Vazhiyorathe Aparichithan
കഥ: വഴിയോരത്തെ അപരിചിതൻ
രചന: ശ്രീരാഗ് പി എസ്
ഒരു ചെറിയ യാത്രക്ക് പോകാൻ ഇറങ്ങിയതാണ് ഞാൻ. കൂടെ എന്റെ ബൈക്കുമുണ്ട്. ബൈക്ക് എനിക്ക് നല്ല ഒരു ഫ്രണ്ട് കൂടിയാണ്. ആരും വിചാരിക്കുന്നപോലെ വല്യ വിലയുള്ള നല്ല സ്റ്റൈൽ ഉള്ള ബൈക്ക് ഒന്നുമല്ല, സാധാരണ ഒന്ന്. എങ്കിലും അത് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അങ്ങനെയിരിക്കെ ആ യാത്രയിൽ തികച്ചും അസന്തോഷവാൻ ആയിരുന്നു ഞാൻ. പ്രതേകിച്ചു അങ്ങനെ കാരണം ഒന്നുമില്ലെങ്കിലും എന്റെ ഒരു പ്രകൃതം അങ്ങനെ ആണ്. ഏകദേശം 40-50 കിലോമീറ്റർ സ്പീഡിൽ ആണ് യാത്ര മിക്കപ്പോഴും. പെട്ടന്ന് ഒരു വളവു കഴിഞ്ഞു
തിരിഞ്ഞു വരുന്ന വഴിയിൽ റോഡിന്റെ സൈഡിൽ ഒരു ചെറിയ ആൺകുട്ടി നിൽക്കുന്നത് കണ്ടു. എനിക്ക് തോന്നിയത്
അവൻ ബസ്സിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ്.
കയ്യിൽ ഒരു കവറും അതിനുള്ളിൽ എന്തോ
സാധനങ്ങളും ഉണ്ടായിരുന്നു. പ്രായം ഒരു 10-12 വയസ്സ്. ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ബൈകിനു നേരെ അവൻ കൈനീട്ടി.
ഞാൻ വണ്ടി നിർത്തി. എന്നോട് ചോദിച്ചു,
ചേട്ടാ ശേഖരപുരം വഴിയാണോ പോകുന്നത്?
അല്ലട ഞാൻ രാമപുരത്തേക്കാണ്.
എനിക്ക് അറിയില്ലായിരുന്നു ശേഖരപുരം വഴിയാണ് രാമപുരത്തേക്ക് പോകുന്നതെന്ന്.
രാമപുരം എത്തുന്നതിനു മുമ്പുള്ള സ്ഥലമാണ് അത്, ഞാനും കൂടി വന്നോട്ടെ?
ശരി കയറിക്കോളൂ.
അവനെ കൂടി ബൈക്കിൽ കയറ്റി ഞങ്ങൾ
യാത്ര തുടങ്ങി. യാത്രക്ക് ഇടയിൽ ഞാൻ ചോദിച്ചു
എന്താ നിന്റെ പേര്?
അവൻ അത് കേട്ടില്ല എന്ന് തോന്നുന്നു, എന്തോ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. എന്തൊക്കെയോ
വിഷമം ഉള്ളത് പോലെ തോന്നുന്നു. അത് ബൈക്കിന്റെ കണ്ണാടിയിലൂടെ മനസിലായി. പിന്നെഒന്നും അവനോട് ചോദിച്ചില്ല. കുറെ നേരം കഴിഞ്ഞപ്പോൾ അവൻ എന്നോട് ചോദിച്ചു.
ചേട്ടാ, ചേട്ടന് കത്തി വേണോ?
പെട്ടന്ന് ഞാൻ ഒന്ന് അമ്പരന്നു. ഇവൻ
എന്താണീ പറയുന്നത് എന്നോർത്ത്.
എന്ത്? കത്തിയോ?
ഈ കവറിനുള്ളിൽകത്തികളാണ്. ഞാൻ ഇത് വിൽക്കുവാനായി ഇറങ്ങിയതാണ്.
ചേട്ടാ, അമ്മയ്ക്ക് അസുഖം ആണ്. ഭേദമാകുവാൻ കുറെ പൈസ ചെലവാകും എന്നാണ് ഡോക്ടർമാർ പറഞ്ഞത് ഇപ്പോഴും
ആശുപത്രിയിൽ കിടക്കുകയാണ്. അച്ഛനും പണിക്ക് പോയിട്ടു കുറെനാളായി. പണിസ്ഥലത്ത് വച്ച് വീണ് നടുവൊടിഞ്ഞു
കിടപ്പാണ്. ഞാൻ, ഒരു മോൻ ആണ്. ഈ കത്തി ഓരോന്നായി വിറ്റതിനു ശേഷം വേണം അച്ഛനുള്ള മരുന്നും അമ്മയ്ക്കുള്ള
അസുഖത്തിനുള്ള പൈസക്കും വഴികാണാൻ. ദയവായി ഒരെണ്ണം വാങ്ങാമോ ചേട്ടാ?
അങ്ങനെ അവൻ പറഞ്ഞപ്പോൾ അവന്റെ ഉള്ളിലെ പ്രശ്നങ്ങൾ എന്താണെന്ന് മനസിലായിത്തുടങ്ങി.
ആട്ടെ, കത്തിക്ക് എത്ര രൂപയാണ്?
ചേട്ടാ, ഇത് ഒരു വിൽപ്പനക്കാരന്റെ കൈയ്യിൽ നിന്നും 80 രൂപക്ക് വാങ്ങി 90
രൂപക്ക് ആണ് വിൽക്കുന്നത്, 10 രൂപ മാത്രമേ ഞങ്ങൾ എടുക്കുന്നുള്ളൂ
ശരി.
അവന് ഇറങ്ങേണ്ട സ്ഥലം ആയപ്പോൾ പറഞ്ഞു.
ചേട്ടാ, അടുത്ത സ്റ്റോപ്പ് ആണ് എന്റേത്.
സ്ഥലം എത്തി.
ചേട്ടാ കത്തി?
ഒരെണ്ണം എടുത്തോളൂ.
ഞാൻ ആ കത്തി വാങ്ങിയിട്ട് പൈസ കൊടുക്കാൻ പേഴ്സ് എടുത്തപ്പോൾ കയ്യിൽ പൈസ ഇല്ലായിരുന്നു.
ദൈവമേ, ഇനി എന്ത് ചെയ്യും?
എനിക്ക് വല്ലാതെ വിഷമം തോന്നി.
ATM കാർഡ് ഉണ്ടായിരുന്നു കയ്യിൽ.
മോനെ ഒന്ന് ക്ഷമിക്കൂ, എന്റെ കയ്യിൽ പൈസ ഇല്ല.
അവൻ പെട്ടന്ന് താഴേക്ക് നോക്കി നിന്നു.
തൊട്ടടുത്തോടെ നടന്നു പോയിക്കൊണ്ടിരുന്ന ഒരു ആളിനോട് ഞാൻ ചോദിച്ചു,
ചേട്ടാ അടുത്തെങ്ങാനും ATM ഉണ്ടോ?
ദേ, തൊട്ടടുത്തു ഉണ്ട്.
ഞാൻ ATM നിന്ന് പൈസ എടുക്കാം നീയും വരൂ.
അങ്ങനെ ATM ഇൽ നിന്ന് 500 രൂപ എടുത്തു. കഷ്ടകാലം ചേഞ്ച് കിട്ടിയില്ല.
മോനെ നിന്റെ കയ്യിൽ ചേഞ്ച് ഉണ്ടോ?
ഇല്ല ചേട്ടാ, ചേട്ടനാണ് ഇന്ന് ആദ്യം വിൽക്കുന്നത്. അതുകൊണ്ട് ചേഞ്ച് ഒന്നും ആയിട്ടില്ല.
ഞാൻ തൊട്ടടുത്തുള്ള കടയിൽ പോയി ചോദിച്ചു.
ചേട്ടാ, 500 രൂപക്ക് ചേഞ്ച് ഉണ്ടോ?
കടക്കാരൻ 5 നൂറു രൂപാ നോട്ടുകൾ തന്നു. തിരികെ 500 രൂപാനോട്ടും കൊടുത്തു. അവന് 100 രൂപ കൊടുത്തു. വളരെയധികം സന്തോഷമായി. പെട്ടന്നവൻ എന്നെ നോക്കി.
ചേട്ടാ, ബാക്കി?
വേണ്ട, നീ വച്ചോളൂ.
മം.
ഇത്രയും പറഞ്ഞതിന് ശേഷം ഒരു നന്ദി വാക്ക് പോലും പറയാതെ അവൻ നടന്നു. പോകുമ്പോൾ തിരിഞ്ഞു കൂടി നോക്കിയില്ല. അവൻ ആരാണെന്നോ? എന്താണെന്നോ? എവിടെ നിന്നാണെന്നോ? അതൊന്നും എനിക്ക് അറിയില്ല. ഏതായാലും അവനെ ചെറുതായി ഒന്ന് സഹായിക്കാൻ കഴിഞ്ഞല്ലോ എന്നോർത്ത് വീണ്ടും
യാത്ര തിരിച്ചു. ആ യാത്രക്ക് ശേഷം വീട്ടിൽ തിരിച്ച് എത്തി.
വീട്ടിലെത്തിയ ശേഷം അമ്മ ചോദിച്ചു,
എന്താ ഇത്ര വൈകിയത്?
നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു. ആ
കത്തി അമ്മയ്ക്ക് കൊടുത്തു.
നന്നായി, ആ കുട്ടിക്ക് ഒരു ചെറിയ സഹായം ചെയ്തല്ലോ നീ.
അടുത്ത ദിവസം ജോലിക്ക് പോകാൻ വീട്ടിൽ നിന്നും ഞാൻ ഇറങ്ങി. മനസിന് വളരെ സന്തോഷം ഉണ്ട്. ഇന്നലെ നടന്ന
കാര്യങ്ങളെ ഓർത്ത്. കമ്പനിയിൽ എത്തി, വർക്കുകൾ തുടങ്ങി. അതിനിടയിൽ കൂട്ടുകാരനുമായി ഞാൻ നടന്ന
കാര്യങ്ങൾ പങ്കുവെച്ചു. അപ്പോൾ അവൻ എന്നോടും ഇതേപോലെ
ഒരു അനുഭവം തിരിച്ചും പങ്ക് വെച്ചു. കഴിഞ്ഞ ദിവസം എന്നോടും
ഇതേപോലെ ഒരു പയ്യൻ വന്നു കത്തി വാങ്ങിപ്പിച്ചു. ഇങ്ങനെതന്നെ
കഥകളും പറഞ്ഞു എന്നൊക്കെ. എന്നിട്ട് വീട്ടിൽ ചെന്നപ്പോൾ, അവനും അമ്മയോട് ഈ നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ,
ഇങ്ങനെ തന്നെ വീട്ടിലും വന്നിരുന്നു ഒരു പയ്യൻ. അമ്മയും വാങ്ങിച്ചിരുന്നു കത്തി. പലർക്കും ഇങ്ങനെ അനുഭവം ഉണ്ടായി എന്നും പറഞ്ഞു. ആരും വിശ്വസിച്ചു പോകുന്ന കഥകളായി മനുഷ്യരെ പറ്റിക്കാൻ നടക്കുന്നവർ. എത്രയായാലും കൂട്ടുകാരൻ പറഞ്ഞ ഈ കാര്യങ്ങൾ ഞാൻ ചെവികൊണ്ടില്ല. അപ്പോഴും ആ കുട്ടിയെ
സഹായിക്കാൻ കഴിഞ്ഞല്ലോ എന്ന് ഓർത്ത് ഞാൻ ആശ്വസിച്ചു.
എന്റെ മനസിൽ കുറെ കാര്യങ്ങൾ ഓടി മറിഞ്ഞു. ആ കുട്ടി അല്ലെങ്കിൽ, ഞാൻ കണ്ട ആ വഴിയോരത്തെ അപരിചിതൻ അവൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിലും, അല്ലെങ്കിലും
ജീവിതത്തിൽ ഇതേപോലെ ഒരു പാഠം വേറെ ഉണ്ടായിരിക്കുകയില്ല. അവന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും
വഴിയൊരുക്കി ജിവിതത്തിലെ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് സന്തോഷമായി ജീവിച്ച് തീർക്കാൻ കഴിയണേ, ദൈവമേ!
ശുഭം!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ