Bhayam 3


കഥ: ഭയം 3
രചന: ശ്രീരാഗ് പി എസ്

ഭയം നിന്നെ കീഴ്പെടുത്തുമ്പോൾ നിനക്കു തുല്യമായത് ഞാൻ എടുക്കും - W
പ്രതിയെ റിമാന്റിലാക്കി. പത്താമത്തെ ദിവസം കോടതി വധശിക്ഷക്ക് വിധിച്ചു. പോലീസുകാർക്ക് ഒരു വല്ലാത്ത തലവേദന തന്നെ ഒഴിവായി. അന്ന് ഞാൻ പറഞ്ഞതെല്ലാം നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? സാം ചോദിച്ചു.
പന്ന നായിന്റെ മോനെ ചിലക്കാണ്ട് കേറിപ്പോടാ
ഞാൻ തിരിച്ചുവരും മരണത്തിനുമപ്പുറം
ഒന്നാം ദിവസം
ജയിൽ അന്ധേവാസികൾക്ക് ഒപ്പം
ഹും, നീയാണല്ലേ ആ സൈക്കോ കള്ളനാറി. എത്ര കുട്ടികളുടെ ജീവനാടാ നീ എടുത്തത്.
പിന്നീടുള്ള ദിവസങ്ങളിൽ ജയിലിൽ സംഘർഷാവസ്ഥ തുടർന്ന്കൊണ്ടിരുന്നു. അങ്ങനെ ഒമ്പതാമത്തെ ദിവസം രാത്രി എട്ട് മണിക്ക് അത്താഴത്തിനു ശേഷം പ്രതികളെല്ലാം സാധാരണ ദിവസങ്ങളിലേത് പോലെ തന്നെ അവരവരുടെ സെല്ലുകളിലേക്ക് മടങ്ങിപ്പോയി.
നാളെ രാവിലെ ആണ് സാമിന്റെ വധശിക്ഷ. രാവിലെ 5 മണിക്ക്.
പത്താം ദിവസം
രാവിലെ 5 മണി. വിജനമായ റെയിൽവേ ട്രാക്കിൽ ഒരു ചിന്നിച്ചിതറിയ ശരീരം. പുലർചെയുള്ള ജനശബ്ദത്തിൽ ആ പ്രദേശത്താകെ വാർത്ത പടർന്നു. മാധ്യമവും ജനപ്രതിനിധികളും ഓരോരുത്തരായി എത്തുവാൻ തുടങ്ങി. അപകടം നടന്ന റെയിൽവേ ട്രാക്കിൽ പിന്നീട് തീവണ്ടികളൊന്നും കടന്ന് പോയില്ല. മരിച്ച ആളിനെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും ശേഖരിക്കാനായില്ല. മരിച്ചത് ഒരു ചെറുപ്പക്കാരനാണെന്ന് സ്ഥിതീകരിച്ചു. ചിന്നിചിതറിയ ശരീരം വിദഗ്ധർ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. റെയിൽവേ ട്രാക്കിലെ ജനസാഗരം പൊലീസുകാർ പിരിച്ചുവിട്ടു. ട്രെയിനുകൾ വീണ്ടും ട്രാക്കിലൂടെ സഞ്ചരിക്കാൻ തുടങ്ങി. അൽപ്പ സമയത്തിനു ശേഷം പ്രമുഖ ദിനപത്രത്തിൽ തൂക്കികൊല്ലാൻ വിധിച്ച പ്രതി ജയിൽ ചാടി എന്ന വാർത്ത പ്രചരിച്ചു. മറ്റുള്ള ദിനപത്രങ്ങളിലും വിവിധ തലക്കെട്ടുകളോടെ ജനത്തെ ഭയത്തിലാക്കാൻ വീണ്ടും ആ മുഖം ഓർമപ്പെടുത്തലുകളുമായി വന്നു. പൊലീസുകാർ പ്രതിയെ തേടി അലഞ്ഞു. എല്ലാ മാധ്യമങ്ങളിലും ഭയം എന്ന തലക്കെട്ടോടെ ജനങ്ങൾക്ക് വേണ്ടിയുള്ള മുൻകരുതലുകൾ പോലീസ് അറിയിച്ചു.
മൂന്ന് ദിവസങ്ങൾക്ക് ശേഷം അതേ റെയിൽവേ ട്രാക്കിൽ ഒരു ചിന്നിചിതറിയ ശരീരം കൂടി കണ്ടെടുത്തു. ആ ശരീരം ജയിൽചാടിയ പ്രതിയുടേതാണെന്ന വിദഗ്ധ പരിശോധനയിലൂടെ സ്ഥിതീകരിച്ചു. എന്നിട്ടും റെയിൽവേ ട്രാക്കിൽ നടന്ന ആദ്യത്തെ മരണത്തെ പറ്റിയുള്ള ഒരു തെളിവുപോലും പോലീസുകാർക്ക് കണ്ടെത്താനായില്ല.
ഒരുപക്ഷേ പൊലീസിന് ജയിൽ ചാടിയ പ്രതിയെ കണ്ടെത്താൻ ആവാത്തത് കൊണ്ടാണോ കൃതിമ തെളിവുണ്ടാക്കി മരിച്ച ശരീരം പ്രതിയുടേതാണെന്ന് വിദഗ്ധർ സ്ഥിതീകരിച്ചതെന്ന് മറ്റു ചില മാധ്യമങ്ങൾ സംശയം ഉന്നയിച്ചു.
പക്ഷെ പോലീസ് അവരുടെ കണ്ടെത്തലുകളിൽ ഉറച്ചുനിന്നു. പ്രതി സാമിന്റെ തന്നെയാണ് ബോഡി എന്ന തെളിയിക്കുവാനുള്ള അയാളുടെ വാചകങ്ങളായ ഭയം നിന്നെ കീഴ്പെടുത്തുമ്പോൾ നിനക്കു തുല്യമായത് ഞാൻ എടുക്കും എന്ന കടലാസു കഷ്ണങ്ങളും ബ്ലഡ് സാമ്പിളുകളും പ്രതിയുടെ ഉയരവും തൂക്കവും നിറവും വച്ച് വ്യക്തമായി സ്ഥിതീകരിച്ചു.
വീണ്ടും മൂന്നാമത്തെ ദിവസം ഇതേ ബ്ലഡ് ഗ്രൂപ്പ് ഇതേ ഉയരം ഇതേ തൂക്കം ഉള്ള ഒരു ശവശരീരം കൂടി അതേ റെയിൽവേ ട്രാക്കിൽ കണ്ടെത്തി. ഇതോടെ മാധ്യമങ്ങൾ പറഞ്ഞത്‌ എല്ലാവരും ശരിവച്ചു.
വീണ്ടും അയാൾ.?
ഇനി എന്തു ചെയ്യുമെടോ, ആ നാറി ആണോ ഇങ്ങനെ ഒക്കെ ചെയ്യുന്നത്?
എന്നാലും എങ്ങനെ?
പൊലീസിന് മുകളിൽ നിന്ന് ധാരാളം പ്രഷർ വന്ന് തുടങ്ങി.
നിങ്ങൾക്ക് ഒക്കെ പോലീസ് കുപ്പായം ഊരിവച്ചിട്ട് മറ്റെന്തെങ്കിലും ചെയ്യാൻ പൊയ്ക്കൂടെ. ഡിപ്പാർട്ട്‌മെന്റ്ന് നാണക്കേട് ഉണ്ടാക്കാൻ കുറെ എണ്ണങ്ങളുണ്ട്. എന്തായടോ സൂരജെ? മുകളിലേക്ക് എനിക്ക് എന്തെങ്കിലും റിപ്പോർട്ട് കൊടുക്കാൻ പറ്റുമോ?
സർ,
ഒരു കോൺസ്റ്റബിൾ അവർ സംസാരിക്കുന്നതിനിടയിൽ വന്നു.
മൂന്നാമത്തെ ദിവസത്തെ മരണത്തെ സംബന്ധിച്ച് ഒരു തെളിവ് കിട്ടിയിട്ടുണ്ട് സർ.
എന്ത് തെളിവ്? കണ്ടോടോ ഡിപാർട്മെന്റിൽ ആണുങ്ങൾ ഓരോന്ന് കണ്ടുപിടിക്കുന്നത്.
പറയു മിസ്റ്റർ ജോർജ്
സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത ഒരു ചെറിയ ഒരു തുണ്ട് പേപ്പർ ആണിത് ഇതിൽ പറഞ്ഞിരിക്കുന്നത് വച്ചു നോക്കുമ്പോൾ പൂർണമായും വിശ്വസിക്കാം സാം എന്ന ആ പ്രതി മരിച്ചിട്ടില്ല. മാധ്യമങ്ങൾ പറയുന്നതിലും കാര്യമുണ്ട്. മരണപ്പെട്ട ആളുകളുടെ എല്ലാവരുടെയും ബ്ലഡ് സാമ്പിളുകൾ എല്ലാം യോജിക്കുന്നുണ്ട്. പക്ഷെ ഞാൻ പറയുന്നു നമ്മുടെ കൂട്ടത്തിൽ ഉള്ള ഒരാൾ അല്ലെങ്കിലും ഒരു കൂട്ടം ആളുകൾ നിർമിച്ച കൃത്രിമ തെളിവ് ആണ് സാം എഴുതിയ ആ വാചകങ്ങൾ അവിടെ നിന്നും കണ്ടെടുത്തത്. ഞാൻ ഇത് പൂർണമായും ശരിയാണ് എന്നു വാദിക്കുന്നത് എഴുതിയ ആ വാചകളുടെ പേപ്പർ നമ്മുടെ കസ്റ്റഡിയിൽ നിന്നും ഒരു ദിവസം ആരോ എടുത്തിരുന്നു. കാരണം അത് എടുത്ത് വച്ച് പാക്ക് ശരിക്കും അടച്ചിട്ടുണ്ടായില്ല. പൊസിഷനും മാറിയിരുന്നു. ഇനി ഇപ്പോൾ മരിച്ച ഇടത്ത് നിന്നും കിട്ടിയ തെളിവുകൾ നോക്കുമ്പോൾ ആ വാചകങ്ങൾ അല്ലാതെ മറ്റൊന്ന് ആണ് കണ്ടെത്തിയിരിക്കുന്നത്. ഇതാ സർ അത്
"ഞാൻ തിരിച്ചു വരും മരണത്തിനും അപ്പുറം"
ഇത് സാമിന്റെ വാചകങ്ങൾ അല്ലെ?
അതേ സർ പക്ഷെ, ആ കൈയക്ഷരം യോജിക്കുന്നില്ല.
അപ്പോൾ ഇത് ആര്..????
എന്റെ ഒരു ഒപ്പീനിയൻ പറയാം സർ. സാമിനെ രക്ഷപ്പെടുത്തിയത് നമുക്ക് ചുറ്റുമുള്ള ആരോ, അല്ലെങ്കിൽ സാം പിടിക്കപ്പെട്ടതു മുതൽ അയാളുടെ എന്തെങ്കിലും പ്ലാൻ പ്രകാരമാണ്.
പോലീസ് ഡിപാർട്മെന്റിൽ അങ്ങനെ ചെയ്യുന്ന ആരെണെങ്കിലും അത് പറഞ്ഞോളൂ. ഇല്ലെങ്കിൽ നിങ്ങളേക്കാൾ എക്സ്പീരിയൻസ് ഉണ്ട് എനിക്ക്. കണ്ടുപിടിക്കാൻ ഒട്ടും സമയം വേണ്ടന്ന് അറിയാമല്ലോ.
ഇല്ല സർ, ആരും പറയില്ല അതാരാണ് ചെയ്തത് എന്ന്. കാരണം അത് ഞാൻ തന്നെയാണ്.
ഹേയ്, ജോർജ് നിങ്ങളോ? എങ്ങനെ?
നിങ്ങളെന്താ ഞങ്ങളെ പൊട്ടൻ കളിപ്പിക്കുവാണോ? ടെൽ മീ ദി ട്രൂത്ത്!
പറയാം സർ. ഞാൻ എല്ലാം പറയാം
തുടരും...


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Hans

Pakkarante Thirodhanam

Oppu