Ice Cream
രചന: ശ്രീരാഗ് പി എസ്
നമ്മുടെ കുഞ്ഞിളം കൈകളിൽ ചേരുന്ന പിതാവിന്റെ കരങ്ങളാൽ ഏതൊരു ജന്മവും ഭദ്രം. സ്നേഹത്തിന്റെ പര്യായം, കാവൽക്കാരൻ, ഗുരു എന്നെല്ലാം വിശേഷിപ്പിക്കാം ഈ പുണ്യത്തെ. ഏതൊരു കുട്ടികൾക്കും പ്രത്യേകിച്ചു പെൺകുട്ടികൾക്ക് അവരുടെ നായകൻ തന്നെയാണ് അച്ഛൻ. അച്ഛനെ ജീവിനായി കാണുന്ന അമ്മുവിന്റെ കഥയാണിത്.
അമ്മുവിന് അച്ഛനെയും അപ്പുവിന് അമ്മയെയും ആണ് ഇഷ്ടം. പണ്ടുമുതൽ അത് അങ്ങനെ തന്നെയാണ്. അമ്പലങ്ങളിലും പള്ളികളിലും ഉത്സവം പെരുന്നാൾ ആഘോഷങ്ങളൊക്കെ കാണുവാൻ അഛൻ ഞങ്ങളെ
പതിവായി കൊണ്ടുപോകുമായിരുന്നു. ഞങ്ങൾക്കും അത് വളരെ ഇഷ്ടമാണ് അതിന് മറ്റൊരു കാരണം കൂടിയുണ്ട് 'ഐസ് ക്രീം' കഴിക്കുവാൻ. അങ്ങനെ ഒരിക്കൽ ഒരു രാത്രി ഇത്സവത്തിനു പോകുന്ന കാര്യം അച്ഛൻ പറഞ്ഞു. അപ്പുചേട്ടന് ക്ലാസ്സിൽ പരീക്ഷയുള്ളതുകൊണ്ട് വരാൻ പറ്റില്ല. പഠിക്കാനുള്ളതുകൊണ്ട് അമ്മ ചേട്ടന്റെ കൂടെയിരുന്നു. ഞാനും അച്ഛനും അമ്മയോട് ചേട്ടനോടും യാത്ര പറഞ്ഞു പോകാൻ ഇറങ്ങി. ബൈക്ക് ഒന്നുമില്ലാത്തകൊണ്ട് ഞങ്ങൾ ഓട്ടോയ്ക്ക് ആണ് പോകുന്നത്. അമ്പലത്തിൽ എത്തിയതും പല കാഴ്ചകളും
കണ്ട് ഇഷ്ടമായി. അച്ഛനോടൊപ്പം നന്നായി ആസ്വദിച്ചു. താലപ്പൊലി, എഴുന്നെള്ളിപ്പ്, ബാലെ എന്നിങ്ങനെ പലതും അരങ്ങേറി. എല്ലാം ഞങ്ങൾ ഒരുമിച്ച് കണ്ടാസ്വദിച്ചു.
പതുക്കെ പതുക്കെ എനിക് ഉറക്കം വന്നു തുടങ്ങി.
"എന്താ അമ്മൂട്ടി ഉറക്കം വരുന്നുണ്ടോ?''
ഞാൻ ഒന്ന് മൂളി
"ഉം"
"എങ്കിൽ വാ നമുക്കു പോകാം",
"ശരി"
ഉറക്കം വന്ന എന്നെ അച്ഛൻ തോളിലെടുത്തു നടന്നു. ഒരു ഐസ്കീം കടയുടെ അടുത്തെത്തി.
"അമ്മൂട്ടി ഇസ് ക്രീം വേണ്ടേ നിനക്ക്?"
അച്ഛന്റെ ആ ചോദ്യത്തിന് വേണം എന്ന് രീതിയിൽ ഞാൻ മൂളികൊണ്ട്
ഞാൻ പതിയെ എഴുനേറ്റു. കച്ചവടക്കാരനോട്
''ഒരു ഐസ്ക്രീം കൊടുക്കൂ''
'അയാൾ അത് എനിക്ക് നേരെ നീട്ടി.
"മാധവാ..."
അച്ഛനെ ആരോ അപ്പോൾ വിളിച്ചു.
"മോളിവിടെ നിലക്ക് അച്ഛൻ ഇപ്പോൾ
തന്നെ വരാം കേട്ടോ"
"ആം".
അമ്മു ആ ഐസ്കീം ആസ്വദിച്ച് കഴിച്ചു.
അച്ഛൻ തിരികെ വന്നപ്പോൾ അമ്മുവിനെ കാണാനില്ല.
'' ചേട്ടാ, ഇവിടെ ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കണ്ടോ?"
കച്ചവടക്കാരനോട് ചോദിച്ചു.
"തിരക്കല്ലേ മാഷേ ഞാൻ ശ്രദ്ധിച്ചില്ല"
"അമ്മൂട്ടി.. അമ്മൂട്ടി... മോളെ.."
അച്ഛന്റെ കണ്ണുകളിൽ നിന്നും തീരാ പേമാരി പോലെ കണ്ണുനീർ ഇറ്റിറ്റു.
"എന്റെ മോൾ അമ്മു. അമ്മൂട്ടി.."
എന്നു വിളിച്ചുകൊണ്ട് അച്ഛൻ തിരഞ്ഞു നടന്നു. ആ മനുഷ്യന്റെ ഉള്ളിൽ പലതും മനസിൽ വന്നുകൊണ്ടിരുന്നു.
''ഒരു നേരം ഒന്നു മാറിയപ്പോൾ എന്റെ മോളെ, അമ്മുട്ടി നീ എവിടെയാ"
അച്ചന്റെ അന്വേഷണത്തിന്റെ മറുവശത്തെവിടെയോ അമ്മുവും പറഞ്ഞുകൊണ്ടിരുന്നു.
"അച്ഛാ, അച്ഛനേവിടെയാ, എന്നെ വേണ്ടേ അച്ഛന്.?"
അമ്മുവിന്റെയും അച്ഛന്റെയും കണ്ണുകളിലെ തീനാളം ഉയർന്നു. ഭീതി തോന്നിക്കുന്ന രീതിയിലുള്ള ഓരോ നോട്ടങ്ങൾ ഭിക്ഷക്കാർ ഭയപ്പെടുത്തി. അമ്മുവിന്റെ അടുത്തേക്ക് ഒരു അപരിചിതയായ സ്ത്രീ വന്നു. വല്ലാതെ അവൾ ഭയന്നു. അവരുടെ കയ്യിൽ ഒരു കുട്ടിയുമുണ്ടായിരുന്നു. അവർ അമ്മുവിനെ തുറിച്ചുനോക്കി. അതുകണ്ട് പേടിച്ചു.
ആ സ്ത്രീ അമ്മുവിനോട് ചോദിച്ചു.
"എന്താ മോളെ, എന്തു പറ്റി നിനക്ക്?"
അമ്മു മറുപടി പറയാതെ കരഞ്ഞുകൊണ്ട് അവരെ പേടിച്ച് ഓടി. ആ സ്ത്രീ
അവളെ പിന്തുടർന്നു.
"അച്ഛാ"
എന്നുള്ള വിളിയുടെ ആഴം അവിടെ കൂടിവന്നിരുന്നു. അപ്പുറത്ത് എവിടെയോ
നിന്നും അച്ഛന്റെ തിരച്ചിലുകളും കൂടി. അമ്പല കമ്മിറ്റി ഓഫീസിൽ പോയി പറഞ്ഞു. അവർ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. കാണാതെ പോയ കുട്ടിയെപ്പറ്റി. വിഷമിക്കണ്ട എന്നു പറഞ്ഞു കമ്മിറ്റിക്കാർ അച്ഛനെ ആശ്വസിപ്പിച്ചു. എങ്കിലും അച്ഛന്റെ തിരച്ചിൽ വീണ്ടും തുടർന്നു. അമ്മുവിന്റെ ആ സ്ത്രീ ഓടിക്കുകയായിരുന്നു
"നിൽക്ക് മോളെ അവിടെ, നിൽക്കടി"
അവർ അവരുടെ കയ്യിലിരുന്ന ഒരു ഫോൺ എടുത്തു. ആരെയോ വിളിച്ചിട് പറഞ്ഞു.
"ബാബു അണ്ണാ, ഒരു ചെറിയ പെണ്ണ് വന്നു പെട്ടിട്ടുണ്ട് ഇങ്ങോട് ഒന്നു വേഗം വാ അമ്പലത്തിന്റെ പുറത്തുള്ള ആ ആൽമരത്തിന്റെ ചുവട് കഴിഞ്ഞല്ല ആ മണ്ണിട്ട വഴിയിൽ ഉണ്ട്"
അമ്മു വല്ലാതെ ഭയന്നു ഒരു കടത്തിണ്ണയിൽ ഒളിച്ചു. അവിടെ കുറെപേർ
കിടക്കുന്നുണ്ടായിരുന്നു. അവൾ ആ കൂട്ടത്തിൽ പോയി ഒരു പഴയ തുണി എടുത്ത് പുതച്ചു "അച്ഛാ" എന്നു മനസ്സിൽ വിളിച്ച് കിടന്നു. സ്വന്തം ഭയത്തെ അവൾ
പേടിച്ചു കിടന്നു. അപ്പോഴേക്കും ആ സ്ത്രീയും ബാബു അണ്ണനും അവിടേക്ക് എത്തിയിരുന്നു.
അവർ അവളെ തിരഞ്ഞു കുറച്ചുകൂടി അങ്ങു പോയി. അച്ഛൻ ആ വഴി അന്വേഷിച്ചു വന്നു. അപ്പോൾ ആ കടത്തിണ്ണയിൽ ഒരു കാൽപെരുമാറ്റം ഒരു കുട്ടിയുടെ എന്നു തോന്നിക്കുന്നപോലെ. അച്ഛൻ അവിടെയെത്തി. ആ പുതപ്പ് നീക്കി നോക്കിയതും,
"എന്നെ ഒന്നും ചെയ്യല്ലേ. എനിക് എന്റെ അച്ഛനെ കാണണം"
എന്ന് പറഞ്ഞു കണ്ണുകളടച്ച് നിലവിളിച്ച അമ്മുവിനെ ആണ് അവിടെ കണ്ടത്.
"മോളെ അമ്മൂട്ടി"
എന്നൊരു വിളിയുമായി അച്ഛന്റെ കണ്ണുനീരുമായി ആ വാക്കുകൾ അവളുടെ കാതുകളിൽ തറച്ചു. കണ്ണുകൾ തുറന്ന അവൾ കണ്ടത് സ്വന്തം അച്ഛനെ
അവൾ അച്ഛനിലേക്ക് ചേർന്നു.
''മോളെ.." "അച്ഛാ.."
"എന്നെ ഒരു സ്ത്രീ ഇത്രയും ഓടിച്ചു. ഭയന്നാണ് ഞാൻ ഇങ്ങോട് കയറിയത്"
"പേടിക്കണ്ടട്ടോ കണ്ണുകൾ തുടക്ക് ഇനി കരയല്ലേ മോളെ, വന്നില്ലേടാ അച്ഛൻ"
അമ്മുവിനെ അച്ഛൻ വാരിപുണർന്നു എടുത്തു. അപ്പോൾ മറുവശത്തു നിന്നും ആ സ്ത്രീയും ബാബുവും വന്നു.
''ഇവരാണ് എന്നെ ഓടിച്ചത്"
അച്ഛൻ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി ഒറ്റ അടികൊടുത്തു.
അത് കണ്ട് ആ സ്ത്രീ ഓടി.
"ഇനി എന്റെ മോളുടെ കൺവെട്ടത് നീ വന്നാൽ കൊല്ലം നിന്നെ ഞാൻ, പന്നി"
അച്ഛനും അമ്മുവും കൂടി വീട്ടിലേക്ക് മടങ്ങി
വീട്ടിലെത്തിയ അവരോട് അമ്മ ചോദിച്ചു.
"എന്താ ഇത്ര വൈകിയത്?"
രണ്ടുപേരും ഒന്നും മിണ്ടിയില്ല.
"ആ പോയി കിടക്കൂ, സമയം കുറെ ആയില്ലേ."
രണ്ടുപേരും പോയി കിടന്നു.
"അച്ഛാ,'ഗുഡ് നൈറ്റ്!".
ആ രഹസ്യം അവരല്ലാതെ വേറെ ആരും
അറിഞ്ഞില്ല. അമ്മുവിന്റെ മനസ്സിൽ മുഴുവൻ അച്ഛനെപ്പറ്റിയും
ആ നേരത്തെപ്പറ്റിയുമായിരുന്നു ചിന്തകൾ. എന്റെ അച്ഛൻ ഉള്ളതുകൊണ്ട് എന്റെ ജീവൻ തിരിച്ചുകിട്ടി. ഒത്തിരി വിഷമിച്ചിട്ടുണ്ടാകും ആ പാവം. ഏതൊരു പെൺകുട്ടിക്കും ഉള്ള വലിയ ഒരു തണൽ തന്നെയാണ് അച്ഛൻ. കണ്ണുകൾ അടച്ചു തുറന്ന അമ്മു പിന്നെ കണ്ടത് ചുമരിൽ
പൂമാലയിട്ടിരിക്കുന്ന തന്റെ അച്ഛന്റെ മുഖമാണ്. അച്ഛൻ മരിച്ചിട്ട്
ഇന്ന് ഇരുപത് വർഷം കഴിഞ്ഞു. കാലം ഒത്തിരി കടന്നു പോയി. എന്റെ മോൾക്കും അവളുടെ അച്ചനെ തന്നെയാണ് കൂടുതൽ ഇഷ്ടം. ഓർമകൾ മരിക്കുകയില്ല അച്ഛൻ കൂടെയുണ്ട് എന്നും എപ്പോഴും എവിടെയും ഒരു ഐസ്കീം രുചിപോലെ.
"എന്റെ ഹീറോ, എന്റെ റോൾ മോഡൽ."
ഇത്രയും എഴുതിയ ശേഷം അമ്മുവിന്റെ ഡയറി അടച്ചു.
ശേഷം അമ്മു അപ്പുറത്തെ റൂമിലേക്ക് നോക്കി,
"നന്ദുകുട്ടാ, അച്ഛനും മോളും പെരുന്നാൾ കാണാൻ പോയിട്ട് തിരിച്ചു എത്താറായില്ലെടാ.?"
a SREERAG story
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ