Bhayam 2






കഥ: ഭയം 2
രചന: ശ്രീരാഗ് പി എസ്



"പ....പ്പാ................................"
ആ വിളിയുടെ ആഴത്തിൽ ജീനയുടെ മരണം സ്ഥിതീകരിച്ചു. യാതൊരുവിധ കാരണങ്ങളും ഇല്ലാതെ നടന്ന ആ മരണം കുറച്ച് സമയത്തിനുള്ളിൽ ആണ് അറിയുന്നത് കരുതികൂട്ടിയ ഒരു കൊലപാതകം ആണെന്ന്. അതിന് തെളിവായി അവിടെ മുറിയിൽ നിന്നും ഒരു കടലാസ് കിട്ടിയിരുന്നു. അതിൽ കുറിച്ചിരിക്കുന്നത്,
"ഭയം നിന്നെ കീഴ്പെടുത്തുമ്പോൾ
നിന്റെ ജീവനു തുല്യമായത് ഞാൻ എടുക്കും - Z"
പോസ്റ്റ്മാർട്ടത്തിൽ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ആ വീട്ടിലെ കാഴ്ചകൾ പ്രകൃതിദത്തമായി തന്നെ നടന്നു. സംശയം തോന്നിയ ഗൃഹനാഥൻ വര്ഗീസ്, പോലീസ് കേസ് കൊടുത്തു. അന്വേഷണങ്ങൾ നടന്നു. ഒരു തുമ്പും തന്നെ കണ്ടുപിടിക്കാനായില്ല. ഒടുവിൽ മകളെ കൊലപ്പെടുത്തിയത് ആരെന്നറിയാൻ അയാൾ തന്നെ ഇറങ്ങേണ്ടി വന്നു. ഒരിറ്റ് നീതിക്ക് വേണ്ടി.
ഈ സംഭവത്തിന് ശേഷം കുറച്ചു ദിവസങ്ങൾക്ക് അപ്പുറം ഒരു രാത്രി, മറ്റൊരു വീട്ടിൽ, അതേ പോലെയുള്ള രീതിയിൽ ആസൂത്രിതമായ ആ കൊലപാതക രംഗങ്ങൾ വീണ്ടും അരങ്ങേറുന്നു. അവിടെ മരിച്ചത് ഇരട്ട കുട്ടികളിലെ പെൺകുട്ടിയായിരുന്നു. കൂടെ ആ കടലാസും അതിലെ വാചകങ്ങളും
"ഭയം നിന്നെ കീഴ്പെടുത്തുമ്പോൾ
നിന്റെ ജീവനു തുല്യമായത് ഞാൻ എടുക്കും - Y"
മകന്റെ നീതിക്ക് വേണ്ടി ആ അച്ഛനായ ജോർജിന് നിച്ഛലരായ പോലീസിന്റെ സഹായം തേടേണ്ടി വന്നു.
പോലീസ് കണ്ടത്തിയ നിഗമനങ്ങൾ
"കൊലയാളി തിരഞ്ഞെടുക്കുന്ന എല്ലാം ഇരട്ടാകുട്ടികളുള്ള വീടുകളാണ്. ഇതെല്ലാം ചെയ്യുന്നത് ഏതായാലും ഒരാൾ തന്നെയാണ്. ആദ്യത്തെ സ്ഥലത്തുനിന്നും ഇരുപത്തിയഞ്ച് കിലോമീറ്റർ മാറിയാണ് അടുത്ത കൊലപാതകം നടന്നിരിക്കുന്നത്. അത് മാത്രമല്ല ഇരുപത്തിയഞ്ച് ദിവസങ്ങൾക്ക് ശേഷവുമാണ്. പാമ്പിനെ കാണിച്ച് ഭയപ്പെടുത്തി വിഷം ഉള്ളിൽ ചെന്നാണ് മരണം. എന്നാൽ പാമ്പ് കടിച്ച പാടുകൾ ഒന്നും തന്നെയില്ലാതാനും. പാമ്പ് മൂർഖൻ ആണല്ലേ. അത് സംഭവ സ്ഥലത്ത് നിന്ന് ജീവനില്ലാതെയാണ് കിട്ടിയതും. ഇതെന്തോ ഒരുതരം സൈക്കോ മൂവ് പോലെയുണ്ട്. ഒരേപോലെയുള്ള വാചകങ്ങൾ രണ്ടു സ്ഥലത്തെ കടലാസിലും. ഒരു പക്ഷെ ആ അക്ഷരങ്ങളിൽ എന്തെങ്കിലും ഒളിഞ്ഞിരിക്കുണ്ട് എങ്കിലോ? ഒരിക്കലും കണ്ടിട്ടില്ല ഇതേപോലെ ഒരു കേസ്ഫയൽ
ഇത് തലവേദനയാ എങ്ങനെ എങ്കിലും കേസ് തിരിച്ചു വിടാൻ നോക്ക് സർ"
പോലീസ്കാരുടെ ഇടയിലും പലരും പല അഭിപ്രായങ്ങൾ. തെളിവുകൾ ഒന്നും കണ്ടെത്താനാകാത്തവർ അവിടെ തോറ്റു.
വീണ്ടും കുറച്ച് ദിവസങ്ങൾക്ക് ശേഷം മാറി വന്ന ആ ദിവസമെത്തി. കൊലയാളി കാത്തിരുന്ന അടുത്ത ദിവസം. ഇത്തവണയും മാറ്റങ്ങൾ ഒന്നുമില്ലാതെ അടുത്ത കൊലപാതകവും നടന്നു. ഇരട്ടകൾ ഉള്ള വീട്ടിലെ കുട്ടികളെ തന്നെ. അടുത്ത ഇരയും പെൺകുട്ടിയായിരുന്നു. അതിലും കടലാസ് വാചകങ്ങൾ ഉണ്ടായിരുന്നു.
"ഭയം നിന്നെ കീഴ്പെടുത്തുമ്പോൾ
നിന്റെ ജീവനു തുല്യമായത് ഞാൻ എടുക്കും - X"
ആ കുട്ടിയുടെ അച്ഛൻ, മാത്യു പോലീസിൽ പരാതി നൽകിയിട്ട് ഒരു ഫലവും ഉണ്ടായില്ല. പത്ര വാർത്തകളിൽ ഈ ന്യൂസ് തരംഗമാകാൻ തുടങ്ങി. അങ്ങനെ ആ മൂന്ന് പിതാക്കന്മാരും ഒത്തുകൂടി അവരുടേതായ നിഗമനങ്ങൾ.
"പോയത് നമ്മൾക്ക് ആണ്, നമ്മുടെ മക്കൾ ഏതോ ഒരു ചെറ്റ ഒളിഞ്ഞിരുന്ന് നമ്മളെ ഭയപ്പെടുത്തുന്നു. ഇതിന് ഒരു അന്ത്യം വേണം. ആദ്യ മരണം നടന്ന വീട്ടിൽ എനിക് കിട്ടിയ കടലാസിൽ നിന്ന്,
"ഭയം നിന്നെ കീഴ്പെടുത്തുമ്പോൾ
നിന്റെ ജീവനു തുല്യമായത് ഞാൻ എടുക്കും - Z"
രണ്ടാമത്തെ വീട്ടിൽ,
"ഭയം നിന്നെ കീഴ്പെടുത്തുമ്പോൾ
നിന്റെ ജീവനു തുല്യമായത് ഞാൻ എടുക്കും - Y"
മൂന്നാമത്തെ വീട്ടിൽ,
"ഭയം നിന്നെ കീഴ്പെടുത്തുമ്പോൾ
നിന്റെ ജീവനു തുല്യമായത് ഞാൻ എടുക്കും - X"
"ഈ മൂന്ന് വാക്കുകളും ഒന്നല്ലേ?"
"ശരിക്കും ഒന്നുകൂടി വായിച്ചു നോക്കിക്കേ."
"ഇതിൽ ആദ്യത്തേതിൽ Z എന്നും രണ്ടാമത്തേതിൽ Y എന്നും മൂന്നാമതെത്തിൽ X എന്നും എഴുതിയിട്ടുണ്ട്. അപ്പോൾ അതിൽ നിന്നും മനസിലാക്കണം കൊലയാളി ഒരു സീരിയൽ കില്ലെർ ആണെന്ന്. മൂന്നും പെൺകുട്ടികൾ. ഇനി എന്തുകൊണ്ട് ഈ കൊലപാതകം ചെയ്തു എന്നതാണ് നമ്മൾ കണ്ടുപിടിക്കേണ്ടത്. എന്റെ വീട്ടിലെ മരണം നടന്ന് കഴിഞ്ഞു ഇരുപത്തിയാറ് ദിവസവും ഇരുപത്തിയാറ് കിലോമീറ്ററും കഴിഞ്ഞുള്ള സ്ഥലത്തുവച്ചാണ് അടുത്ത മരണം നടന്നത്. അതായത് ഇംഗ്ലീഷ് അക്ഷരമലയിലെ ഇരുപതിയാറാമത്തെ അക്ഷരമാണ് Z. അതിന് ശേഷം നടന്ന മരണം സൂചിപ്പിക്കുന്നത് ഇരുപത്തിയഞ്ച് ദിവസവും ഇരുപത്തിയഞ്ച് കിലോമീറ്ററും കഴിഞ്ഞുള്ള സ്ഥലം അതായത് ജോർജിന്റെ വീട്. അപ്പോൾ അക്ഷരം Y. പിന്നീട് മാത്യുവിന്റെ വീട് അവിടെ ഇരുപത്തിനാലു ദിവസവും ഇരുപത്തിനാല് കിലോമീറ്ററും കഴിഞ്ഞു വരുന്നത്. അപ്പോൾ അക്ഷരം X. പുറകിൽ നിന്നും ഉള്ള അക്ഷരങ്ങൾ എടുത്താണ് കൊലയാളി ഓരോരോ ഇരകളെ കണ്ടെത്തുന്നത്"
"പക്ഷെ നമ്മൾ എങ്ങനെ ആ കൊലയാളിയെ കണ്ടുപിടിക്കും?"
"എന്റെ ഉദ്ദേശം ശരിയാണെങ്കിൽ അടുത്തത് ഇരുപത്തിമൂന്ന് ദിവസവും ഇരുപത്തിമൂന്ന് കിലോമീറ്ററും കഴിഞ്ഞു വരുന്ന ഏതെങ്കിലും വീട് ആകും. അപ്പോൾ അക്ഷരം W ആകും. ആ പ്രദേശത്ത് ഇരട്ട കുട്ടികൾ ഉള്ള വീട് ഉണ്ടെങ്കിൽ അവിടെയായിരിക്കും കൊലപാതകം നടക്കാൻ പോകുന്നത്"
"അവിടെ അതു നടക്കരുത്. നമ്മൾ എങ്ങനെയെങ്കിലും അത് തടയണം."
"തീർച്ചയായും. ഇനിയൊരു കുട്ടി ഇരയാകരുത്"
വീണ്ടും കാത്തിരുന്ന ആ ദിവസം വന്നെത്തി. ഇരുപത്തിമൂന്ന് ദിവസവും ഇരുപത്തിമൂന്ന് കിലോമീറ്ററിനും അപ്പുറം ഉള്ള ഇരട്ടകുട്ടികൾ താമസിക്കുന്ന സ്ഥലം. ഇങ്ങനെ ഒരു ഇൻസിഡന്റ് ഉണ്ടാകും എന്ന് നേരത്തെ ആ കുടുംബത്തെ അവർ അറിയിച്ചിരുന്നു. പക്ഷെ കൊലയാളി അറിഞ്ഞിരുന്നില്ല. സമയം രാത്രി 9 മണി. നിഗൂഢതകൾ എല്ലാം ഒളിഞ്ഞിരിക്കെ പത്ത് മണിയോടെ തന്റെ ലക്ഷ്യം പൂർത്തിയാക്കാൻ കൊലയാളി തീരുമാനിച്ചു. മെയിൻ സ്വിച്ച് ഉം കണ്ടെത്തി വച്ചു. 9.30 ആയപ്പോൾ തികച്ചും യാതിർച്ഛികമായി കറന്റ് പോയി. തന്റെ കണക്കുകൂട്ടലുകൾ തെറ്റിയ അവസ്ഥയിൽ ആയി കൊലയാളി. പക്ഷെ ഇതെല്ലാം ആ മൂവർ സംഘത്തിന്റെ പ്ലാൻ ആയിരുന്നു. കൊലയാളി ക്ഷമയോടെ കാത്തിരുന്നു. ചെയ്തു. സമയം പോകുന്നതല്ലാതെ കറന്റ് വരുന്നില്ല എന്നു ഉറപ്പുവരുത്തിയ അയാൾ. മെയിൻ സ്വിച്ച് ഓഫ് ചെയ്തു. ആ വീട്ടിനുള്ളിലേക്ക് അയാളുടെ ബാഗിൽ നിന്നും എടുത്ത പാമ്പിനെ ജനലിനുള്ളിലൂടെ അകത്തേക്ക് കയറ്റി വിട്ടു.
സ് സ് സ് സ്
ഗ്രഹനാഥനും ഭാര്യയും മക്കളും നേരത്തെ തന്നെ കണ്ടിരുന്നു ആ കാഴ്ച. ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്നപ്പോൾ ആ വീട്ടിലെ ഒരു കൂട്ടം ടോർച്ച് ലൈറ്റുകൾ തെളിഞ്ഞു. മാത്യു ജോർജ് വര്ഗീസ് പിന്നെ മറ്റു വീട്ടുകാരും.
"വെൽകം മിസ്റ്റർ കില്ലെർ"
മുഖമൂടി ഉള്ള ഒരാൾ, പരിഹസിച്ചുകൊണ്ട് കൊലയാളി അകത്തേക്ക് വന്നു.
"ഇത് ഒരു ട്രാപ് ആയിരുന്നു അല്ലെ?"
"അതേ നിന്നെ പൂട്ടാനുള്ള ട്രാപ് എല്ലാം ഞങ്ങളുടെ കളിയായിരുന്നു, ആരാടാ നി"
"ഹ ഹ ഹ, അയാം "സാം" അയാൾ വല്ലാതെ അട്ടഹസിച്ചു.
വീണ്ടും അയാൾ,
"കൊല്ലാനായി തുനിഞ്ഞു ഇറങ്ങിയ എന്നെ തടുക്കാനാണോ നിങ്ങൾ എല്ലാവരും?, വെറും മണ്ടത്തരം, ഹ ഹ ഹ, നിങ്ങൾക്ക് എന്നെ കണ്ടുപിടിക്കാനുള്ള ഓരോ പഴുതുകളും ഞാൻ തന്നെ ഉണ്ടാക്കിയതാണ് ബുദ്ധിയില്ലാതെ പൊലീസിന് അതുകഴിഞ്ഞില്ല. പക്ഷെ നിങ്ങൾ വളരെ നിസംശയം തിരുത്തി. എസ് അയാം എ സീരിയൽ കില്ലെർ, എന്റെ മിഷൻ ഇനിയും തീർന്നിട്ടില്ല"
"പ്ഫാ,ചിലക്കാതെടാ പന്നി, ഞങ്ങളുടെ മക്കളെ കൊന്നിട്ട് നിന്ന് ന്യായം പറയുന്നോ, ആരാ നി എന്നു ഞങ്ങൾക് അറിയണം എന്തിനാ ഞങ്ങളുടെ മക്കളെ കൊന്നത് എന്നും അറിയണം, വര്ഗീസേ പിടിക്കട അവനെ"
"കം കം കം"
അയാൾ തന്റെ കയ്യിലിരുന്ന ഒരു സിറിഞ്ച് എടുത്ത് വര്ഗീസിനെ കുത്തി. പെട്ടന്ന് പിടഞ്ഞു അയാൾ താഴെ വീണു.
"ഹ ഹ ഹ, കണ്ടോ ഇങ്ങനെയാണ് നിങ്ങളുടെ മക്കൾ മരിച്ചത്, ഇതാണ് ഒറിജിനൽ പാമ്പിന്റെ വിഷം, പാമ്പ് കടിയേൽക്കാതെ ഉള്ളിൽ ചെല്ലുന്ന വിഷം, ഇനി ആർക്കാ മരിക്കണ്ടത് വാ, അയ്യോ. എന്റെ നിയമം തെറ്റിയല്ലോ ശേ, കഷ്ടം ഞാൻ എപ്പോഴും കൊല്ലുന്നത് ഇരട്ടകുട്ടികളെയാണ് ആദ്യമായാണ് ഒരു പ്രായമുള്ള ആളെ കൊള്ളുന്നത് സോറി സർ"
"എന്താണ് നിനക്കു ഇങ്ങനെ ഇരട്ടകുട്ടികളെ ഇരയാകുന്നത്?"
"സസ്പെൻസ് മൊത്തം ഇപ്പൊ പറഞ്ഞാൽ കഥയ്ക്ക് ഒരു ത്രിൽ ഉണ്ടാകുമോ മിസ്റ്റർ മാത്യു. എന്നെകൊണ്ട് വീണ്ടും ദൈവം ഒരു കൂട്ടം പ്രായമായവരെ കൊല്ലിക്കുമല്ലോ!"
"നീർത്തട"
"എങ്കിൽ വാടോ"
സിറിഞ്ച് വീണ്ടും നിറച്ച് മാത്യൂവിനെ കൂടി അയാൾ കൊലപ്പെടുത്തി. ഈ രണ്ടുപേർ മരിച്ചതോടുകൂടി മൂന്നാമത്തെ ആളിനും ആ വീട്ടുകാർക്കും വല്ലാതെ ഭയമായി. ജോർജ് മറ്റൊരു മൂവ്‌മെന്റ് നടത്തി.
"ദയവായി പറയു എന്തിനാണ് നിങ്ങൾ ഞങ്ങളുടെ മക്കളെ ഇങ്ങനെ കൊലപ്പെടുത്തിയത്? ഒരച്ഛന്റെ നൊമ്പരം ആണ്, പറയു."
കൈകൾ ഉയർത്തി ഉച്ചത്തിൽ
വീണ്ടും അട്ടഹസിച്ചുകൊണ്ട്
"എസ് ഐ ആം എ സൈക്കോ"
ഇരട്ടകുട്ടികളായി ജനിച്ചതാണ് ഞാനും എന്റെ ബ്രദർ "യാം" വും ഞങ്ങളിൽ രണ്ടുപേരെയും മാതാപിതാക്കൾക്ക് വളരെ ഇഷ്ടമായിരുന്നു. സ്വന്തം കണ്ണുകളെപോലെയാണ് കണ്ടിരുന്നത്. കോളേജിൽ തന്റെ ക്ലാസ്സിൽ പഠിക്കുന്ന ജീന, വര്ഗീസിന്റെ മകൾ അവളുമായി ഇഷ്ടത്തിൽ ആയിരുന്നു. വളരെ അവൻ സന്തോഷിച്ചിരുന്നു. പക്ഷെ ആ ബന്ധം അവളുടെ ഇരട്ട സഹോദരി ജെനിക്ക് ഇഷ്ടപെട്ടില്ലായിരുന്നു. അവൾ തന്നെ അതിന് വേണ്ടി പല പ്രവർത്തികളും ചെയ്തു. ഒടുവിൽ ആ വൃത്തികെട്ട കളി അവൾ ചെയ്തു. ക്യാമ്പ്‌സ് ഫെസ്റ്റിവൽ നടന്ന ഒരു പൊറാട്ട് നാടകം. ജീനയും യമും സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് അവൾ വന്ന ജീനയുടെ അവളറിയാതെ ഡ്രസ് വലിച് കീറി റൂം അടച്ചു. യാം ആണ് അത് ചെയ്തത് എന്ന രീതിയിൽ അവൾ സഹചര്യങ്ങൾ ഉണ്ടാക്കി. പുറത്തുനിന്നും വാതിൽ അടച്ചു. ആളുകളെ കൂട്ടി വന്നു. ആളുകളെ കണ്ട ജീന കണ്ണീരോടെ യാമിനെ നോക്കിക്കൊണ്ട് ഓടി. ജെനി അവളെ ആശ്വസിപ്പിച്ചു. ഇനി എന്റെ അനിയത്തിയെ നി ഒരിക്കലും കാണരുത്. അവളെ നീ നാണം കെടുത്തി. വിഷമം സഹിക്കാൻ വയ്യാതെ യാം ബിൾഡിങ് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. അതിനു ശേഷം വീട്ടുകാർക്ക് അത് യാഥാർത്ഥമാണ് എന്നു വിശ്വസിക്കാനായില്ല. അവനില്ലാത്ത നിന്നെ ഞങ്ങൾക്ക് വേണ്ട എന്നു പറഞ്ഞു. എന്റെ യാമിനെ കൊന്നത് അവളാണ് ജെനി. അവൾക്ക് വേദനിക്കുന്നത് സ്വന്തം അനിയത്തി മരിക്കുമ്പോളാണ് എന്ന് എനിക്ക് മനസിലായി. അങ്ങനെയാണ് വര്ഗീസിനെ മകളെ ഞാൻ.
"പക്ഷെ എന്തിനു ഞങ്ങളുടെ മക്കളെ?"
മനസിന്റെ താളം തെറ്റിയ എനിക്ക് എവിടെ നോക്കിയാലും യാമിന്റെ മുഖമായിരുന്നു. എനിക് എന്നെ തന്നെ വിശ്വസിപ്പിക്കാനായില്ല യാമിനെ കൊന്നതിനു കാരണക്കാരായവരെ ഞാൻ കൊന്നു എന്ന്.
അത്രയും പറഞ്ഞ് അയാൾ മുഖംമൂടി അഴിച്ചതും, ആ വീട്ടിലെ വീട്ടുകാർ പോലീസിനെ വിളിച്ചിട്ടുമുണ്ടായൊരുന്നു. അവർ എത്തിയിരുന്നു. കൊലയാളിക്ക് രക്ഷപെടാൻ ഒരു പഴുതുമില്ല എന്നറിഞ്ഞപ്പോൾ അയാൾ പുച്ഛത്തോടെ ആ ഗൃഹനാഥനെ നോക്കി കൈയിലിരുന്ന സിറിഞ്ച് ആ കുട്ടിക്ക് നേരെ എറിഞ്ഞു. ജോർജ് അതിന് നേരെ കുതിച്ചു. അത് ജോർജിന്റെ ദേഹത്തുകൊണ്ടു തറച്ചു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആയാളും അവിടെ മരിച്ചു വീണു. പോലീസ് കൊലയാളിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ അയാൾ കയ്യിലിരുന്ന കടലാസ് അവിടെ ഇട്ടു.
"ഭയം നിന്നെ കീഴ്പെടുത്തുമ്പോൾ
നിന്റെ ജീവനു തുല്യമായത് ഞാൻ എടുക്കും - W"
(തുടരും)


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Hans

Pakkarante Thirodhanam

Oppu