Oppu
കഥ: ഒപ്പ്
രചന: ശ്രീരാഗ് പി എസ്
ചാരൂ, ഭക്ഷണം എടുക്ക്.
ദാ, ഇപ്പോൾ എടുക്കാം ബാലു.
കഴിച്ചിട്ട് പോകണ്ടേ നമുക്ക്. വേഗമാകട്ടെ, എനിക്കാണെങ്കിൽ നല്ല വിശപ്പ്.
ഹേ, എങ്ങോട്ട്? ഇന്നെന്താ വല്ലാത്ത വിശപ്പ്. ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ലാത്തപോലെ. ഒന്ന് ക്ഷമിക്ക് മാഷേ ഇത് ഒന്ന് ഉണ്ടാകട്ടെ.
അതൊക്കെയുണ്ട് മോളെ, കഴിയാറായോ? അത് പറ.
ഇപ്പോൾ തീരും ഒന്ന് തിളച്ചാൽ മതി തീർന്നു. ബാലു ഇതൊന്ന് നോക്കു ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.
ശരി.
ഹോ, ഇന്നും ഇതുതന്നെയാണല്ലേ കറി!
::::::::::5 വർഷങ്ങൾക്ക് മുമ്പ്::::::::::::::::::::::::
ഞാനും അവളും ഒരുപാട് സ്നേഹിച്ചിരുന്നു. കാലമേറെ കഴിഞ്ഞെങ്കിലും ഞങ്ങളുടെ പ്രണയത്തിന് എന്നും മധുരമേറയാണ്.
നമ്മുടെ കല്യാണത്തിന് വീട്ടുകാർ സമ്മതിക്കില്ല എന്നു തോന്നുന്നു ബാലു. എനിക്ക് നീയില്ലാത്ത ജീവിക്കാൻ പറ്റില്ല.
ചാരു, എന്താ ഇങ്ങനെയൊക്കെ, എല്ലാം ശരിയാകും. ഞാനല്ലേ പറയുന്നത്. നമുക്ക് സംസാരിക്കാം. എന്റെ മനസ്സ് പറയുന്നു എല്ലാം നന്നായി നടക്കുമെന്ന്. വീട്ടിൽ ചെല്ലാൻ സമയമായില്ലേ നീ പോയിട്ട് വാ.
ശരി, ലൗ യൂ ബൈ!
ലൗ യൂ ടൂ.
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ബാലു ഞാൻ എത്തി വരൂ കഴിക്കാം.
ഇത്ര വേഗം കുളിച്ചോ നീ?
പിന്നല്ലേ. എന്താണ് പതിവില്ലാതെ ഒരു സ്നേഹം, വല്ല ലോട്ടറി അടിച്ചോ?
ഹും, അതൊക്കെ ഉണ്ട് മോളെ,
എങ്കിൽ എനിക്കും പറയാനുണ്ട് ഒരു കാര്യം.
ഹാ, എങ്കിൽ ആദ്യം നീ പറയൂ.
അത് വേണ്ട നിനക്കല്ലേ ലോട്ടറി അടിച്ചേ, നീ പറയൂ.
എങ്കിൽ ശരി നമുക്ക് ആദ്യം കഴിക്കാം, അതു കഴിഞ്ഞ് പറയാം.
എങ്കിൽ അങ്ങനെ ആകട്ടെ.
വിളമ്പൂ എന്റെ ഭാര്യേ..
ഹ ഹ ഹ ഹ. ഇനി പറയൂ, കാര്യം എന്താ?
ഇതാ എന്റെ വക നിനക്ക് ഒരുരുള, കഴിച്ചേ!
ദേ, ഇതെന്തു മറിമായം ദൈവമേ! ഇവനിത് എന്തുപറ്റി ആവോ!
ഇന്നത്തെ ഫുഡ് നന്നായിട്ടുണ്ട് കേട്ടോ.
എല്ലാ ദിവസവും ഇതൊക്കെ തന്നെയല്ലേ ബാലു. എന്തിനാ പിന്നെ ഇങ്ങനെയൊക്കെ. ഇന്നും വാടക ചോദിച്ചു ഹൗസ് ഓണർ വന്നിരുന്നു. അടുത്ത ആഴ്ച തരാം എന്ന് പറഞ്ഞുവിട്ടു ഞാൻ. എന്തായി ബാലു ജോലി കാര്യം? ശരിയായോ? അതൊക്കെ പോട്ടെ. നീ പറയാനുള്ള കാര്യം പറയൂ.
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
എന്തു പറഞ്ഞാലും അവനെ നിനക്ക് കെട്ടിച്ചു തരില്ല. നീ അങ്ങനെ മോഹിക്കണ്ട. എന്തു ഗുണമാടീ അവനുള്ളത്. പറയത്തക്കവണ്ണം എന്തെങ്കിലും ഒരു ജോലിയുണ്ടോ അവന്? പ്രേമം പോലും. ശേ, വീട്ടുകാരുടെ അഭിമാനം കളയാൻ ഉണ്ടായ ഒരു മോള്.
എന്തുവന്നാലും ഞാൻ ബാലുവിനൊപ്പമേ ജീവിക്കൂ.
ഇറങ്ങിക്കോ ഈ നിമിഷം വീട്ടിൽ നിന്ന്. ഇനി ഞങ്ങൾക്ക് ഇങ്ങനെ ഒരു മോളില്ല. ഇറങ്ങിപ്പോടീ...
ഞാൻ എനിക്ക് ഇഷ്ടമുള്ള ആളിനൊപ്പം ജീവിക്കാൻ പോകുന്നു.
(ഫോൺ കോൾ)
ബാലു, നീ വന്ന് എന്നെ കൂട്ടികൊണ്ട് പോകണം.
എന്താ, ചാരു പെട്ടന്ന്?
എനിക്ക് വയ്യ ബാലു ഇനി പിടിച്ച് നിൽക്കാൻ. വീട്ടിൽ നിൽക്കേണ്ട പോയിക്കൊള്ളാൻ പറഞ്ഞു. നീ വരണം. എന്നെ കൂട്ടികൊണ്ട് പോകണം.
ചാരു നീ ഉറച്ച തീരുമാനത്തിൽ തന്നെയല്ലേ.
എന്താ ബാലു അങ്ങനെ ചോദിച്ചത്? നിനക്കെന്നെ വിശ്വാസമില്ലേ?
(ഫോൺ കട്ട്)
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ബാലു ചാരുവിന്റെ വീട്ടിലേക്ക് എത്തി.
ബാലു... (അവൾ ഓടി അവനരികിൽ എത്തി)
ഞാൻ ഇവളെ കൊണ്ടുപോകുന്നു.
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ചാരു, ഐ ലൗ യൂ. 5 വർഷമായി നമ്മൾ ഒരുമിച്ച് ജീവിക്കുന്നു. ഇതുവരെ ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം പോലും നമുക്കുണ്ടായില്ല. കടവും ചീത്തപേരും വീട്ടുകാരുടെ സങ്കടവും ഇതിനെല്ലാം കാരണം നമ്മളാണ്. എനിക്ക് നിന്നെ വേണ്ടന്ന് വയ്ക്കാൻ പറ്റുന്നില്ല ചാരു. എന്നോട് ക്ഷമിക്കണം, നമ്മൾ പോവുകയാണ് മോളെ. ആരും കണ്ടുപിടിക്കാനാവാത്ത ഒരു സ്ഥലത്ത്. ആർക്കും ശല്യമില്ലാത്ത ഒരിടത്തേക്ക്. ഞാനും നീയും മാത്രം. അതെ ചാരൂ, ആത്മഹത്യ!!!
ബാലു, എന്താണീ പറയുന്നത്. വേണ്ട, നമുക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഓർത്തെങ്കിലും, പ്ളീസ്.
എന്താ നീ പറഞ്ഞത്?
അതേ ബാലു, എനിക്ക് വിശേഷമുണ്ട്! കുഞ്ഞുവരട്ടെ ബാലു, അവൻ വന്നാൽ നമ്മൾ രക്ഷപെടും എന്ന് നീ തന്നെയല്ലേ പറയാറ്.
ചാരു..ഞാൻ, ഞാൻ ഈ ഭക്ഷണത്തിൽ....
എന്താ ബാലു. ഭക്ഷണത്തിൽ? പറയൂ.
ഒന്നുമില്ല നീ വേഗം വരൂ. നമുക്കൊരിടം വരെ പോകണം.
എങ്ങോട്ട്? നീ കാര്യം പറ ബാലു.
ദേഷ്യത്തോടെ, നിന്നോടല്ലേ പറഞ്ഞത് വരാൻ.
ശരി.
ബൈക്ക് എടുത്ത് അവർ ഒരു ഹോസ്പിറ്റലേക്ക് പോയി. അവിടെ ചെന്ന് അത്യാഹിത വിഭാഗത്തിൽ,
സിസ്റ്റർ, ഞങ്ങൾ വിഷം കഴിച്ചു.
എന്താ ബാലൂ. എന്താ നീ പറയുന്നേ.
എന്ത് മണ്ടത്തരമാണ് നിങ്ങൾ ചെയ്തിരിക്കുന്നത് മിസ്റ്റർ, ഡോക്ടർ...
അതെ ചാരു എല്ലാം അവസാനിപ്പിക്കാൻ ആയിരുന്നു. പക്ഷെ നമ്മുടെ കുഞ്ഞ്. അവനുവേണ്ടി നമുക്ക് ജീവിക്കണം.
മിഴിനീരോടെ ചാരുവും ബാലുവും വെവ്വേറെ
I C U കളിലേക്ക്.
I C U കളിലേക്ക്.
മണിക്കൂറുകൾ പിന്നിട്ടു. അവരുടെ ആരുടെയും ബന്ധുക്കൾ വന്നിട്ടില്ല. ചാരുവിന്റെ കണ്ണുകൾ മെല്ലെ തുറന്നു.
ഡോക്ടർ പറഞ്ഞു. പേടിക്കാനൊന്നുമില്ല. കുറച്ചു വിഷതുള്ളിയെ ഉള്ളിൽ ചെന്നോളൂ. നിങ്ങൾ പ്രെഗ്നന്റ് ആണല്ലേ.
അതേ ഡോക്ടർ. കുട്ടിക്ക് എന്തെങ്കിലും?
ഇല്ല. സെയ്ഫ് ആണ്.
ഡോക്ടർ, ബാലു?
ഇതുവരെ പറയാറായിട്ടില്ല. അദ്ദേഹത്തിന്റെ അവസ്ഥ കുറച്ച് മോശമാണ്. വീ വിൽ ട്രൈ അവർ ബെസ്റ്റ്. ഡോൺണ്ട് വെറി.
മണിക്കൂറുക്കൾക്കകം. ഡോക്ടർ
കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു. അദ്ദേഹത്തെ രക്ഷിക്കാനായില്ല. സോറി.
ചാരു ഒന്നും മിണ്ടാതെ നിലച്ചു.
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ഒരു കുട്ടി ഉണ്ടാകട്ടെ, പിന്നെ നമ്മൾ രക്ഷപെടും ചാരു, എന്റെ മനസ്സ് പറയുന്നു. അവൻ വരട്ടെ,
നമ്മെ വേണ്ടെന്നുവച്ചവരൊക്കെ ഒരു ദിവസം നമ്മളെ തേടി വരും. എല്ലാത്തിനും മാപ്പ് പറഞ്ഞ്, ഇനിയുള്ള കാലം മുഴുവൻ സന്തോഷമായിരിക്കും.
നമ്മെ വേണ്ടെന്നുവച്ചവരൊക്കെ ഒരു ദിവസം നമ്മളെ തേടി വരും. എല്ലാത്തിനും മാപ്പ് പറഞ്ഞ്, ഇനിയുള്ള കാലം മുഴുവൻ സന്തോഷമായിരിക്കും.
എല്ലാം നടക്കും ബാലു. നീ ആഗ്രഹിച്ചതെല്ലാം ദൈവം നമുക്ക് തരും. ആട്ടെ, അതിനിടയിൽ മോൻ ആണെന്ന് ഉറപ്പിച്ചോ?
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
മിസ്റ്റർ ബാലകൃഷ്ണന്റെ വൈഫ്?
ഡെഡ് ബോഡി കൈപ്പറ്റാനുള്ള ഫോർമലിറ്റികൾക്ക് വേണ്ടി ഓഫീസിലേക്ക് ഒന്ന് വരാമോ?
ഡെഡ് ബോഡി കൈപ്പറ്റാനുള്ള ഫോർമലിറ്റികൾക്ക് വേണ്ടി ഓഫീസിലേക്ക് ഒന്ന് വരാമോ?
എസ്.
ദാ, ഇവിടെ ഒരു സൈൻ ചെയ്തോളൂ.
:::::::::::::::::::::::::: ചാരുലത ബാലകൃഷ്ണൻ
:::::::::::::::::::::::::::::::::::::::::::::::::::::::::::::: ഒപ്പ് /-
:::::::::::::::::::::::::::::::::::::::::::::::::::::::::::::: ഒപ്പ് /-
a SREERAG story
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ