Bhayam
കഥ: ഭയം
രചന: ശ്രീരാഗ് പി എസ്
ഇരുട്ട്, രാത്രി, കറുപ്പ്. ഭൂമിയിലെ മനുഷ്യ ജീവജാലങ്ങൾ വിശ്രമിക്കുന്ന സമയം. എന്നാൽ മറ്റൊരുപിടി ജീവജാലങ്ങൾ ഇരയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. നിഗൂഢതകൾ നിറഞ്ഞ കാടും മേടും. ഭയം ഏതൊരു ജീവജാലങ്ങൾക്കും ഒന്നുപോലെയുള്ള അനുഭവം. രാത്രിയുടെ യാമങ്ങളിൽ അവശബ്ദത്തിന്റെ ഊളിയിട്ടു പറക്കുന്ന നേരം. കണ്ണുകൾ പലതും ഉറങ്ങിയും ഉണർന്നുമിരുന്നു. ഒരു വീട് ചുറ്റുമുള്ള കാടിന്റെ നിഗൂഢതയിൽ ഒറ്റക്കായ അനുഭൂതികൾ. ദമ്പതിമാരായ വര്ഗീസും ലില്ലിയും മക്കൾ ഇരട്ട സഹോദരികളായ ജീനയും ജെനിയും. ഏതൊരു ദിവസത്തെപോലെ അന്നുമിരുന്നു. സമയം രാത്രി 8 മണി.
"അച്ചായാ, രാത്രി പത്ത് മണി മുതൽ പവർകട് ആണെന്നാണ് ടീവിയിൽ പറഞ്ഞത്. അതുകൊണ്ട് എല്ലാവരും നേരത്തെ തന്നെ ഭക്ഷണം കഴിക്കാൻ വാ"
"നീ പോയി മക്കളെ വിളിച്ചുകൊണ്ട് വാ ലില്ലി"
"ആം"
"മോളെ ജീനെ, ജെനീ ഭക്ഷണം കഴിക്കാൻ വാ"
"ഇപ്പൊ വേണ്ട മമ്മി"
"കുറച്ച് കഴിഞ്ഞാൽ പിന്നെ പവർകട് ആണ്, വാ വന്നു കഴിക്ക്"
"മമ്മി ഒരു പത്ത് മിനിറ്റ്, ദേ വരുന്നു"
"ആം"
"അവർക്ക് ഇപ്പോ വരും അച്ചായാ"
"അവർകൂടി വന്നിട്ട് വിളമ്പിയാൽ മതി എന്നാൽ"
ആ പത്ത് മിനിറ്റ് ഏകദേശം ഒരു മണിക്കൂർ വരെ നീണ്ടു.
"കുറെ നേരമായല്ലോ രണ്ടുപേരും കൂടി. എന്താണെന്ന് പോയി നോക്കിയിട്ട് വന്നേ അച്ചായാ"
"മക്കളെ"
"ആ, പപ്പാ"
"എന്താ ഇത്ര തിരക്കിട്ട പണി?, വന്നേ ഭക്ഷണം കഴിക്കാൻ, ഇപ്പോൾ തന്നെ 9.15 ആയി. 10 മണി ആകുമ്പോഴേക്കും പവർകട് ആണ്. മമ്മി പറഞ്ഞില്ലേ"
"ആ, പപ്പാ നാളെ കോളേജിൽ സബ്മിറ്റ് ചെയ്യേണ്ട അസ്സൈന്മെന്റ് ആണ് അതാ"
"അതൊക്കെ ഇനി നാളെ രാവിലെ ചെയ്താൽ മതി, വാ വാ"
"ശരി പപ്പാ"
"ലില്ലി, വിളമ്പിക്കോടി"
"ആ, ശരി അച്ചായാ"
"വന്നിരിക്കൂ മക്കളെ, ലില്ലി ഇന്നെന്താ സ്‌പെഷ്യൽ?"
"നിങ്ങളുടെ എല്ലാവരുടെയും ഇഷ്ടപെട്ട പപ്പായ തോരനും പപ്പടവും അച്ചാറും"
"പപ്പാ, ഈ മമ്മയ്ക്ക് ഇതുമാത്രമേ ഉണ്ടാക്കാൻ അറിയൂ? എന്നും ഇതുതന്നെ"
"അല്ല പിന്നെ, എന്താടി ഇങ്ങനെ " വര്ഗീസ് ലില്ലിയെ നോക്കി കളിയാക്കി ചിരിച്ചു
ലില്ലി ആകെ ഒരു നാണക്കേട് പോലെ "അച്ചായാ, രാത്രി നോൺ വേജ് നേക്കാൾ നല്ലത് എന്തുകൊണ്ടും വെജ് തന്നെയാണ്. അതുകൊണ്ട് എന്റെ പൊന്നുമക്കൾക്ക് മമ്മി നാളെ ചിക്കൻ ഉണ്ടാക്കിതരാം. തൽകാലം ഒന്ന് അഡ്ജസ്റ്റ് ചെയ്യടാ മക്കളെ"
"മമ്മിയെ ചുമ്മാ കളിയാക്കിയതല്ലേ ഈ കറികൾ സൂപ്പറാ, ലവ് യൂ മമ്മി"
"ആഹാ ഇപ്പൊ നിങ്ങൾ മമ്മയും മക്കളും ഒറ്റക്കെട്ട് അല്ലെ" ഒരു ചിരിയോടെ വീണ്ടും
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോളേക്കും സമയം 9.45 കഴിഞ്ഞിരുന്നു.
"ചെല്ല്, ഇനി പോയി കിടന്നോ. അസ്സൻമെന്റ് ഒക്കെ ഇനി ഇപ്പൊൾ എഴുതാൻ നിൽക്കണ്ടട്ടോ നാളെ മതി, ഉറങ്ങാൻ നോക്ക് രണ്ടുപേരും"
"ശരി പപ്പാ, ഗുഡ് നൈറ്റ്"
"ഗുഡ് നൈറ്റ്"
അവർ രണ്ടു പേരും നടന്നു മുറിയിലേക്ക് പോകുമ്പോളേക്കും കരെന്റ് പോയി. പെട്ടന്ന് അവിടെ നിന്ന് പപ്പയെ വിളിച്ചു.
"പപ്പാ, കരേന്റ് പോയല്ലോ, എമേർജൻസി ലൈറ്റ് ഓൺ ആകാമോ?"
"ആ, മോളെ ഒരു മിനിറ്റ്, ലില്ലി അതിങ് എടുത്തുകൊണ്ടു വന്നേ"
"ആ, അച്ചായാ"
ലില്ലി എമർജൻസി ലൈറ്റ് എടുക്കുവാനായി മറ്റൊരു റൂമിലേക്ക് തപ്പി തടഞ്ഞു പോയി. എങ്ങനെക്കൊയോ ജനലരികിൽ നിന്ന് അത് തൊട്ടെടുത്തു. അപ്പോൾ തന്നെ അത് ഓൺ ആക്കി. പെട്ടന്ന്, ഒരു ശബ്‌ദം
"സ് സ് സ് സ് സ് "
"ആ, അച്ചായാ" അലറികൊണ്ട് വര്ഗീസിനെ വിളിച്ചു. പെട്ടന്നുള്ള ഞെട്ടലിൽ കൈയ്യിൽ ഉണ്ടായിരുന്ന എമേർജൻസി ലൈറ്റ് നിലത്തേക്ക് വീണു അത് പൊട്ടി.
വര്ഗീസ് അങ്ങോട്ടേക്ക് ഓടി ചെന്നു
"ലില്ലി, എന്താടി"
"അച്ചായാ, ഒരു പാമ്പ് നമ്മുടെ ജനാലാക്കരികിൽ നിന്നു പത്തി വിടർത്തി എന്റെ നേരെ, പെട്ടന്ന് ഞാൻ ഞെട്ടി. എമേർജൻസി പൊട്ടി" ഇത്രയും പറയുമ്പോൾ ലില്ലി വല്ലാതെ ഭയന്നിരുന്നു"
"സാരമില്ല ലില്ലി, അറിയാതെ വന്നു കേറിയതാവും പാമ്പ്. അത് പോയിട്ടുണ്ടാവും. നീ വാ നമുക്ക് അപ്പുറത്തേക്ക് പോവാം"
"ആം"
"എന്താ പപ്പാ, മമ്മി എന്തിനാ നിലവിളിച്ചത്?"
"ഹേയ് ഒന്നുമില്ല. മമ്മി എന്തോ കണ്ട് പേടിച്ചതാ"
"എമേർജൻസി കൊണ്ട് വാ പപ്പാ"
"ദേ വരുന്നു"
"ലില്ലി, മെഴുകുതിരി ഇരുപ്പുണ്ടോടി?
"ആ അടുക്കളയുടെ അവിടെ ഉണ്ടാകും അച്ചായാ"
"ഞാൻ പോയി എടുത്തിട്ട് വരാം നീ ഇവിടെ നിൽക്കൂ"
"എനിക് പേടിയാ അച്ചായാ ഞാൻ കൂടി വരാം"
"ആം, വാ"
"പപ്പാ ഒന്നു വേഗം വാ" ഇരട്ടകളിൽ ഒരുവൾ ഇങ്ങനെ പറഞ്ഞപ്പോൾ മറ്റവളുൾ കിടന്നു നിലവിളിച്ചു"
"ആ പപ്പാ...."
"എന്താ മോളെ"
"പപ്പാ എന്റെ കാലിൽ കൂടി ഏതോ കടന്നു പോയപോലെ, പപ്പാ ഒന്ന് വേഗം വാ"
"ലില്ലി ആ പാമ്പ് അകത്തേക്ക് കേറിയിട്ടുണ്ട് എന്നു തോന്നുന്നു." മക്കൾ കേൾക്കാതെ അയാൾ പറഞ്ഞു.
മേഴുകുതിരിയുമായി മക്കളുടെ അടുത്തേക്ക് അവർ വന്നു.
"മമ്മി നമ്മുടെ റൂമിലെ ജനാലക്കരികിൽ ഒരു പാമ്പിനെ കണ്ടു പേടിച്ചു മക്കളെ"
"പപ്പാ അതാണോ കാലിൽ കൂടി ഇപ്പൊൾ?"
കുറച്ച് നേരത്തേക്ക് പിന്നെ അവിടെ ശബ്ദങ്ങൾ ഒന്നും തന്നെയുണ്ടായില്ല. നിശബദതയാർന്ന കരച്ചിലുകളും ഭയവും മാത്രം. ഈ അവസ്ഥ അവർ തരണം ചെയ്യുമോ?
"മോളെ, അത് അതോന്നുമല്ലായിരിക്കും. പേടിക്കണ്ട വാ"
"പപ്പാ എനിക് പേടിയാകുന്നു. പപ്പാ എനിക്കും" രണ്ടു മക്കളുടെ ഉള്ളിലും ഭയത്തിന്റെ വിത്തുകൾ അപ്പോഴേക്കും മുളച്ചിരിന്നു.
"അച്ചായാ, എനിക്കും പേടിയാകുന്നു. ഇനി എന്തു ചെയ്യും?" ലില്ലിയും വിമൂകയായി.
"ലില്ലി നീയും മക്കളും ഇവിടെ നിൽക്ക്. ഞാൻ ഒന്ന് നോക്കിയിട്ട് വരാം"
"അച്ചായാ, സൂക്ഷിക്കണേ"
വര്ഗീസ് അടുക്കളയിലേക്ക് ചെന്നു. ഒരു കമ്പ് എടുത്ത് വന്നു. ആ മെഴുകുതിരി വെളിച്ചവുമായി വീടിന്റെ ഉള്ളിൽ അങ്ങുമിങ്ങും പാമ്പിനെ തേടി നടന്നു. ഭയം ഏതൊരു ജീവിയെയും ഒരു നിമിഷം കൊലപ്പെടുത്തുന്ന അവസ്ഥ. വര്ഗീസിന്റെ ഉള്ളിലും ആ അവസ്ഥ മിന്നിമറഞ്ഞു.
"സ് സ് സ് സ്"
കട്ടിലിന്റെ അരികിൽ നിന്നും ഒരു ശബ്ദം കേട്ട അയാൾ മെഴുകുതിരി വെളിച്ചം അങ്ങോട്ടേക്ക് അടുപ്പിച്ചു. നോക്കിയപ്പോൾ ഒന്നും കാണുന്നില്ല. വേണ്ടും അയാൾ അവിടെ നിന്നു എഴുന്നേറ്റ് നടന്നു. നടക്കുംതോറും പതിയെ പതിയെ ആ ശബ്‌ദം കൂടി കൂടി വന്നു.
"സ് സ് സ് സ്"
"പപ്പാ, ഞങ്ങൾക്ക് പേടിയാകുന്നു വേഗം വാ"
മക്കളും ഒപ്പം ലില്ലിയും ഒരേ സ്വരത്തിൽ വര്ഗീസിനെ വിളിച്ചു.
"ആം, ദേ വരുന്നു"
"ആ മുറിയുടെ അവിടെയിവിടെയായി ശബ്‌ദം ഉണ്ടായിരുന്നു. മക്കളുടെ അവിടെ ചെന്നപ്പോൾ ഒന്നുമില്ല. നിങ്ങൾ ഭയക്കേണ്ട. നമുക്കു ഒരുമിച്ച് നീങ്ങാം ഇനി"
"പപ്പാ, അച്ചായാ"
ആ വിളിയുടെ ആഴം ഭയത്തിന്റെ വ്യാപ്തിയെ കൂട്ടി. ശ്രദ്ധയുടെ കരങ്ങൾ വര്ഗീസ് നയിച്ചു. "കുറച്ച് നേരത്തേക്ക് എങ്കിലും കരെന്റ് ഒന്നു വന്നിരുന്നു എങ്കിൽ എന്നു പറയാത്തവരായിട്ട് ആരുമുണ്ടായിരുന്നില്ല"
"എന്തിനാണ് ദൈവമേ ഇങ്ങനെ ഒരു പരീക്ഷണം" ലില്ലിയുടെ വാക്കുകൾ മക്കളിൽ കണ്ണുനീരിന്റെ തുള്ളികളെ സ്വാഗതം ചെയ്തു. വര്ഗീസിന്റെ മനോഭാവത്തിനും കോട്ടം വന്നിരുന്നു. അവർ നാലുപേരും ഒരുമിച്ച് നീങ്ങി.
"പപ്പാ അവിടെയുണ്ട്, പപ്പാ ഇവിടെയാണ്, അച്ചായാ ദേ അവിടെയുണ്ട്."
പല പല സ്വരങ്ങളിൽ ആകെ ചിന്തകുഴപ്പത്തിലായി.
"ശൂ.. മിണ്ടാതെയിരിക്കൂ എല്ലാവരും" വര്ഗീസ് പറഞ്ഞു.
"ഭയം നമ്മളെ കൊല്ലും മോളെ. എന്തും നേരിടണം. പേടിക്കരുത് പപ്പ ഇല്ലേ കൂടെ"
"ഉം"
സമയം പോകുംതോറും മെഴുകുതിരിയുടെ ആയുസ്സ് കഴിഞ്ഞുകൊണ്ടിരുന്നു.
"ലില്ലി വേറെ മെഴുകുതിരി ഉണ്ടോ ഇനി?"
"അയ്യോ, ഇല്ല അച്ചായാ"
"നിനക്ക് ഇതൊക്കെ വാങ്ങി വച്ചൂടെ"
"സ് സ് സ് സ് "
"ഹേയ്, അതിന്റെ ശബ്ദം കേൾക്കുന്നില്ലേ. മിണ്ടാതെയിരിക്കൂ"
"ആം"
ഒടുവിലെ തീ അവിടെ അണയാരായിരിക്കുന്നു. മെഴുകുതിയുടെ വെളിച്ചം അവിടെ പൂർണമായും തീർന്നിരിക്കുന്നു. പെട്ടന്ന്,
"സ് സ് സ് സ്"
മക്കളിൽ ഒരാൾ ഉറക്കെ "പപ്പാ........."
അയാൾ കയ്യിൽ ഉണ്ടായിരുന്ന കമ്പ് വലിച്ച് ആ ശബ്ദത്തിനു നേരെ വീശി. ലില്ലിയും മക്കളും വര്ഗീസും പിന്നീട് അവരുടെ ശ്വാസത്തിന്റെ സ്വരം നന്നായി കേട്ടു. പെട്ടന്ന് തന്നെ പുറത്ത് വലിയൊരു മഴ പെയ്തു. കൂടി ഇടിമിന്നലും ശക്തിയായി. ഇടിമിന്നലിന്റെ വെളിച്ചത്തിൽ ആ പാമ്പ് മരിച്ചതായി സ്ഥിധീകരിച്ചു. അവർ അത് കണ്ടു. ചുറ്റും ഒന്നുകൂടി നോക്കി.
"പാമ്പ് ചത്തു അച്ചായാ"
നേടുവീർപ്പിന്റെ നേരം അവിടെ ആഗമിച്ചു.
"മക്കളെ, പേടിക്കണ്ട, പപ്പ ഇല്ലേ കൂടെ"
"ഉം"
മഴയും ഇടിമിന്നലും കൂടെ പവർകടും എല്ലാം അവരിൽ വല്ലാതെ ഒരു സ്തംഭനം ഉണ്ടായിരുന്നു. ആ ഒരു ക്ഷീണത്തിൽ അവിടെ കിടന്നു അവർ മയങ്ങി. പുലർച്ചെ അവർ എഴുന്നേറ്റു.
"ലില്ലി, എഴുന്നേൽക്ക് സമയം ആയി, മക്കളെ എഴുന്നേൽക്കൂ"
"ആ, അച്ചായാ, ജീന എവിടെ?"
"അവൾ നേരത്തെ എഴുന്നേറ്റു കാണും. എന്തോ അസ്സൈന്മെന്റ് ഉണ്ടാന്ന പറഞ്ഞേ, എഴുതാൻ റൂമിൽ പോയി കാണും"
"ജെനി, മോളെ നിനക്കു എഴുതേണ്ടെ ഇതൊന്നും ചെല്ലൂ"
വര്ഗീസ് മുറ്റത്തേക്കും ലില്ലി അടുക്കളയിലേക്കും ജെനി, ജീനയുടെ മുറിയിലേക്കും പോയി. രാവിലെ പത്രം വായിക്കുവാൻ അയാൾ തുടങ്ങിയപ്പോൾ, "അച്ചായാ ആ പാമ്പിനെ എടുത്ത് കളയണം കേട്ടോ" എന്നു ലില്ലി പറഞ്ഞപ്പോഴേക്കും മക്കളുടെ മുറിയിൽ നിന്നും ജെനിയുടെ ഉച്ചതിലുള്ള സ്വരം കേട്ട് ആ വീടാകെ ഒരു നിമിഷം മരവിച്ചു നിന്നു.
"പ....പ്പാ..........................."
(തുടരും...)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ