Unbelievable - It Happend
കഥ: അണ്‍ബിലിവെബിൾ - ഇറ്റ് ഹാപെൻഡ്
രചന: ശ്രീരാഗ് പി എസ്
ഇതുവരെ കാണാത്ത ഒരു കാലവസ്ഥ പോലെയിരിക്കെ പെട്ടന്ന് തന്നെ മഴ വന്നു. കൂടെ നല്ല ഇടിമിന്നലും വല്ലാതെ ഭീതിയുള്ള കാറ്റും അലയടിക്കാൻ തുടങ്ങി. എല്ലാ വീടുകളുടെയും വാതിലുകളും ജനാലകളും അടച്ചു. ആ പ്രദേശത്തെ ഓരോ മനുഷ്യരും പേടിച്ചിരിക്കുന്ന കൂട്ടത്തിൽ അയാളും പേടിച്ചിരുന്നു. അയാളുടെ കൂടെ രണ്ടു പേർ കൂടി താമസിക്കുന്നുണ്ട്. എങ്കിലും ഈ നേരം അയാൾ ഒറ്റക്കായിരുന്നു. മറ്റുള്ളവർ ജോലിക്ക് പോയിരിക്കുകയാണ്. ആ റൂമിൽ വെട്ടം ഉണ്ട്. ഇടിമിന്നലിന്റെയും മഴയുടെയും ശക്തി വർധിച്ചപ്പോൾ ആ പ്രദേശത്തെ മുഴുവൻ കറന്റും പോയി. അയാൾ വീണ്ടും പരിഭ്രാന്തനായി. ഈ അവസ്ഥകൾ എങ്ങനെയെങ്കിലും എന്ന് കരുതി അയാൾ മനസിൽ ദൈവത്തെ തരണം ചെയ്യണം പേടിക്കരുത് ഇതെല്ലാം സ്വാഭാവികം വിളിച്ചുകൊണ്ടിരുന്നു. എങ്കിലും പലതും കണ്ട് അയാൾ ഞെട്ടിത്തരിച്ചു (പെട്ടന്നുള്ള ഇടിമിന്നൽ). ഒന്നിനും ഒരു ശമനവുമില്ല. പലതും ചിന്തിച്ചു. ഒരു പക്ഷെ തനിക്ക് മാത്രമാണോ ഇത്ര പേടി? ഈ മഴ
ഇതെപ്പൊ അവസാനിക്കും? താൻ ചെയ്തു എന്തെങ്കിലും തെറ്റിന്റെ ശിക്ഷയാണോ ഈ കഠിനമായ മഴയും ഇടിമിന്നലും? ഇത് എന്റെ അവസനമാണോ? ഇങ്ങനെ ഒരുപിടി സംശയവുമായി അയാൾ തന്റെ ഭീതിയിൽ തന്നെയിരുന്നു. പെട്ടന്ന് ഭയങ്കരമായ ഒരു ഇടിമിന്നൽ അടിച്ചു. അപ്പോൾ അയാൾ ഇരുന്ന കട്ടിലിന്റെ സൈഡിലെ ജനാലകൾ വല്ലാതെ ഇളകി. തന്റെ ഭയം വീണ്ടും വർധിച്ചു. അയാൾ അവിടെ നിന്നും മാറി കട്ടിലിന്റെ നടുക്കിലേക്ക് ഇരുന്നു. തന്റെ രണ്ട് കൈകളും കാലിൽ കെട്ടിയിരുന്നു. അയാൾ നന്നായി വിയർക്കുന്നുണ്ട്. വീണ്ടും മനസിൽ ഓരോരോ ചിന്തകളും അങ്ങോട്ടുമിങ്ങോട്ടും ഓടികൊണ്ടിരുന്നു.
കൂടെയുള്ളവർ ഒന്നു വന്നിരുന്നു എങ്കിൽ!, ദൈവമേ, കാത്തുകൊള്ളണേ. പത്രങ്ങളിലും മറ്റും ഒട്ടനവധി വാർത്തകൾ എല്ലാം അയാൾ ഓർത്തു. സുനാമി, ചുഴലിക്കാറ്റ്, വെള്ളപൊക്കം. ഇവിടെയും വരുമോ? മാതാപിതാക്കളുടെ സാന്നിധ്യം പോലും അപ്പോൾ ആഗ്രഹിച്ചു. വീണ്ടും മറ്റൊരു ഇടിമിന്നൽ. പക്ഷെ അതിൽ അയാൾ വിചാരിച്ചില്ല തന്റെ ചെവിയിൽ നിന്നും രക്തം വരുമെന്ന്. അയാൾ അത് കണ്ടു ഞെട്ടി. കരഞ്ഞു കാറികൂകി ഇതെല്ലാം ആരും കേട്ടില്ല മഴയുടെ ശക്തിയായ വീഴ്ചയിൽ അയാളുടെ സ്വരം ആരും തന്നെ അറിഞ്ഞുമില്ല. രക്തം കട്ടിയായി ഒലിച്ചു. ചെവിയിൽ നിന്നും ഒരു ബീപ് സൗണ്ട് പോലെ വരാൻ
തുടങ്ങി. അടുത്ത കിടന്ന ഒരു പുതപ്പ് പുതച്ച് അയാൾ നീണ്ടുകിടന്നു. തലയും കാലുമെല്ലാം പുതപ്പിന്റെ ഉള്ളിലാക്കി.
അയാൾ കണ്ണുകൾ ശക്തമായി അടച്ചു. ചെവികൾ പൊത്തി. കുറെ നേരം അങ്ങനെ തന്നെ കിടന്നു. ചെറുതായി ഒന്നു മയങ്ങി.പെട്ടന്ന് അയാളുടെ റൂമിന്റെ വാതിലിൽ ആരോ മുട്ടി. പക്ഷെ അയാൾ അത് കേട്ടില്ല. മഴയും ഇടിമിന്നലും മാറിയോ എന്നറിയാൻ അയാൾ പതുക്കെ ഒന്നു ഉണർന്നു. എന്നിട്ട് ചെവിയിൽ നിന്നും കൈകൾ എടുത്തു കണ്ണുകൾ തുറന്നു. അപ്പോഴും ആ വാതിലിൽ ആരോ മുട്ടുന്നുണ്ട്. അയാൾ വാതിൽ തുറക്കാൻ ചെന്നു. വാതിൽ തുറന്നതും മഴക്ക് ശമനം
വന്നിരുന്നു. പെട്ടന്ന് ഒരു ഇടിമിന്നൽ ആഞ്ഞടിച്ചു അയാളുടെ ദേഹത്തേക്ക്. അയാൾ നിന്നിരുന്ന സ്ഥലത്തു നിന്നും തെറിച്ചു പോയി. പെട്ടന്ന് അയാൾ ഞെട്ടി ഉണർന്നു. അയാൾ കണ്ടത് ഒരു സ്വപ്നം ആയിരുന്നു. അതുകണ്ട് ഉണർന്നതും വാതിലിൽ മുട്ടുന്ന ശബ്ദം. ഈ കണ്ട സ്വപ്നം പോലെ നടക്കുമോ? ദൈവമേ വാതിൽ തുറക്കണോ? എന്നു മനസിൽ ഓർത്തു വാതിൽ തുറക്കാൻ വിസമ്മതിച്ചു. പെട്ടന്ന് റൂമിന്റെ പുറകിലെ വാതിലിലും മുട്ടവാൻ തുടങ്ങിയിരുന്നു. മുൻപിലും പുറകിലും ഒരേ പോലെ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു. അയാൾ ഒന്നും ശ്രദ്ധിക്കാത്ത പോലെ കിടന്നു. പെട്ടന്ന് റൂമിന്റെ രണ്ടു വാതിലുകളും പുറത്തുനിന്നു തുറന്നു രണ്ടു പേർ റൂമിന്റെ ഉള്ളിലേക്ക് കയറി. അവർക്ക് മുഖംമൂടിയുണ്ട്. അവർ
റൂമിൽ കൂടി അങ്ങും ഇങ്ങുംനടക്കുന്നുണ്ട്. അയാളുടെ ഭയം ഇരിട്ടിയിൽ ഇരട്ടിയായി. പക്ഷെ ആ വന്നവർ അയാളുടെ അടുത്തേക്ക് വരുന്നില്ല. അയാൾ പുതച്ച് മൂടി കിടക്കുകയാണ് കണ്ണുകൾ തുറന്ന്. നടക്കുന്നതെല്ലാം ചെവിയോർത്തും കണ്ണുകൾ കൊണ്ടും ഗ്രഹിച്ചു. വന്നവരുടെ കയ്യിൽ ഒരു ബാഗ് ഉണ്ട്. അത് അവർ വളരെ മെല്ലെ തുറന്നു. ബാഗിന്റെ സിപ്
തുറക്കുന്ന ശബ്ദം പോലും അയാളുടെ ചെവിലേക്ക് ഇറങ്ങി ചെന്നു. ബാഗിൽ നിന്നും അവരിൽ ഒരാൾ ഒരു കത്തി എടുത്തു. കിടക്കുന്ന അയാൾ വീണ്ടും പരിഭ്രാന്തനായി. അങ്ങും ഇങ്ങും നിശബ്ദത കൂടി നിൽക്കെ. ആ രണ്ടു പേരിൽ
ഒരാൾ, "മൈ ഡെയർ മാൻ താങ്കൾ ഉറങ്ങുകയല്ല എന്നു ഞങ്ങൾക്ക് അറിയാം. എങ്കിലും ഞങ്ങളിൽ 2 പേരും
ആരാണെന്നോ എന്തിനാണെന്നോ വന്നത് എന്നു നിങ്ങൾക്ക് അറിയേണ്ടേ മിസ്റ്റർ?" ഇങ്ങനെ കേട്ടതും അയാൾ പകച്ചു. പുതപ്പ് മാറ്റി അയാൾ കട്ടിലിൽ നിന്നും എഴുന്നേറ്റു. അപ്പോഴും അയാൾ കണ്ണുകൾ തുറന്നില്ല. എന്നിട്ട് ചോദിച്ചു.
"ആരാണ് നിങ്ങൾ എന്തു വേണം നിങ്ങൾക്ക്?
"ഹ,ഹ"
ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു അവരിൽ ഒരാൾ.
"നിങ്ങളുടെ ഉള്ളിലെ ഭീതി ഞങ്ങൾക്ക് കാണാം, നിങ്ങൾ കണ്ണുകൾ തുറക്കു ഞങ്ങൾ ആരാണെന്നും എന്തിനാ
വന്നതെന്നും എല്ലാം പറയാം". അയാൾ കണ്ണുകൾ മെല്ലെ
തുറന്നു. അപ്പോൾ അയാൾ കണ്ടത് ഒരാളെ മാത്രം. ആ ഒരാൾ അത് താൻ തന്നെ. അയാളുടെ മുഖം പോലെയുള്ള മറ്റൊരാൾ. വീണ്ടും കണ്ണുകൾ അയാൾ ചിമ്മി നോക്കി എന്നിട്ടും ഒരു മാറ്റവും ഇല്ല. അയാളും
മറ്റയാളും മുഖാമുഖം നോക്കി. ചോദിച്ചു
"ആരാണ് താൻ?, എന്താ തനിക്ക് വേണ്ടത്?"
"ഞാനോ, ഞാൻ നിയാണ് നി ഞാനാണ്. നീയും, ഞാനുമൊന്ന്. നീ മനസിലാക്കുക നിന്റെ സുഹൃത്ത്, നിന്റെ ശത്രു. ഇനിയും നീ എന്നെ കണ്ടിട്ട് എന്തിനാണ് ഭയക്കുന്നത്?"
"നീ എന്തിനു വന്നു?"
"ഹ ഹ"
"ഏതാനും കുറെ നേരമായി വല്ലാതെ ഭയക്കുന്ന നിന്റെ ഉള്ളിലെ ഒരു കോണിൽ ജ്വലിച്ചുകൊണ്ടിരുന്ന തീ പോലെ
അകലെ നിന്നും ഏകനായി ഇരിക്കുന്ന ഒരു ഹൃദയം, ഒരു ആത്മാവ്, അതാണ് ഞാൻ. എന്റെ വരവിന്റെ
ഉദ്ദേശം നിന്നെ സഹായിക്കുക എന്നതാണ്. അവരവരുടെ ഉള്ളിൽ ഒരു രണ്ടാമനായ ഒരു മനുഷ്യൻ ഉണ്ട് അതുതന്നെയാണ് അവരുടെ പ്രതിബിംബവും. അവർ ചിലപ്പോൾ കൂടെ നിൽക്കും ചിലപ്പോൾ അവരെ തന്നെ കൊല്ലും".
"നീ എന്താണ് ഈ പറയുന്നത്. എനിക് ഒന്നും മനസിലാകുന്നില്ല. പോ, പോ എനിക്ക് വേണ്ട ഇങ്ങനെയൊന്നും എന്റെ ലൈഫിൽ കടന്നു വരരുത് എനിക്ക് നിന്നെ കാണണ്ട. എനിക് ഒരു പ്രശവും നിലവിൽ ഇല്ല. എന്നെ ശല്യം ചെയ്യരുത്.
"ഇല്ല ഞാൻ പോകില്ല പോകാൻ വേണ്ടിയല്ല ഞാൻ വന്നത്, ഇനി ആരു പറഞ്ഞാലും എനിക്ക് പോകാൻ കഴിയില്ല ഹ,ഹ,ഹ"
"നിർത്തടാ"
പരിഭ്രാന്തനായ അയാൾ അടുത്തു കിടന്ന ഒരു ഇരുമ്പു വടി എടുത്തു. എന്നിട് പറഞ്ഞു.
"പോ ഇല്ലേൽ നിന്നെ കൊല്ലും ഞാൻ".
"എന്താണ് മിസ്റ്റർ ഈ പറയുന്നത് ഞാൻ നീ അല്ലെ അപ്പോൾ നീ നിന്നെ കൊല്ലാൻ പോവുകയാണോ? അപ്പോൾ മരിക്കുന്നത് നീ അല്ലെ? നീ വിചാരിച്ചാൽ എന്നെ ഒഴിവാക്കാൻ കഴിയില്ല മിസ്റ്റർ"
പെട്ടന്ന് തന്നെ വാതിലിൽ വിണ്ടും ആരോ മുട്ടി. പുറത്തു നിന്നും ശബ്ദം.
"ടാ വാതിൽ തുറക്ക് ഇത് ഞങ്ങളാണ്"
"അതാ നിന്റെ ഫ്രണ്ട്സ് ആണല്ലോ പുറത്തു, ചെല്ല് പോയി വാതിൽ തുറക്ക്"
"പ്ളീസ്സ് താൻ ഒന്നു പോകൂ"
അയാൾ വേഗം ചെന്ന് വാതിൽ
തുറന്നു. അപ്പോൾ ഫ്രണ്ട്സ് അകത്തേക്ക് കയറി വന്നു.ന്ഫ്രണ്ട്സിൽ ഒരാൾ,
"എന്താടാ വാതിൽ തുറക്കാൻ ഇത്ര താമസം? നീ ആരോട് സംസാരിക്കുകയായിരുന്നു?"
"ഹേയ് ഒന്നുമില്ല. വെറുതെ ഒരു സിനിമ കാണുകയായിരുന്നു"
"ഓഹോ ഓരോ സിനിമയും കണ്ട് ഓരോരോ പിച്ചും പേയും പറഞ്ഞു.
കൊണ്ടിരിക്കണല്ലേ നീ"
"സോറി ടാ കമ്പനിയുടെ അവിടെ മഴ എങ്ങനെ ഉണ്ടായിരുന്നു?"
"മഴയോ എന്ത് മഴ നീ എന്താ ഈ പറയുന്നേ? ഈ കാലാവസ്ഥയിൽ ആണോ മഴ!"
"ഇവിടെ നല്ല മഴയും ഇടിയുമായിരുന്നു."
"നിനക്ക്ടോട്ടൽ വട്ടയോ ഇവിടെ മഴപെയ്തപ്പോ നമ്മുടെ ഈ
റൂമിന്റെ അടുത്ത് തന്നെയല്ലേടാ കമ്പനി പിന്നെ എങ്ങനെ മഴ പെയ്യനാണ്? ഒരു തുള്ളി വെള്ളം പോലും ചാടിയിട്ടില്ല ഇവിടെങ്ങും. നീ എന്തൊക്കെയാ നീ പറയുന്നേ?''
അപ്പോൾ അയാൾ മനസ്സിൽ ചിന്തിച്ചു
"മഴ പെയ്തില്ലേ?,
ഇടിയും മിന്നലും ഒന്നും വന്നില്ലേ?, അപ്പോൾ ഇതൊക്കെ എന്താണ് അർത്ഥമാക്കുന്നത്?, അപ്പോൾ എന്റെ ചെവിയിൽ നിന്നും രക്തം അതൊക്കെ?"
"എടാ എന്റെ ചെവിയിൽ
നിന്നും രക്തം വന്നവല്ല പാടുണ്ടോ?
അളിയാ, ഇവന് മൊത്തത്തിൽ എന്തോക്കെയോ പറ്റിയിട്ടുണ്ട്. അതൊക്കെ പോട്ടെ നീ കഴിച്ചോ?"
"ഇല്ല, നിങ്ങളോ?"
"അതുകൊള്ളാം നീ ഇന്ന് ഉണ്ടാക്കിക്കൊള്ളാം എന്നു പറഞ്ഞുകൊണ്ടല്ലേ ഞങ്ങൾ കമ്പനിയിൽ നിന്നും കഴിക്കാതെ. ആട്ടെ എന്നിട്ട് നി ഒന്നും ഉണ്ടാക്കിയില്ലേ?"
"ശെ, ഇല്ലടാ സോറി"
"ഹയ്യോ വിശന്നു ബോധം പോയി. നിന്റെ ഒടുക്കത്തെ ഒരു സിനിമ കാഴ്ച. ആ പോട്ടെ ഇനി പറഞ്ഞിട്ടെന്തു കാര്യം. ഏതായാലും വാ ഉണ്ടാക്കാം"
"ശരി"
വീണ്ടും മാറ്റയാളുടെ രൂപം. അയാൾ പറഞ്ഞു
"പോടാ, നിന്നെ കൊല്ലം ഞാൻ"
"ഇതുകേട്ട ഫ്രണ്ട്സ് നീ എന്താ ഈ പറയണേ കൊല്ലമെന്നോ ആരെ? നിനക്കു എന്താടാ പറ്റിയത്?"
"ഒന്നുമില്ലടാ"
"ഇനി നീ മിണ്ടണ്ട അവിടെ പോയി ഇരിക്ക് ഞങ്ങൾ ഉണ്ടാക്കിക്കോളാം ഫ്രണ്ട്സ് തമ്മിൽ തമ്മിൽ പറഞ്ഞു ഇവനെന്താണ് പറ്റിയത്. ഇതുവരെ ഇങ്ങനെ ഇന്നും തന്നെ ഉണ്ടായിട്ടില്ല. എന്തോ ഉണ്ട് അയാൾ കട്ടിലിൽ ചെന്ന് ഇരുന്നു. പെട്ടന്ന് തന്നെ വീണ്ടും അയാളുടെ രൂപമുള്ള മറ്റയാൾ
വീണ്ടും അയാളുടെ കണ്ണുകളിൽ ജ്വലിച്ചു നിൽക്കുന്നു. ആ രൂപത്തിൽ നിന്നും അയാൾ അട്ടഹസിച്ചു. മറ്റയാൾ പറഞ്ഞു.
"കമോൺ മാൻ, ഞാൻ നിന്റെ സുഹൃത്ത് അല്ലെ വരൂ".
പരിഭ്രാന്തനായ അയാൾ വീണ്ടും ആ ഇരുമ്പ് കമ്പി എടുത്തു. ഫ്രണ്ട്സിൽ ഒരാൾ ചോദിച്ചു.
"എന്തിനാണ് നീ ഈ കമ്പി എടുക്കുന്നത്?" അങ്ങനെ പറഞ്ഞു തീരുന്നതും അയാൾ മറ്റയാളെ അടിക്കുവാൻ
ഓങ്ങിയതിൽ അയാളുടെ ഫ്രണ്ടിന് അടികൊണ്ട് വീണു. രക്തം വാർന്നു ഫ്രണ്ട്സിൽ ഒരാൾ മരിച്ചു.
"ടാ എന്താടാ നി ഈ കാണിച്ചത്? അവനെ നീ"
മറ്റേ ഫ്രണ്ട് കരഞ്ഞു. അയാൾ പറഞ്ഞു അവൻ
"ചിരിക്കുന്നു നീ കണ്ടില്ലേ?" നീ ആരോടാണ് ഈ പറയണേ കൂട്ടത്തിൽ ഒരുത്തനെ കൊന്നിട്ട് നി കിടന്നു പിച്ചും പേയും പറയുന്നോ?”
അയാൾ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ മറ്റയാളെ അടിക്കാൻ വീണ്ടും ഓങ്ങി. അതിൽ തന്റെ മറ്റേ ഫ്രണ്ട്നെയും കൊന്നു. എന്നിട്ടും അയാളുടെ രൂപമുള്ള മറ്റയാൾ ചിരിച്ചുകൊണ്ടിരുന്നു.
"ഒരു നിമിഷം നിർത്തു"
പെട്ടന്ന് അയാൾ ആ കമ്പി നിലത്തേക്ക് എറിഞ്ഞു. ഇതാ നോക്കു നിന്റെ ഫ്രണ്ട്സിനെ നീ തന്നെ കൊലപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ നാട്ടുകാർ വീട്ടുകാർ മീഡിയ എല്ലാം ഇവിടെ എത്തും. അവരുടെ മുമ്പിൽ നി ഒരു കൊലയാളിയാണ് നീ ഇവിടെ കാണിച്ചുകൂട്ടിയതെല്ലാം ആരോടും പറഞ്ഞാൽ വിശ്വസിക്കയുമില്ല. നീ ഒരു മൃഗം ആണ്.
"നോ"
എന്നു പറഞ്ഞു അയാൾ കാറികൂകി. നിന്നെ ഞാൻ വിടില്ല എന്നും പറഞ്ഞ് അയാൾ ആ കമ്പി വീണ്ടും എടുത്തു ആഞ്ഞടിച്ചു. അത് ഗ്യാസ് സിലിൻഡറിൽ കൊണ്ട് ഗ്യാസ് ലീക്ക് ആയി. ആ കമ്പിയുടെ സ്പാർക്കിൽ
തീ പിടിച്ചു. എല്ലാം ഒരു നിമിഷം കൊണ്ട് ചുട്ട് ചാമ്പലായി. നാട്ടുകാർ ഓടിവന്നു മീഡിയ എത്തി. ആരും കാണാത്ത,
ഒരു തെളിവും ഇല്ലാത്ത, ഒരു ഭീമദുരന്തം. അയാളുടെ പ്രതിരൂപമായി മറ്റെയാൾ വീണ്ടും പൊട്ടിച്ചിരിച്ചുകൊണ്ട് അപ്രത്യക്ഷമായി.
"ഇത് മൾട്ടിപ്പിൾ മെന്റൽ ഡിസോർഡർ" ആയ ഒരു വക്തിയുടെ ജീവിതത്തിലെ യാത്രയാണ് ഈ കഥ. സർ, ഇത്എങ്ങനെയിങ്കിലും ഒരു ബുക്ക് ആക്കണം. ഞാൻ കുറെ ആഗ്രഹിച്ചതാണ് സർ പ്ലീസ്"
ഇത്രയും പറഞ്ഞു ഒരാൾ തന്റെ കഥ അവസാനിപ്പിച്ചു. ഡിസി ബുക്സ്ന്റെ ഓഫീസിൽ കഥ പറയുവാൻ വന്ന ഒരാളാണ് അത്.കഥ കേട്ട മാനേജർ
"കൊള്ളാം മിസ്റ്റർ. റോജൻ റെജി ജോൺ തന്റെ കഥ, പക്ഷെ ഇത് ഒരു സിനിമയ്ക്ക് പറ്റിയ കഥയാണല്ലോ. താൻ അതിൽ ഒന്നു ട്രൈ ചെയ്തുടെ?"
"സർ എനിക് ഒരു ബുക് ആക്കുവാനാണ് ഇഷ്ടം. വായനക്കാരുടെ മനസിൽ കയറണം. അവരിലൂടെ ലോകം കാണണം. അതാണ് എന്റെ ആഗ്രഹം"
"ഓക്കെ ഞാൻ ഏതായാലും നോക്കാം"
"ബൈ ദി വേ നിങ്ങളുടെ ഫാമിലിയെപ്പറ്റി പറഞ്ഞില്ലലോ?"
"വീട്ടിൽ മമ്മി മിസ്സിസ് സാറ റെജി ജോൺ പപ്പയുടെ ചേട്ടൻ മിസ്റ്റർ. റോയ് ജോൺ(വല്യപ്പൻ) വല്യപ്പ സുഖമില്ലാതെ കിടക്കുന്നു.
പാപ്പ റെജി ജോൺ ,നേരത്തെ മരിച്ചു.
"ഓക്കെ എങ്കിൽ ശരി പൊയ്ക്കോളൂ, ഞാൻ വിളിക്കാം"
"ശരി സർ"അയാൾ പോകാൻ തുടങ്ങി.
"ഒരു നിമിഷം മിസ്റ്റർ.റോജൻ"
മാനേജർ പെട്ടന്നു വിളിച്ചു.
"ഒരു സംശയം"
"ചോദിക്കൂ സർ" റോജൻ പറഞ്ഞു. എന്താണ് താങ്കൾ ഈ കഥയിലെ കഥാപാത്രങ്ങൾക്ക് പേരുകൾ നൽകാത്തത്?"
അയാൾ മറുപടി ഒന്നും പറയാതെ പോയി.
വീട്ടിൽ എത്തി മമ്മിയെ കണ്ടു പറഞ്ഞു.
"മമ്മി, സർ പറഞ്ഞു നോക്കാം എന്ന്. അപ്പോൾ മമ്മി പറഞ്ഞു.
"ഇത് ഇതെങ്കിലും നടക്കണേ എന്റെ കർത്താവേ ഏതായാലും നീ വല്യപ്പയോട് പോയി പറ",
"ശരി"
അയാൾ വല്യപ്പയുടെ റൂമിലേക്ക് നടന്നു. ആ വീട്ടിലെ തികച്ചും ഏകാന്തമായ ഒരു റൂമാണ് അത്. അതിൽ ഒരാൾ ജീവശവം പോലെ
കിടക്കുന്നു. ഒരു രൂപമോ ഭാവമോ ഒന്നുമില്ലാത്തപോല എന്നു തോന്നുന്ന രീതിയിൽ ഉള്ള ഒരാൾ. സുഖമില്ലാതെ കിടക്കുന്ന വല്യപ്പ. റോജൻ വല്യപ്പയുടെ അടുത്തെത്തി കുറച്ച് നേരം മൗനത്തിൽ നിന്നു. അതിനു ശേഷം ആ റൂമിലെ അലമാരയിൽ നിന്നും പഴയ ഒരു പത്രം
അയാൾ എടുത്തു. അത് നിവർത്തി മെയിൻ പേജിലെ വാർത്ത അയാൾ നോക്കി നിന്നു.
"നാടിനെ നടുക്കിയിയ ഭീമഭൂരന്തം" എന്ന ടാഗ് ആയിരുന്നു അത്. പെട്ടന്ന്
തന്നെ റോജന്റെ ഫോണിലേക്ക് കോൾ വന്നു. അയാൾ അത് എടുത്തു. എതിർവശത്തു നിന്നും,
"മിസ്റ്റർ. റോജൻ ഞാൻ ഡിസി ബുക്സ്ന്റെ മാനേജർ ആണ്. താങ്കൾ കഥപറയാൻ വന്നില്ലേ!"
"എസ് സർ പറയു"
"താങ്കളുടെ കഥയിൽ ഞങ്ങൾക്ക് ഇന്ററെസ്റ്റ്
ഉണ്ട്. ഈ വരുന്ന ഇരുപതാം തിയതി ഒന്നുകൂടി ഓഫീസിൽ വരാമോ?"
"അതിനെന്താ സർ തീർച്ചയായും വരാം''
"ഞാൻ തന്റെ കഥ ഒന്നുകൂടി വായിച്ചു. വീണ്ടും വായിച്ചപ്പോളാണ് കഥയിലെ പല എലമെന്റസും കാണാൻ കഴിഞ്ഞത്. തന്റെ കഥയിലെ കഥാപാത്രം അത് ഒരാൾ മാത്രമാണ്. അയാളുടെ പേര് പറഞ്ഞിട്ടുമില്ല. അപ്പോൾ ആ കഥാപാത്രത്തിന്റെ പേര് അത് "മിസ്റ്റർ റോയ് ജോൺ"
ആം ഐ റൈറ്റ്.???
A Sreerag Story
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ