Aarohanam
കഥ: ആരോഹണം
രചന: ശ്രീരാഗ് പി എസ്
ഇത് ഒരു യാത്രയാണ്. ഒരാളെ കാണാനുള്ള ഞങ്ങളുടെ യാത്ര. സ്വരാജ്, റോസ്, ജോൺസ്. ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് അല്ല. പക്ഷെ കാലം അങ്ങനെ കൂട്ടിച്ചേർത്തു. മാർഗമല്ല ലക്ഷ്യമാണ് പ്രധാനം. ലക്ഷ്യം അത് വലിയ ഒരു മുതൽക്കൂട്ടാണ്. ഞങ്ങൾ മൂന്നുപേരുടെ ജീവിതത്തിലെ നിർണയകമുഹൂർത്തങ്ങൾ ഓർമപ്പെടുത്തുന്നു. എല്ലാവരും അവരവരുടെ കണ്ണുകൾ മെല്ലെ അടയ്ക്കുന്നു.
Name: Swaraj Varma, Age: 28*
Occupation: Computer Engineer @Johns Group Of Technologies
ജോലി, ഏവരുടെയും നിലനിൽപ്പിന്റെ പ്രശനം തന്നെയാണ്. ഒരു സാധാനക്കാരന്റെ മകനായി ഞാനും വളർന്നു. കമ്പ്യൂട്ടർ എഞ്ചിനീയറിങ് പഠിച്ചു കഴിഞ്ഞു. വീട്ടിൽ ഇരിക്കുന്നു. പല ജോലിക്കൾക്കുമുള്ള ആപ്ലിക്കേഷൻ അയക്കുന്നു. ഓരോ വർഷങ്ങളും കടന്നു പോയി. ഇതൊക്കെ കണ്ട് അച്ഛൻ പുച്ഛിക്കാൻ തുടങ്ങി. അമ്മയ്ക്ക്, എനിക്ക് ജോലികിട്ടാത്തതിൽ വളരെ വിഷമവും ഉണ്ട്. അങ്ങനെയിരിക്കെ അപ്രതീക്ഷമായി ഒരു ഇന്റർവ്യൂ ലെറ്റർ വന്നു. ജോൺസ് ഗ്രൂപ്പ് ഓഫ് ടെക്നോളജിയുടെ ലെറ്ററായിരുന്നു. അതിൽ. പറഞ്ഞിരിക്കുന്നത് താങ്കളുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്സുമായി ജൂൺ 21 ആം തിയതി നടക്കുന്ന ഇന്റർവ്യൂവിൽ രാവിലെ കൃതം 10 മണിക്ക് എത്തണം എന്നായിരുന്നു. ഞാൻ ആ സന്തോഷവാർത്ത വീട്ടിൽ എല്ലാവരോടും പറഞ്ഞു. അച്ഛൻ പുച്ഛത്തോടെ തള്ളി പറഞ്ഞു.
"ഇതെങ്കിലും കിട്ടുമോ, കുറെ ആയല്ലോ അയക്കാൻ തുടങ്ങിയിട്ട്?"
"ഇത് കിട്ടും അച്ഛാ. എനിക്ക് പ്രതീക്ഷയുണ്ട്, എങ്ങനെയെങ്കിലും ഈ ജോലിവാങ്ങണം"
"ഇതേപോലെ പറയാതെ പോയി ജോലി വാങ്ങി കാണിക്ക് എന്നിട്ട് പറ"
അച്ഛൻ രോക്ഷത്തോടെ പറഞ്ഞു.
അങ്ങനെ ആ ദിവസം എത്തി. ജൂൺ 21. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി വീട്ടിൽ നിന്നും ഇറങ്ങി. ബസ്സിനാണ് പോകുന്നത്. അങ്ങനെ കാക്കനാട് സിഗ്നൽ എത്തിയപ്പോൾ റോഡ് മുഴുവനും ബ്ലോക്ക്.
"ഈശ്വരാ, എന്റെ ഇന്റർവ്യ, സമയം ഇപ്പോൾ 9.30"
വേഗം ബസ്സിൽനിന്നും ഇറങ്ങി മുന്നിലേക്ക് നടന്നു.
Name: Rose Thomas, Age: 30*
Occupation: Doctor @Thomas Memorial Hospital
പപ്പയുടെ ഓർമയുടെ പേരിൽ നടത്തുന്ന ഹോസ്പിറ്റലിൽ ആണ് ഞാൻ വർക്ക് ചെയ്യുന്നത്. കല്യാണം കഴിഞ്ഞു .ചില പ്രശനങ്ങളാൽ ഹസ്ബൻണ്ടുമായി (ജോയ് വർഗീസ്) അല്ല താമസം. ഒരു കുട്ടിയുണ്ട് അവൾ എന്റെ കൂടെയാണ്. എനിക്ക് അവളും അവൾക്ക് ഞാനുമായി ഞങ്ങളുടെ ജീവിതം പോയിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ കുട്ടിയുടെ അവകാശം ചോദിച്ചുകൊണ്ട് അയാൾ എനിക്ക് വക്കീൽ നോട്ടീസ് അയച്ചു. നോട്ടീസിൽ, ജൂൺ 21ന് രാവിലെ കൃത്യം 10 മണിക്ക് ജില്ലകോടതിയിൽ കുട്ടിയോടുകൂടി ഹാജരാകണം എന്നായിരുന്നു.
"ഇത്രയും നാൾ എവിടെയായിരുന്നു അയാൾ, ഇപ്പോൾ മോൾക്ക് അവകാശമായി വന്നേക്കുന്നു. വിട്ട് തരില്ല ഞാൻ"
ഫോൺ എടുത്തു വക്കീലിനെ വിളിച്ചു, കാര്യം പറഞ്ഞു.
"ജോയിയുടെ ഭാഗത്തു നിന്നും നല്ല പ്രെഷർ ഉണ്ട്. കുട്ടിയെ വിട്ടുകിട്ടണം എന്നു അയാൾ വളരെ സ്ട്രോങ് ആയ നിലപാട് എടുത്തിരിക്കയാണ്. ഏതായാലും മേഡം ജൂൺ 21 ന് കൃത്യ സമയത്ത് കോടതിയിൽ വരണം. നമുക്കു നോക്കാം വിഷമിക്കണ്ട. ഞാൻ ഇല്ലേ, ധൈര്യമായി ഇരിക്കൂ."
"ശരി"
അങ്ങനെ ആ ദിവസമായി ജൂൺ 21.
"മോളെ റെഡി ആകൂ, നമുക്കൊരിടം വരെ പോകണം"
"ശരി മമ്മി"
കാറിൽ ആണ് പോകുന്നത്. കാക്കനാട് എത്തി. റോഡിൽ വല്ലാത്ത ബ്ലോക്ക് വാഹനങ്ങൾ ഒന്നും തന്നെ പോകുന്നില്ല. ചെറിയ ഗ്യാപ്പിലൂടെ മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. റോഡിന്റെ എല്ലാ വശങ്ങളിലും വാഹങ്ങളുടെ ഹോർണിന്റെ മുഴക്കങ്ങൾ.
Name: Johns Mathew, Age: 32*
Occupation: CEO Of Johns Group of Technologies
വളരെ സക്സ്സ്സ്ഫുൾ ആയ ഒരു മനുഷ്യൻ ആണ് ഞാൻ. സമയത്തിന് ജീവിതത്തിൽ വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഡാഡി മിസ്റ്റർ മാത്യു. അദ്ദേഹമാണ് ഈ ജോൺസ് ഗ്രൂപ്പ് ഓഫ് ടെക്നോളജിയുടെ നെടും തൂൺ. പക്ഷെ ഇപ്പോൾ കുറച്ച് അസുഖങ്ങൾ ആയതുകൊണ്ട് കമ്പനിയുടെ എല്ലാം ഞാനാണ് നോക്കുന്നത്. എന്റെ ജീവിതം എന്റെ ഇഷ്ടംപോലെ. എല്ലാം നേട്ടങ്ങൾ, ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ല. കുറെ ഗേൾഫ്രണ്ട്സ് ഉണ്ട്. പാർട്ടിയുമായി ഒഴിവു സമയങ്ങൾ. ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി ഫുഡ് കഴിച്ചു കൊണ്ടിരുന്നപ്പോൾ കൂടെ വർക് ചെയ്യുന്ന അസിസ്റ്റന്റ് മാനേജർ ഫോൺ ചെയ്തു.
"സർ, നമ്മുടെ കമ്പനിയിൽ വേക്കൻസി ഇപ്പോൾ കൂടുതൽ ആണ്. ഒരു ഇന്റർവ്യൂ വയ്ക്കട്ടെ?"
"എസ് ക്യാരിഓൺ"
"സർ അതിനു പറ്റിയ ഒരു തീയതി പറയാമോ?"
"അത് നിങ്ങൾ തീരുമാനിച്ചാൽ മതി മിസ്റ്റർ".
''എന്നാലും സർ"
"ഓക്കെ, എങ്കിൽ ഈ ജൂൺ 21 ന് വയ്ക്കൂ രാവിലെ കൃത്യം 10 മണിക്ക്"
"എങ്കിൽ ഓക്കേ സർ, ഗുഡ് നൈറ്റ്."
"ഗുഡ് നൈറ്റ്"
ആ ഇന്റർവ്യു തീയതി അടുത്തെത്തി ജൂൺ 21. കാർ എടുത്തു വീട്ടിൽ നിന്നും ഇറങ്ങി. ശക്തമായ ശബ്ദത്തിൽ പാട്ട് വച്ചു. നല്ല സ്പീഡിലായിരുന്നു യാത്ര. കാക്കനാട് എത്തിയപ്പോഴേക്കും ചെറുതായി ബ്ലോക്ക് വരാൻ തുടങ്ങി സമയം 9.20 ഹോൺ മുഴക്കി വേഗം പോകുവാൻ നോക്കി.
ഓരോരുത്തരും ഇത്രയും ഓർത്തുകൊണ്ട് അവരുടെ കണ്ണുകൾമെല്ലെ തുറന്നു.
ഈ മൂന്ന് പേരുടെ കൂടെ മറ്റൊരാൾ കൂടിയുണ്ട് അത് അവരുടെ യാത്രയിലെ വഴികാട്ടിയാണ്. അയാളോട് ചോദിച്ചു.
"സ്ഥലം എത്തിയോ?"
"ഇല്ല ഇനിയും കുറെ കൂടിയുണ്ട് എത്തുമ്പോൾ ഞാൻ പറയാം"
"ശരി"
അവർ വീണ്ടും കണ്ണുകൾ അടച്ചു. ആദ്യം തുടങ്ങിയതിൽ നിന്നുമല്ലാതെ അവസാനത്തെ ആളിൽ നിന്നും ഓർത്തുതുടങ്ങി.
ജോൺസ് മാത്യു;
സിഗ്നലിന്റെ മുന്നിലെത്തി. സിഗ്നലിൽ ശ്രദ്ധിക്കാതെ വാഹനം മുന്നോട്ടെടുത്തു അതിവേഗതയോടെ. അപ്പോൾ ഒന്നു കണ്ണുകൾ ചിമ്മിയതും എതിർവശം വന്ന ഒരു ബൈക്ക്കാരനെ ഇടിച്ചു. അയാൾ ബൈക്കിൽ നിന്നും വീണു. അയാളുടെ മുഖം ഞാൻ കണ്ടു. എന്നെയും നോക്കി. രക്തം ഒഴുകി. അങ്ങുമിങ്ങും ജനങ്ങൾ വരുവാൻ തുടങ്ങി ഞാൻ വണ്ടി നിർത്താതെ പോയി. അപ്പോൾ സമയം 9.25.
റോസ് തോമസ്;
ഗ്യാപ്പിലൂടെ ചെറുതായി മുന്നിലെത്തിന്റെ എന്റെ വണ്ടിയുടെ മുന്നിൽ ആൾക്കൂട്ടത്തിൽ നിന്നുമൊരാൾ വണ്ടിയിടിച്ച ഒരു പയ്യനെ കയ്യിൽ താങ്ങി വരുന്നു. എന്നോട് കെഞ്ചി.
"മേഡം പ്ളീസ് വണ്ടിയുടെ ഡോർ തുറക്കൂ, ആക്സിഡന്റ് ആണ്"
ഡോർ തുറക്കാൻ ഞാൻകൂട്ടായില്ല. മകൾ ഇതെല്ലാം കണ്ടു അവളുടെ കണ്ണുകൾ ഞാൻ പൊത്തി. സിഗൽ ഗ്രീൻ ലൈറ്റ് തെളിഞ്ഞു ഞാൻ വണ്ടി നിർത്താതെ എടുത്തു. അപ്പോൾ സമയം 9.35.
സ്വരാജ് വർമ്മ;
ഞാൻ മുന്നിലേക്ക് നടന്നെത്തി. സിഗ്നലിന്റെ അടുത്ത് നല്ല ആൾക്കൂട്ടം. മുന്നിൽ നിർത്തിയ ബസ്സുകളിൽ കലപിലകൾ.
"അക്സിഡന്റ് ആണ്"
"ഇപ്പോൾ വാട്സാപ്പിൽ വരുമായിരിക്കും"
"ശ്ശോ, കുരിശായല്ലോ"
"ഇനി എപ്പോൾ പോകാൻ പറ്റും ട്രിപ്പും കൊളമായി"
പലരും പലതും പറയുന്നു. ഞാൻ വേഗം മുന്നിലേക്ക് ഓടി. എല്ലാവരും പറഞ്ഞ പോലെതന്നെ മുന്നിൽ ഒരാൾ അക്സിഡന്റ് ആയി കിടക്കുന്നു. മറ്റുള്ളവർ അത് നോക്കിനിൽക്കുന്നു. അവരെ ഒക്കെ തള്ളി മാറ്റി ഞാൻ അയാളെ എടുത്തു ഇപ്പോൾ ഹോസ്പിറ്റലിൽ എത്തിച്ചില്ലെങ്കിൽ ഇയാൾ മരിക്കും ആരെങ്കിലും ഒന്നു സഹായിക്കൂ പ്ളീസ്. ഞാൻ കാഴ്ച്ചക്കാരോട് കെഞ്ചി. ചിലർ ഫോട്ടോസ് ഒക്കെ എടുക്കുന്നുണ്ട്. അയാളെ എടുത്ത് ഒരു കാറിന്റെ നേരെ ചെന്നു. അതിൽ ഒരു സ്ത്രീ ആയിരുന്നു. ഡോക്ടർ ആണെന്നു തോന്നുന്നു. കാറിന്റെ ചില്ലിൽ അതിന്റെ സിംബൽ ഉണ്ട്. ഞാൻ അടുത്തെത്തി
"മേഡം, പ്ളീസ് വണ്ടിയുടെ ഡോർ തുറക്കൂ"
അവർ തുറക്കാതെ വണ്ടി എടുത്തു പോയി. ഞാൻ കരഞ്ഞു സമയം നോക്കി 9.35. മനസ്സിൽ അപ്പോൾ ആലോചിച്ചു. വീട്ടിലെ കാര്യം
"ഈ ജോലിയെങ്കിലും കിട്ടിയില്ലെങ്കിൽ പിന്നെ വീട്ടുകാരുടെ മുഖത്തു എങ്ങനെ നോക്കും"
കയ്യിലുള്ള അയാളെ റോഡിന്റെ സൈഡിൽ കിടത്തി. ഞാൻ ഓടി. അയാളെ പറ്റി ഞാൻ ചിന്തിക്കാതെ അവിടെ ഉപേക്ഷിച്ചു. വേഗം ഓടി ചെന്ന് ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ കയറി ഡ്രസ്സ് പുതിയത് വാങ്ങി ഒരു ഓട്ടോക്ക് കൈ കാണിച്ചു. കമ്പനിയിൽ എത്തി. ഇന്റർവ്യു അറ്റൻഡ് ചെയ്തു. എനിക് ജോലി കിട്ടി. ജോലി കിട്ടിയ സന്തോഷത്തിൽ അന്ന് നടന്നതൊക്കെ ഞാൻ മനഃപൂർവം മറന്നു കളഞ്ഞു.
വഴികാട്ടി പെട്ടന്ന് പറഞ്ഞു.
''അതേ ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞാൽ നമ്മൾ എത്തും"
അവർ അത് കേട്ട് കണ്ണുകൾ മെല്ലെ തുറന്നു. നമ്മുടെ ലക്ഷ്യം അത് ആഗതമായിരിക്കുന്നു. ആ അവശേഷിക്കുന്ന 10 മിനിറ്റ് കൂടി അവർ കണ്ണുകൾ അടച്ചു. ഒരുമിച്ച് ഒരേപോലെ ആ ദിവസം ഓർക്കുന്നു.
റോസ്: എന്റെ മകളെ എനിക്ക് തിരിച്ചു കിട്ടി. കേസിൽ ഞാൻ ജയിച്ചു.
ജോൺ: ഇന്റർവ്യൂ നടത്തി 10 പേരെ അപ്പോയിന്റിമെന്റ് ചെയ്തു.
സ്വരാജ്: എനിക്ക് ജോലികിട്ടി. വീട്ടുകാർ ഹാപ്പി.
ജോണിന് സ്വരാജിന്റെ വർക്കുകൾ ഇഷ്ടപ്പെട്ടു തുടങ്ങി. അയാളെ തന്റെ അസിസ്റ്റന്റ് മാനേജർ ആയി നിയമിച്ചു. റോസ് കമ്പനിയുടെ സ്‌പെഷ്യൽ ഡോക്ടർ ആണ്. അങ്ങനെ ഞങ്ങൾ 3 പേരും സുഹൃത്തുക്കളായി. ഒടുവിൽ അവശേഷിച്ച 10 മിനിറ്റ് കഴിഞ്ഞു. വഴികാട്ടി വിളിച്ചു.
"ഇതാ സ്ഥലം എത്തിയിരിക്കുന്നു. ഇറങ്ങൂ"
''ശരി''
അയാൾ അവരെ കൂട്ടികൊണ്ട് ഒരു വലിയ മാളികയിലേക്ക് കയറി.
"നിങ്ങൾ 3 പേരുടെയും മുറി അവിടെയാണ് പോയ്ക്കോളൂ"
അയാൾ ചൂണ്ടി കാട്ടി. അവർ പറഞ്ഞു.
"ഞങ്ങൾക്ക് ഒരാളെ കാണണം. ആ ഒരു ലക്ഷ്യത്തിനാണ് ഞങ്ങൾ. ദയവായി സഹായിക്കണം"
"അതൊന്നും ഇവിടെ പറ്റില്ല"
"പ്ളീസ് സഹായിക്കണം"
"ശരി, നോക്കാം ആരണയാൾ?"
"ഞങ്ങളുടെ ഫ്രണ്ട് അഫ്സലിനെ"
"മിസ്റ്റർ, അഫ്സൽ സലിം?"
"അതെ"
"അയാളുടെ മുറി അപ്പുറത് ആണ്. നിങ്ങൾ അവിടേക്ക് പോകു"
"ശരി"
അഫ്സലിന്റെ മുറിയുടെ അടുത്തേക്ക് ചെന്നു. വാതിൽ മുട്ടി. വാതിൽ തുറന്നു. തുറന്നതും ഒരേപോലെ വസ്ത്രം അണിഞ്ഞ കുറെ ആളുകൾ. ഉച്ചത്തിൽ ഞങ്ങൾ 3 പേരും വിളിച്ചു.
"അഫ്സൽ.. മിസ്റ്റർ അഫ്സൽ സലിം"
ഏതാനും സെക്കന്റ്കൾക്കുള്ളിൽ അവിടെ നിന്നും ഒരാൾ ഇറങ്ങി വന്നു.
"എസ്, ഞാൻ ആണ് അഫ്സൽ സലിം"
"നിങ്ങൾ ആരാണ്.?"
"നിനക്ക് ഞങ്ങളെ മനസിലായില്ലേ?"
"ഒന്നു ശരിക്കും ആലോചിച്ചു നോക്കൂ''
"എസ്, മനസിലായി, പക്ഷെ നിങ്ങളുടെ പേര് എനിക്കറിയില്ല. അന്ന് മുഖം മാത്രമേ കാണുവാൻ സാധിച്ചത്"
തമ്മിൽ പരിചയപ്പെടുത്തി.
"ജോൺസ്: ഞാൻ ജോൺസ് ഞാനാണ് നിന്നെ കൊലപ്പെടുത്തിയത്".
"സ്വരാജ്: ഞാൻ സ്വരാജ് ഞാനാണ് നിന്നെ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ശ്രമിച്ചിട്ട് വഴിയിൽ ഉപേക്ഷിച്ചത്"
റോസ്: "ഞാൻ റോസ്, ഞാനാണ് നിന്നെ സ്വരാജ് എടുത്ത് കൊണ്ട് വന്നപ്പോൾ വണ്ടി നിർത്താതെ പോയത്"
"ക്ഷമിക്കണം,അഫ്സൽ നീ ഇന്ന് ഇവിടെ നിൽക്കാൻ കാരണം ഞങ്ങൾ ആണ്"
"ജീവിച്ചു കൊതി തീർന്നില്ലയിരുന്നു. സ്വപ്നങ്ങൻ എനിക്കും ഉണ്ടായിരുന്നു നിങ്ങളെ പോലെ. പക്ഷെ എല്ലാം ഒരു മെഴുകുതിരി ഊതി കെടുത്തും പോലെ നഷ്ടപെട്ടില്ലേ"
"ഇന്ഷാ അല്ലാഹ്, ഇതൊക്കെ ഇനി പറഞ്ഞിട്ടെന്തു കാര്യം, ആട്ടെ, നിങ്ങളെങ്ങനെ ഇവിടെ?"
"ഇന്ന് ജൂൺ 21, 5 വർഷങ്ങൾക്ക് മുമ്പ് നീ ഇവിടെ വന്നത് ഈ ദിവസം. ഇന്ന് രാവിലെ കൃത്യം 9.30 ന് ഒരുമിച്ച് ഒരു യാത്ര പോകാനിരിക്കെ നീ മരിച്ച അതേ സ്ഥലത്ത് അതേ രീതിയിൽ ഞങ്ങൾ 3 പേരും മരിച്ചു. ഞങ്ങളെ ഇങ്ങോട്ടേക്ക് എത്തിച്ചത് ആ വഴികാട്ടി,
"മതി സംസാരിച്ചത് വരൂ"
വഴികാട്ടി പറഞ്ഞു.
"ശരി"
"അഫ്സൽ ഞങ്ങൾ പോകുന്നു, മാപ്പ്"
"നിങ്ങളുടെ മുറി അവിടെയാണ് പൊയ്ക്കോളൂ"
മുറിയിലേക്ക് നോക്കിയതും,
"നരകം"
തമ്മിൽ നോക്കി അവിടേക്ക് നടന്നു. തിരിച്ച് അഫ്സലിനെ നോക്കി പുഞ്ചിരിച്ചു. ഒരു നിമിഷം വീണ്ടും വഴികാട്ടിയുടെ നേരെ നോക്കിയപ്പോൾ അയാളിൽ കണ്ടത് കറുത്ത നിറത്തിൽ സ്വർണ കിരീടവുമേന്തിയിരിക്കുന്ന സാക്ഷാൽ യമൻ!
a Sreerag P S story
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ