Oru Sleeper Class Yathra


കഥ: ഒരു സ്ലീപ്പര്‍ ക്ലാസ്സ്‌ യാത്ര
രചന: ശ്രീരാഗ് പി എസ്

തലസ്ഥാന നഗരിയുടെ വാതിലിലേക്ക് കടക്കുന്ന ഐലൻഡ് എസ്പ്രെസിലെക്ക് രാവിലെ 7 മണിക്ക് തൃശ്ശൂരിൽ നിന്നും തികച്ചും യാദൃശ്ചികമായി പോകുന്ന യാത്രക്കാരിൽ കഥാനായകൻ "നോബിൾ" കൂടി കയറി. ഒരു സ്ലീപ്പർ ക്ലാസ് ആയിരുന്നു അത്. തന്റെ ലക്ഷ്യമായ ISRO യുടെ എക്സാം എഴുതുക എന്ന ഉദ്ദേശത്തോടെയാണ് ഈ യാത്ര.
പ്ലാറ്റ് ഫോമിൽ നിന്നും ട്രെയിൻ ചലിച്ചുതുടങ്ങി. തൊട്ടടുത്ത് പ്രായമായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അദ്ദേഹം ചോദിച്ചു
"എങ്ങോട്ടാണ് പോകുന്നത്? "തിരുവനന്തപുരത്ത് ഒരു പരീക്ഷയുണ്ട് അതിനു പോവുകയാണ്."
"സർ എങ്ങോട്ടാണ്?"
"കോട്ടയം" അതിൽ കൂടുതൽ പിന്നെ സംസാരിച്ചില്ല. അതിന് തൊട്ടടുത്ത് മറ്റൊരു പെൺകുട്ടി ഇരുപ്പുണ്ടായിരുന്നു. അവൾ കയറിയപ്പോൾ തൊട്ട് ആരെയോ ഫോണിൽ വിളിച്ചുകൊണ്ടിരിക്കുകയാണ്. തീരെ പതുങ്ങിയ ശബ്‌ദം. ഇടക് നേരെ നോക്കി പുച്ഛഭാവത്തിൽ നോക്കുന്നുണ്ട്. ഞാൻ കയ്യിലെ പുസ്തകതാളുകൾ അങ്ങുമിങ്ങും മറിച്ചു വായിച്ചുകൊണ്ടിരുന്നു. പല കാഴ്ചകളും വായനയുടെ ഇടയിൽ മിന്നി മറഞ്ഞു. ഓടിപോകുന്ന ഓരോ വഴിതാരകളും തീരെ പരിചയമില്ലാത്ത മറ്റുള്ളവരും. ശേഷം ഓരോ സ്റ്റേഷനുകളും കടന്നു പോയിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ സ്ഥലം എത്താറായിരിക്കുന്നു. ഇറങ്ങുവാൻ നേരം "അടുത്ത സ്റ്റോപ്പിൽ ആണ് ഇറങ്ങുന്നത്" എന്നു പറഞ്ഞു വാതിലിന്റെ അടുക്കിലേക്ക് ചെന്നു. കോട്ടയം എത്തിയിരിക്കുന്നു. ഒരിളം കാറ്റ് വീശുന്നതുപോലെ എന്തോ ഒരു പ്രത്യേക അനുഭൂതിയുണ്ടായി. കയറാനുള്ള ആളുകൾ കയറി കഴിഞ്ഞു ട്രെയിൻ വീണ്ടും ചലിച്ചു തുടങ്ങി. അദ്ദേഹം ഇരുന്ന ആ സീറ്റിൽ വേറെയൊരു പെൺകുട്ടി വന്നിരുന്നു. പുസ്തകത്തിൽ വീണ എന്നിലേക്ക് അപ്പോൾ വന്ന റ്റിറ്റിയുടെ "ടിക്കറ്റ്" എന്ന ശബ്ദത്തിൽ നോക്കുമ്പോൾ തൊട്ടടുത്ത് ഒരു പെൺകുട്ടി. കഥാനായിക "നീന" പെട്ടന്ന് ഞാൻ ഒന്നു ഞെട്ടി. ഒരു പെണ്ണ് അടുത്ത് വന്നിരിക്കുമ്പോൾ ഏതൊരാണിനും ഉണ്ടാകുന്ന പേടിയും വെപ്രാളവും അവിടെയും ആരംഭിച്ചു. പക്ഷെ അതൊന്നും പുറത്തു കാണിക്കാതെ ഞാൻ ഇരുന്നു. ഇപ്പോഴും അപ്പുറത്തേക്ക് നോക്കുമ്പോൾ മറ്റേ കുട്ടി ഫോണിൽ തന്നെ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. "എന്തെങ്കിലും പറയണോ? എന്താ ഇപ്പൊ പറയുക" എന്നിങ്ങനെ പല ചിന്തകളും ആ ഒരു നിമിഷത്തിൽ പോയിക്കൊണ്ടിരുന്നു. വായിക്കുന്നതിൽ ശ്രദ്ധ നഷ്ടപ്പെട്ടിരിക്കുന്നു. ഓരോന്ന് ആലോചിച്ച് കുറെ സമയം കളഞ്ഞു. ഏകദേശം ഒരു 2 മണിക്കൂർ എങ്കിലും ഇരുവരും മിണ്ടാതെ തന്നെയിരുന്നു. എന്തെങ്കിലും ചോദിക്കാം എന്ന രീതിയിൽ അവളുടെ നേരെ തിരിഞ്ഞതും "ഹായ്, ഞാൻ നീന" എന്ന് അവൾ പറഞ്ഞു.
"ഹലോ, ഞാൻ നോബിൾ. എങ്ങോട്ടാണ് യാത്ര?"
"തിരുവന്തപുരം, പട്ടം"
"ഞാനും തിരുവന്തപുരത്തേക്കാണ്. "
"ആഹാ, അവിടെയാണോ വീട്?
"അല്ല, ഒരു എകസാം ഉണ്ട് അതിനു പോവുകയാണ്, തന്റെ വീട് കോട്ടയം ആണോ"
"അല്ല, ഞാൻ എന്റെ അമ്മവീട്ടിലേക്ക് അവധികാലം ചിലവഴിക്കാൻ വന്നതാണ്. ഇപ്പൊൾ വീട്ടിലേക്ക് തിരിച്ചു പോകുന്നു"
"ശരി., എന്തു ചെയ്യുന്നു പഠിക്കുകയാണോ"
"അതെ, ഡിഗ്രി രണ്ടാം വർഷം, നോബിളോ?"
" ഞാൻ ബി ടെക് കഴിഞ്ഞു, ഇപ്പോൾ ഒരു കമ്പനിയിൽ ട്രെയിനി ആയി വർക് ചെയ്യന്നു, നീനയുടെ വീട്ടിൽ ആരോക്കെയുണ്ട്?"
"പപ്പ, മമ്മി, ബ്രദർ, നോബിളിന്റെയോ?"
"സെയിമം"
വീണ്ടും വീണ്ടും പല കാര്യങ്ങളും മടികൂടാതെ അങ്ങുമിങ്ങും ചോദിച്ചു. ഒടുവിൽ അവളുടെ സ്റ്റോപ്പ് എത്താറായി. സീറ്റിൽ നിന്നും പോകുന്നു എന്ന യാത്ര പറഞ്ഞു അവൾ എഴുനേറ്റു. ഞാൻ ഒരു ചെറിയ സങ്കടത്തിൽ മൂളി.
"ശരി നോബിൾ എവിടെ വച്ചെങ്കിലും കാണാം കേട്ടോ, പിന്നെ ഓൾ ദി ബെസ്റ്റ് ഫോർ യുവർ എക്സാം."
"താങ്ക് യൂ നീന ഓക്കേ, ബൈ"
പിന്നീടുള്ള ഓരോ സെക്കണ്ടിലും ട്രെയിനിന്റെ വേഗം കുറഞ്ഞു കുറഞ്ഞു വന്നു. പൂർണമായും നിന്നു. അവൾ ഇറങ്ങി നടന്നു. ജനാല വാതിലൂടെ അവൾ പോകുന്നത് നോക്കിക്കൊണ്ടേയിരുന്നു. ഒന്നു തിരിഞ്ഞു നോക്കണേ എന്ന് മനസ്സിൽ ഒരായിരം വട്ടം പറഞ്ഞുകൊണ്ടേയിരുന്നു. തിരിഞ്ഞു നോക്കാതെ പോകുന്ന അവളും വീണ്ടും ചലനം തുടങ്ങിയ ട്രെയിനും എന്നെ വീണ്ടും വിഷമത്തിൽ ആഴ്ത്തി. അടുത്ത സ്റ്റോപ്പിൽ ആണ് എനിക് ഇറങ്ങേണ്ടത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ. അവളുടെ കൂടിയിരുന്ന ഓരോ നിമിഷവും ഓർത്തുകൊണ്ട്. എന്റെ സ്റ്റോപ് ആയപ്പോൾ ഞാനും ഇറങ്ങി. എക്സാമിന്‌ ISRO യിൽ എത്തി. പരീക്ഷ നല്ലപോലെ എഴുതി. മടക്കയാത്രക്ക് വന്ന ട്രെയിൻ തന്നെ കിട്ടി. വീണ്ടും കയറിയ ആ ട്രൈയിനിൽ നേരത്തെ ഇരുന്ന സ്ഥലം കിട്ടിയില്ല. എങ്കിലും കുഴപ്പമില്ല എന്നു കരുതി ഇരുന്നതും പട്ടം സ്റ്റോപ്പിൽ ട്രെയിൻ എത്തിനിർത്തിയപ്പോഴും കണ്ണുകൾ തിരഞ്ഞത് നീനയെ ആയിരുന്നു. അവളെ ഒരു നോക്കു കാണുവാൻ ഇനി സാധിക്കുമോ എന്നറിയില്ല. എങ്കിലും കാത്തിരിപ്പുകൾ തുടങ്ങി. പിന്നീടുള്ള ഒരു സ്റ്റോപ്പും ഞാൻ കണ്ടില്ല. ഇറങ്ങേണ്ട സ്റ്റോപ്പിൽ എത്തുന്നവരെ മറ്റൊന്നും വരാത്ത മനസ്സിൽ ചാഞ്ചാടിയത് അവൾത്തന്നെ. തിരിച്ചു വീട്ടിലെത്തിയ എനിക്ക് ഒരു കാര്യം കൂടി അവളോട്‌ ചോദിക്കണം എന്നുണ്ടായിരുന്നു. അവളുടെ ഫുൾ നെയിം. ഇന്നത്തെ കാലത്ത് ഒരാളുടെ പേര് കിട്ടിയാൽ ഫേസ്ബുക്കിൽ സെർച്ച് ചെയ്തു കണ്ടുപിടിക്കുന്ന കുറെ ആളുകൾ ഉണ്ട്. അതിൽ ഒരാൾ ഞാനുമായി. അവൾ പറഞ്ഞ ഓരോ കാര്യങ്ങളും ആലോചിച്ച് കുറെ നേരം ഞാൻ തിരഞ്ഞു. ഒടുവിൽ നീന ജേക്കബ് എന്ന ഒരു പേരിൽ അവളുടെ ഐഡി ഞാൻ കണ്ടു. ഫ്രണ്ട് റെക്കോസ്റ്റ് അയച്ചു. കുറെ നേരം വെയിറ്റ് ചെയ്തു. ഏതാനും കുറച്ചു മണിക്കൂറുകളിൽ അവളുടെ സ്ഥിതീകരിച്ച സന്ദേശം വന്നു. പിന്നെ ഒന്നും നോക്കാതെ വീണ്ടും ഓരോരോ കാര്യങ്ങൾ ചോദിച്ചു. ഫ്രണ്ട്ഷിപ് കുറച്ചുകൂടി വലുതാക്കി. അതിൽ തന്നെ ചെറിയ മാറ്റങ്ങളും സംഭവിച്ചു. അവൾ നമ്പർ തന്നു ഇപ്പോൾ വാട്സാപ്പിലാണ് ചാറ്റിംഗ്. ഇനി ലക്ഷ്യം ഒന്നു മാത്രം അവളോട് തുറന്നു പറയണം
"എനിക് അവളെ ഇഷ്ടമാണെന്ന്." പിന്നീടുള്ള ദിവസങ്ങളിൽ കൂടുതൽ കൂടുതൽ ഞങ്ങൾ അടുത്തു. എന്റെ കൂട്ടുകാരോട് ഞാൻ ഈ കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞു. അവർ പറഞ്ഞു
"നിന്റെ ഇഷ്ടം അവളെ അറിയിക്കൂ, അവൾ അത് വെയിറ്റ് ചെയ്തിരിക്കുകയാവും എന്നൊക്കെ" അങ്ങനെ ഒരു ദിവസം ഞാൻ അതു പറയാനുള്ള തീരുമാനത്തിൽ എത്തി. എന്നും വൈകിട്ട് കൃത്യമായ ഒരു സമയത്ത് ചാറ്റ് ചെയ്യാൻ ഞങ്ങൾ ഒരുമിച്ചെത്തും. ആ സമയം വന്നപ്പോൾ സ്‌ഥിരമായി പറയുന്ന ഓരോകാര്യങ്ങളിൽ നിന്നും മാറി ഞാൻ അവളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞു തുടങ്ങി.
"നീന, എനിക് നിന്നെ ഭയങ്കര ഇഷ്ടമാണ്. ഇതെങ്ങനെ ഞാൻ പറയും എന്ന്‌ ഇത്രയും നാൾ ആലോചിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. എനിക് നിയില്ലാതെ പറ്റില്ല. ഒരുമിച്ച് ജീവിക്കണം"
"ഹേയ് നോബിൾ, നീയെന്താ ഈ പറയുന്നേ. ഞാൻ നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല. ദേ, എനിക്കിതൊന്നും ഇഷ്ടമല്ല കേട്ടോ, മേലാൽ ഇനി ഇങ്ങനെ ആവർത്തിച്ചുപോകാരുത്. ഇനി ഇങ്ങനെ വല്ലതും പറഞ്ഞാൽ നിന്നെ ഞാൻ ബ്ലോക്ക് ചെയ്യും."
"അയാം സോറി നീന. എനിക് നിന്നെ വല്യ ഇഷ്ടമായകൊണ്ട് പറഞ്ഞതാ! ബ്ലോക്ക് ചെയ്യല്ലേ പ്ളീസ്."
ആ ചാറ്റിംഗ് അവിടെ നിന്നപ്പോഴും വരുന്ന ഓരോ ദിവസങ്ങളിൽ ഒന്നും തന്നെ മിണ്ടനാകാതെ പോകേണ്ടി വന്നു. അങ്ങോട്ടുമിങ്ങോട്ടും മിണ്ടാതെ. ഞാൻ പലപ്പോഴും അയക്കുന്ന സന്ദേശങ്ങൾക്ക് വെറും ഒരു മൂളൽ മാത്രമായിരുന്നു മറുപടി. കൂട്ടുകാരുടെയിടയിൽ ഒരു തമാശപോലെ പറഞ്ഞു ചിരിച്ച ഈ കാര്യങ്ങൾ ഉള്ളിൽ ഒട്ടേറെ മുറിവേല്പിക്കുന്നുണ്ട് ഇന്നും. എന്നെങ്കിലും തന്റെ ഇഷ്ടം അവൾ അറിയും. തിരിച്ച് ഇഷ്ടമാണെന്ന് പറയും എന്ന വിശ്വാസത്തോടെ ഞാൻ ഇന്നുമെന്നുമായി ഒറ്റപ്പെട്ട ഒരു ഹൃദയമായി നടന്നു നീങ്ങികൊണ്ടേയിരിക്കുന്നു.

പ്രണയം അത് ആർക്കും ആരോടും തോന്നാം പലതും വിജയമോ പരാജമോ ആകാം കാത്തിരിക്കാം നല്ല പ്രണയത്തിന്, ഒരു നല്ല ജീവിതത്തിന്.
തന്റെ ലക്ഷ്യം ആയ ആ ISRO എക്സാം റിസൾട്ടിൽ നല്ലൊരു ജോലികിട്ടിയ നോബിൾ, നീനയുടെ ഓരോ വാട്സാപ്പ് സ്റ്റാറ്റസിലും അവളുടെ മറുപടിയും കാത്ത് ഇന്നും കാത്തിരിക്കുന്നു. തന്റെ മറ്റൊരു പ്രണയമായ കാല്പന്തുകളിയുടെ ലോകത്തേക്ക്. ഫുട്‌ബോളിനെ പ്രണയിച്ചു തുടങ്ങിയ അയാൾ ഇന്ന് വളരെയേറെ സന്തോഷവാനാണ്.

.ശുഭം.

a
SREERAG
story

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Hans

Pakkarante Thirodhanam

Oppu