Speed
കഥ: സ്പീഡ്
രചന: ശ്രീരാഗ് പി എസ്
ആ നായ റോഡിൽ കിടന്നു മരണ വെപ്രാളതോട് മല്ലടിക്കുകയാണ്. ഒരു മനുഷ്യൻ പോലും നോക്കി നിൽക്കാത്ത അവസ്ഥയിൽ ദീർഗ ശ്വാസത്തിനുള്ള നിമിഷങ്ങളാണ് കടന്നുപോയി കൊണ്ടിരിക്കുന്നത്.
"ഇവിടെ ഒരു മനുഷ്യൻ ചത്താലും ഫോണിൽ ചിത്രങ്ങൾ എടുക്കുന്നവർക്ക് എന്തോ ഇതുകണ്ടപ്പോ ഒന്നും തോന്നുന്നില്ലെ?"
"ഒരാൾ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ പേരുടെ ആഗ്രഹങ്ങൾക്ക് വേണ്ടി മറ്റുള്ള എന്തിന്‍റെയും ജീവനെടുക്കുന്നതിൽ എന്ത് ന്യായം?"
"അമിത വേഗത മരണത്തെ ക്ഷണിക്കും എന്ന് വഴിനീളെ പോസ്റ്ററുകൾ വച്ചിട്ട് എന്ത് കാര്യം?"
ഏതാനും മണിക്കൂറുകൾക്കു മുമ്പ് നഗരത്തെ പ്രമുഖ തിരക്കേറിയ റോഡിൽ നടന്ന അവിചാരിതമായ അപകടത്തിലാണ് കണ്ണുകൾക്ക് കാഴ്ചയില്ലാത്ത വൃദ്ധന്റെ വളർത്തു നായ കൊല്ലപ്പെടുന്നത്. ജീവിതത്തിന്റെ പോക്കിൽ ഒരിറ്റ് പോലും കരുണയ്ക്ക് വേണ്ടി കാത്തുനിൽക്കാൻ ഒരുത്തനും ഇല്ലാത്ത അവസ്ഥ. തന്റെ കുറവുകൾ അറിഞ്ഞ ദൈവം തുണയ്ക്കയി നൽകിയ നായ ഇന്ന് ഏതവനോ അവന്റെ തീവ്രമായ ആഗ്രഹത്തിന് വേണ്ടി കൊന്നു അതിനെ. വല്യ വീമ്പിളക്കുന്ന കുറെ ജനക്കൂട്ടം. കുറച്ച് ന്യായം പറയാൻ.
"ഓ പാവം. അയാൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നല്ലോ. ദൈവമേ.!"
"അല്ലേലും ആ പട്ടി ചാകുന്നതാണ് നല്ലത്."
പലരും മ്ലെച്ച ഭാവത്തോടെയും പുച്തോടെയും പലതും കിടന്നു അലറി. പോയപ്പോ ആർക്ക് പോയി? ആ ചോദ്യത്തിന് എന്താ ഒരുത്തരം?
ഇതേ ദിവസം രാവിലെ സമയം രാവിലെ 10 മണി.
വീട്ടിൽ നിന്നും വൃദ്ധനും നായയും ടൗണിലേക്ക് ഇറങ്ങുന്നു. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് നായ പല ശബ്ദങ്ങളിലൂടെ മറുപടി കൊടുക്കുന്നു.
കയ്യിലെ സഹായി വടിയും വടിയിലെ ബെല്ലും നായയുടെ കഴുത്തിലെ ബെൽറ്റും അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രം.
സ്നേഹവും കാരുണ്യവും കരുതലും നിറഞ്ഞ ആ ജീവിതത്തിൽ സംഭവിക്കാനിരിക്കുന്നത് വളരെ ഗുരുതരം ആണെന്നത് അറിയാതെ പോകുന്നല്ലോ അദ്ദേഹം. മനുഷ്യൻ സർവവും നേരിൽ അറിയാൻ കഴിവുള്ളവൻ, ബുദ്ധിമാൻ, ദൈവമോ വിധിയെന്ന പേരിൽ താണ്ഡവം ആടുന്ന രൂപം. തീരുമാനം വിധിയല്ലെ. മാറ്റം അത് നടക്കില്ല ഈ കാര്യത്തിൽ.
പ്രമുഖ നഗരത്തിലെ കാഴ്ചകളിൽ പലതും പലയിടത്തും പലപ്പോഴായി മാറി കൊണ്ടിരിക്കുന്നു. വിദൂരതയിലുള്ള കണ്ണുകൾ (CCTV) മറ്റും ദൃക്സക്ഷികൾ ആകുവാൻ പോകുന്നു. എല്ലാം ആ നിമിഷങ്ങൾക്ക് വേണ്ടി തയ്യാർ എടുത്തിരിക്കുന്നു. അത് സംഭവിക്കാൻ ഇനി വെറും ഒരു ശ്വാസമിടിപ്പിന്റെ ദൂരം മാത്രം.
കാണാൻ ഉള്ളവർ എല്ലാം തയാറായികൊള്ളു ഇതാ നന്മ ഒട്ടും കലരാത്ത മനുഷ്യന്റെ ജീവിതം. വിധി വന്നു. ദൈവം വന്നു. കാലവും നേരവും കാത്തിരുന്നു. അത് നടന്നു. കുറ്റവാളിയുടെ ഭാഗത്ത് നിന്നും, അതിനെതിരെ നിന്നും വാക്കുതർക്കം ഉണ്ടാക്കുന്ന മാനുഷരെല്ലാം തയ്യാറായിരിക്കുന്നു. അടുത്ത നടപടിക്ക് വേണ്ടി. ഇര അത് അടുത്തെത്തുമ്പോൾ വൃദ്ധനും നായയും റോഡ് ക്രോസ് ചെയ്യുകയായിരുന്നു. സ്പീഡിൽ വന്ന ആ ബൈക്കിൽ നിന്നും ഇര അശ്രദ്ധ മൂലമോ പോകാനുള്ള തിരക്കുകൊണ്ടോ വണ്ടി താളംതെറ്റിയ അവസ്ഥയിൽ ഒരു ചെറിയ ഹൃദയ മിടിപ്പ് താണ്ടിയ മനുഷ്യനിൽ കാണാൻ കഴിഞ്ഞത് നായയുടെ അന്ത്യവിശ്രമ യാത്ര, വൃദ്ധന്റെ രോദനം, ഇരയുടെ ഒഴിഞ്ഞുമാറൽ, മാറാത്ത പ്രകൃതി, ഒന്നുമറിയാതെ കുറെ പേരും. മറ്റെവിടെയോ തുടരാൻ പോകുന്ന അധ്യായവും.
ഒരു നിമിഷം ഒന്ന് ചിന്തിക്കാനോ നാളേക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കുവാനോ അല്ല. ജീവിതത്തിൽ കാണുന്നത് മനസ്സിൽ വെച്ച് മറ്റൊരിക്കൽ എപ്പോഴോ കാണുമ്പോൾ അത് ഓർത്ത് കാണാത്ത മട്ടിൽ കൈകൾ കെട്ടി തന്നെ അനീതിക്കെതിരെ പ്രവർത്തിക്കാത്തിരിക്കുവൻ വേണ്ടി മനുഷ്യൻ മനുഷ്യനെ തന്നെ വെറും അമേധ്യമയി കണ്ട് മുന്നോട്ടെക്ക് പോകട്ടെ ഇനി വരുന്ന ഓരോ നാളുകളും.
a SREERAG story
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ