Vadakaykkulla Ormakal


കഥ: വാടകയ്ക്കുള്ള ഓര്‍മ്മകള്‍
രചന: ശ്രീരാഗ് പി എസ്

അസമയം എന്ന നേരമുണ്ടെങ്കിൽ ഒരുപാട്
'സ്വപ്നങ്ങളുടെ വേരിനെ ഊട്ടിയുറക്കുവാൻ അവൾ
അവളെത്തന്നെ മറ്റൊരുവന് സമർപ്പിക്കുവാൻ വിധിയുടെ
താളുകളിലേക്ക് ചേക്കേറി. അവളുടെ ആ വലിയ സ്വപ്നം
' മകൾ മാളുട്ടി ആയിരുന്നു. ഇപ്പോൾ ഒരു 3 വയസ്സ്,
അച്ഛനില്ലാതെയാണ് വളരുന്നത് എന്നറിയാത്ത പ്രായം.
കാലത്തിന്റെ സമയചക്രവാളത്തിൽ തിരിച്ചുവരാത്ത
' ഓരോ നിമിഷങ്ങൾ പോലെ ഭർത്താവ് മാഞ്ഞിട്ട് കുറച്ച്
വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പത്തിനും നൂറിനും വേണ്ടി
സ്വയം വെന്തുരുകുന്ന ഇവളെ പോലുള്ള ഒരുപാട് സ്ത്രീകൾ ഇന്ന് ഈ ഭൂമിയിലുണ്ട്. അവരിൽ ഒരാളായ മാളൂട്ടിയുടെ
'അമ്മയുടെ യാത്രയിലേക്ക്'

' പതിവുപോലെ പോയ ജീവിതത്തിൽ അബുക്കയുടെ
' കോൾ വന്നു. "എവിടെയാണ് നീ? ഇന്ന് ഒരാൾ ഉണ്ട്
' Skyland ഫ്ലാറ്റിൽ ആണ്. വേഗം ചെല്ലാൻ പറഞ്ഞു.
ഞാൻ വീടിന്റെ താഴെയുണ്ട്. വേഗം വരൂ". "ശരി
' അബൂക്ക". ഉറങ്ങിക്കിടക്കുന്ന പൊന്നോമനയ്ക്ക് ഒരു
' സ്നേഹചുംബനം നൽകി. "രമണി ഏടത്തി മോളെ ഒന്നു
' നോക്കണേ". എന്നു അപ്പുറത്തെ വീട്ടിലേക്ക് നോക്കി
' പറഞ്ഞു. അവിടെ നിന്ന് ഒരു മറുപടിയും കേട്ട് അവൾ
' ഇറങ്ങി. "അബുക്ക പോകാം", "ശരി മോളെ കേറ്"
' "മാളൂട്ടി സുഖമായിരിക്കുന്നോ മോളെ?" "അതേ ഇക്ക,
' ഇത്തയോ?", "ഉം, ആ മോളെ സ്ഥലമെത്തി,ഞാൻ
' ഒന്ന് അയാളെ വിളിക്കട്ടെ", "ഉം"

'അയാൾ ഫോൺ എടുത്തു വിളിച്ചു "ആ സർ, അബു
'ആണ് ഞങ്ങൾ താഴെയുണ്ട് റൂം നമ്പർ എത്രയാണ്?',
' "ആ, നിങ്ങൾ എത്തിയോ നമ്പർ 501 കയറിപോരെ",
"ശരി", "മോള് ചെല്ല്", "ശരി ഇക്ക" അവൾ റൂമിലെത്തി.
'"വരൂ, അവൾ മുഖം താഴ്തി മുറിക്കുള്ളിലേക്ക് ചെന്നു".
' വാടകയുള്ള ഓർമകൾക്ക് വേണ്ടി തന്റെ മകളുടെ
മുഖം മനസ്സിൽ ഓർത്തുകൊണ്ട് അവൾ മറ്റൊരാളുടെ
സുഖത്തിലേക്ക് കണ്ണുനിരുകൾ ഒളിപ്പിച്ചു കടന്നു.
ഏതൊരു പുരുഷന്റെ മുമ്പിലും വിഷമത്തോടെയല്ലാതെ
' അവൾ പങ്കുചേർന്നിട്ടില്ല. എന്നെതെപോലെ അന്നും
'വളരെ വിഷമഭരിതയായിരുന്നു. കുറെ നേരം കഴിഞ്ഞ്
'ഒരുപാട് പൊട്ടിക്കരഞ്ഞു അവൾ. അയാൾ ചോദിച്ചു
'"എന്തുപറ്റി എന്തിനാ നിങ്ങൾ കരയുന്നത്?", "സാർ
ഈ വിധിതന്നെയാണ് ഓരോ സ്ത്രീയെയും വേശ്യകൾ
' ആക്കുന്നത്. പീഡനവും ബലാത്സംഗവും ഇവിടെ
' കുറഞ്ഞു വരുന്നത് തന്നെ ഞങ്ങളെ പോലുള്ള ഓരോ
സ്ത്രീകളും ഉള്ളതുകൊണ്ട് തന്നെയാണ്. ജീവിതം,
അത് ഞങ്ങൾക്കുമുണ്ട്. അതിലൊന്നും എനിക്
' വിഷമമില്ല പക്ഷെ എന്റെ മാളുട്ടി", "ആരാ നിങ്ങളുടെ
' മോളാണോ?", "അതെ സർ, 3 വയസ്സായി അവളടെ
'കാര്യം ഓർത്താണ് എനിക് വിഷമം. അവൾ വളർന്നു
'വലുതാകുമ്പോൾ ഞാൻ എത്രക്കാരിയായിരുന്നു എന്നു
'അവൾ അറിഞ്ഞാൽ. ഈ നശിച്ച ജോലിക്ക് ഇറങ്ങാൻ
' ഓരോ സ്ത്രീക്കും ഓരോരോ കാരണങ്ങൾ ഉണ്ട്. ഇങ്ങനെ
' ഒരിക്കലും ആകാൻ വേണ്ടി ആരും ജനിക്കുന്നുമില്ലല്ലോ!
' ഒരു ആൺതുണ നഷ്ടപ്പെട്ടാൽ കൂട്ടിന് പിന്നെയാരും
' വരില്ല എന്നുള്ളത് വളരെ സത്യമാണ്"

ഒരുപാട് സ്നേഹമായുണ്ടായിരുന്നു എന്റെ ഏട്ടന് എന്നോട്.
'പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. വീട്ടുകാരുടെ
' വിസമ്മദത്തിൽ ഒളിയോച്ചോടിയാണ് ഞങ്ങൾ
'വിവാഹിതരായത് കൂടുതൽ സ്നേഹിച്ചതുകൊണ്ടാകാം
'ദൈവം ഒരു കൊല്ലം മാത്രമേ അദ്ദേഹത്തെ എനിക്
' തന്നോളൂ. ദൈവത്തെ സ്നേഹിക്കാൻ ദൈവം അങ്ങു
കൊണ്ടുപോയി ഏട്ടനെ", "അത് എങ്ങനെയായിരുന്നു"
അയാൾ ചോദിച്ചു "ഒരു ബൈക്ക് ആക്സിഡന്റ്
ആയിരുന്നു, ഞാൻ ഒന്നു മാസം ഗർഭിണിയായിരുന്നു
അപ്പോൾ. വൈകുന്നേരം ഏട്ടനെ പ്രതിക്ഷിച്ചിരുന്ന
' എനിക് മുമ്പിൽ എത്തിയത് ജീവനില്ലാത്ത
'ശരീരമായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞപോലെ
' ഞാൻ എന്തിനാ ഇങ്ങനെ സാറിനോട് പറയുന്നേ ഹ.
"ഹ. ശരി സർ ഞാൻ പോകുന്നു" ,"നിൽക്കൂ ഇതാ പണം'
'അയാൾ പൈസ കൊടുത്തു. "ഓക്കെ സർ", അല്ല എന്താ
' നിങ്ങളുടെ പേര്?" ഞങ്ങൾക്ക് ഒക്കെ എന്തിനാ സാർ
' പേര്? എല്ലാരും വിളിക്കുന്ന ആ രണ്ടക്ഷരതിനുമപ്പുറം
മറ്റൊന്നുമില്ല പേരായിട്ട്. ശരി സർ"
' അവൾ റോഡിലേക്ക് ഇറങ്ങി വന്നതും ശബ്ദമുയർത്തിയ
' ഒരു പോലീസ് വണ്ടി അവിടെ എത്തിയിരിക്കുന്നു. അത്
കണ്ടതും അവിടെ നിന്നു അബുക്ക ഒളിച്ചു നിന്നു. അവളെ
' പോലീസ് പിടിച്ചു രാത്രി ഓരോന്നിന്റെ കഴപ്പ് തീർക്കാൻ
' വേണ്ടി ഇറങ്ങിക്കോളും കയറടി വണ്ടിയിലേക്ക്"
'ബലമായി അവളെ വണ്ടിയിൽ കയറ്റി. കണ്ണുകൾ മെല്ലെ
' അവൾ അടച്ചു. ഒരുപാട് കാര്യങ്ങൾ ആലോചിക്കുവാൻ തുടങ്ങി
'ഓരോ സ്വപ്നങ്ങളിലും തന്റെ മാളൂട്ടിയുടെ
'ഭാവിയിലാണ് അവൾ. ഇന്ന് തന്നെ പോലീസ് പിടിച്ച
വാർത്ത നാളെ പത്രത്തിൽ വന്നാൽ അതെന്നെങ്കിലും
' മോള് അറിഞ്ഞാൽ ഞാൻ എങ്ങനെ അവളുടെ
മുഖത്തേക്ക് നോക്കും. കയ്യിലിരുന്ന ബാഗിൽ നിന്നും ഒരു
' ബ്ലേഡ് എടുത്ത് പോലീസ് കാണാതെ അവൾ വായിൽ
എടുത്തിട്ട് ചവച്ചു. പിന്നെ കണ്ടത് മരിച്ചുകൊണ്ടിരിക്കുന്ന
അവളെയാണ്. "സാർ
ഇവൾ", "ഓ മൈ ഗോഡ്".
പിറ്റേദിവസത്തെ പത്രത്തിൽ "Skyland ഫ്ലാറ്റിൽ
നിന്നും ഒരു യുവതി ബ്ലേഡ് ചവച്ചു ആത്മഹത്യ ചെയ്തു"
' എന്ന ഒരു ടാഗ് ലൈനിൽ ആ വാർത്ത ഒതുങ്ങി.
പത്രത്തിലെ ആ വാർത്ത കണ്ട് തന്റെ പൊന്നോമനയ്ക്ക്
' അവളറിയാതെ ഒരു ചുംബനം കൊടുത് രമണി ഏടത്തി
' അവളെ നോക്കിക്കോളും എന്ന വിശ്വാസത്തോടെ
' ആ അമ്മയുടെ ആത്മാവ് യാത്രയായി. ഫ്ലാറ്റിൽ
ഇന്നലെ അവളോടൊപ്പം ഉണ്ടായിരുന്ന അയാളും ആ
' പത്രത്താളുകളിൽ അവളുടെ മുഖവും പേരും കണ്ട്
വിദൂരതയുലേക്ക് നോക്കി വിതുമ്പി
"സ്നേഹ" ; അയാളുടെ അമ്മയുടെ പേര്.

A
ശ്രീരാഗ്
STORY

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Hans

Pakkarante Thirodhanam

Oppu