Daivaputhran


കഥ: ദൈവപുത്രന്‍
രചന: ശ്രീരാഗ് പി എസ്

വിജനമായ ഒരു പ്രദേശത്ത് മഞ്ഞു മൂടിയിരിക്കുന്നു രാവിൽ. ചന്ദ്രകിരണങ്ങളും പോയിമറഞ്ഞ നേരത്ത് ദൂരെ ഒരു വീട്ടിൽ നിന്നുമുള്ള ലൈറ്റിന്റെ പ്രകാശം കാണുന്നു.
അജ്ഞാതമായ രീതിയിൽ തോന്നിക്കുന്ന വീടാണെങ്കിലും അവിടെ ഒരാളുടെ കാൽപെരുമാറ്റങ്ങൾ ഉണ്ട്. അയാളിലേക്ക്
എത്തിനോക്കുമ്പോൾ അയാളുടെ മുഖഭാവത്ത് നിന്നും അയാൾ ഒരു പരിഭ്രാന്തൻ ആണെന്ന് വക്തമാണ്.
ആർക്കും തന്നെ മനസിലാകാത്തവിധമുള്ള രീതികൾ. അയാൾ ഒരു കടലാസ്സിൽ എന്തൊക്കെയോ എഴുതുന്നുണ്ട്.
അതിനുമുമ്പ് എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്. അയാൾ എഴുതിത്തുടങ്ങി. അത് ഒരു ആത്മഹത്യ കുറിപ്പാണ്. അയാൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്.

"ഒരുപക്ഷെ അയാൾ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത്?

ആ വാചകങ്ങളിലൂടെ പോകാം. ഞാൻ പോകുന്നു. ആരും വരാത്ത, ആർക്കും ശല്യമില്ലാതെ, ഒരു ലോകത്തിൽ അവിടെ ഞാൻ കണ്ടുമുട്ടും എനിക്കു
പ്രിയപെട്ടവരെ. എന്നിലൂടെ പിരിഞ്ഞവരെ. "ഞാൻ എന്തിനു ആത്മഹത്യ ചെയ്യുന്നു?" എന്ന ചോദ്യത്തിനുള്ള ഉത്തരം തന്നെയാണ് എന്റെ മരണത്തിനുള്ള കാരണവും. മരണം
ഒരാളിൽ എത്രയോ ഭയം ഉണർത്തുന്നു എന്നുള്ളത് വളരെ സത്യമാണ്. പക്ഷെ, എന്റെ ചോദ്യത്തിന്റെ ഉത്തരത്തിൽ
മരണത്തിനെ ഞാൻ ഒട്ടും ഭയക്കുന്നില്ല. ഇത് വായിക്കുന്ന ആരും എന്റെ മരണത്തിന്റെ കാരണം അറിയേണ്ടതുമില്ല. ഇത് എന്നിൽ തന്നെ അലിഞ്ഞു പോകണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഈ അവസാന നിമിഷമെങ്കിലും ഒരിക്കലും വിളിക്കാത്ത ദൈവത്തെ സാക്ഷിയാക്കി പറയുന്നു. ഞാൻ വരുന്നു. സ്വന്തം ക്രിസ്റ്റഫർ. ഇത്രയും എഴുതിക്കഴിഞ്ഞു
അയാൾ എഴുന്നേറ്റ അങ്ങുമിങ്ങും നടന്നു. വിണ്ടും അയാൾ എന്തൊക്കെയോ ആലോചിക്കുന്നുണ്ട്. ശേഷം അയാൾ തന്റെ
കട്ടിലിന്റെ അടിയിൽ കിടന്ന നീളമുള്ള കയർ എടുത്ത് സ്റ്റൂളിൽ കയറി അത് ഫാനിൽ തലയുടെ അളവിൽ കയർ വലിച്ചുകെട്ടി
അയാൾ കഴുത്തിൽ ഇട്ടു എന്നിട്ട് ഒന്നുകൂടി വലിച്ചുകെട്ടി. ചവിട്ടിനിൽക്കുന്ന സ്റ്റൂൾ മെല്ലെ തട്ടി താഴെയിടുന്നതും അയാളുടെ വീടിന്റെ വാതിലിൽ ആരോ മുട്ടിന്നതും യാദൃശ്ചികമായി. അയാൾ
അത് ശ്രദ്ധിക്കാതെ സ്റ്റൂൾ തട്ടി. ഇനി വെറും സെക്കന്റുകൾ മാത്രം അയാൾ മരിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയിരിക്കെ
എങ്ങും നിശബ്ദമായ നേരത്ത് ദൂരെ നിന്നും ഒരു വലിയ തീവ്രപ്രകാശം ആ മുറിയിലേക്ക് ആഞ്ഞടിച്ചു. പെട്ടന്ന് നോക്കുമ്പോൾ മരിക്കാൻ ശ്രമിച്ച അയാൾ താഴെ ഇരിക്കുന്നു. എല്ലാം തന്നെ അപ്രത്യക്ഷമായിരിക്കുന്നു. കൂടെ ഒരു അതിഥിയും. ആ അതിഥി
അതാണ് സാക്ഷാൽ ദൈവപുത്രൻ.
ദൈവം അവനോട് ചോദിച്ചു.

"നീ മരിക്കുന്നത് എന്തിനാണെന്ന് എനിക്കറിയാം എങ്കിലും നീ മരിച്ചാൽ നിനക്ക് എന്ത് ലഭിക്കും?''

അയാൾ ആ ചോദ്യത്തിന് മുമ്പിൽ തലതാഴ്ത്തി. എന്നിട്ട് പറഞ്ഞു.

"സ്വന്തമാണെന്നു കരുതിയതെല്ലാം നഷ്ടപ്പെടുന്നവരുടെ അവസ്ഥ പറയാൻ പറ്റില്ല ദൈവമേ. എങ്കിലും ഞാൻ മരിക്കുന്നത് സന്തോഷത്തോടെയാണ്. അതുകൊണ്ട് എനിക്ക് ഒട്ടും ഭയവുമില്ല."

അയാൾ തുടർന്നു,

"പക്ഷെ ദൈവമേ നിങ്ങൾ
ചോദിച്ചത്തിന് മറുപടി ഇതൊന്നുമല്ല എന്ന് എനിക്ക് അറിയാം, ഞാൻ പറയാം ഞാൻ ഒരു അനാഥൻ ആണ്. ഈ ലോകത്തിൽ ആരും അനാഥരായി ജനിക്കുന്നത് അവരുടെ തെറ്റല്ല എങ്കിലും ജീവിതം സന്തോഷത്തോടെ ആയിരുന്നു പോയിക്കൊണ്ടിരുന്നത്. എന്നിലെ കുറവുകൾ എല്ലാം അറിഞ്ഞുകൊണ്ട് എന്നെ സ്നേഹിക്കാൻ വന്ന എന്റെ സ്റ്റെല്ല അവളായിരുന്നു എനിക്ക് എല്ലാം. ഒരുമിച്ച് കുറെ സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്. കുറച്ചു നിമിഷങ്ങൾക്കു മുൻപ് ഒരു സർപ്രൈസ് പറയാൻ എന്നെ കാണാൻ വന്ന അവൾ എന്നെ കാണാതെ പോയി. നേഡ് ആക്സിഡന്റിൽ ദൈവം അവളെ കൊണ്ടുപോയി. അവൾ എല്ലാത്ത ഈ ലോകം എനിക്ക് എന്തിനാണ് ദൈവമേ? ഞാൻ ഈ ആത്മഹത്യ കുറിപ്പിൽ എഴുതിയപോലെ എന്നിലൂടേ പിരിഞ്ഞവരെയെല്ലാം എനിക്ക് കാണണം എനിക്ക് വേണം എന്റെ സ്റ്റെല്ലയെ."

"ദൈവം എന്നെ പോകാൻ അനുവദിക്കണം. ഞാൻ തികച്ചും
സന്തോഷവാൻ തന്നെയാണ് ഇരിക്കുന്നതിൽ".

ദൈവം പറഞ്ഞു,

"നീ ഒരു വലിയ ഹൃദയം ഉള്ളവനാണ്. സ്നേഹം എന്നത് പൂർണമായും ദിവ്യമാണ് എന്നുള്ളതിന്റെ വലിയ ഉദാഹരണം
തന്നെയാണ് നിന്നിൽ ഉള്ളത്. നിനക്കു പോകാം നീ ആഗ്രഹിച്ച സ്ഥലത്തേക്ക്".


പെട്ടന്ന് അയാൾ ആലോചിച്ചു പറഞ്ഞു.

"പക്ഷെ ഞാൻ ഇനി എങ്ങനെ മരിക്കും? എല്ലാം അപ്രത്യക്ഷമായലോ
തൂക്കുകയറുമെല്ലാം".

ദൈവം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

"നിന്റെ പ്രശ്നങ്ങളും നീ മരിക്കാനിടയായ കാരണങ്ങളും നേരത്ത എനിക്കറിയാമായിരുന്നു. എത്ര ശ്രമിച്ചാലും നിന്നെ മരണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സാക്ഷാൽ ദൈവമായ എനിക്കുപോലും സാധിക്കില്ല കാരണം നിന്റെ ഉള്ളിലെ സ്നേഹമാണ് എല്ലാം. അത്കൊണ്ട് തന്നെ നീ കയറിൽ തൂങ്ങിയ നിമിഷം നിന്റെ
ജീവൻ പോയിരുന്നു. അത് കഴിഞ്ഞാണ് ഞാൻ ഇവിടെ വന്നത്. ഞാൻ ഇത്രയും നേരം സംസാരിച്ചത് നിന്റെ ആത്മാവിനോട്
ആണ്".

"അപ്പൊ എന്റെ ശരീരം?"

"ഒരു നിമിഷം കണ്ണുകള അടച്ചു പുറകിലേക്ക് നോക്കൂ"

തിരിഞ്ഞു നോക്കിയ അയാൾ കണ്ടത് കയറിൽ തൂങ്ങിക്കിടക്കുന്ന
തന്റെ ശരീരം ആണ്. എന്നിട്ട് അയാൾ തിരിഞ്ഞു വീണ്ടും ദൈവത്തിനു നേരെ നോക്കി.

"ഞാൻ മാത്രമല്ലാതെ ഇവിടെ നിനക്കു വേറെ ഒരു അതിഥികൾകൂടെ ഉണ്ട് ഞാൻ വരുന്നതിനു മുമ്പേ അവർ നിന്നെ വിളിച്ചിരുന്നു. നീ അത് ശ്രദ്ധിച്ചില്ല."

അയാൾ ഒന്ന് ആലോചിച്ചിട്ട്,

"ഇല്ല."

''എന്നെ ആരും വിളിച്ചില്ലല്ലോ!"

"ഒരാൾ വാതിലിൽ മുട്ടിയത് നീ ഓർക്കുന്നില്ലേ?

അയാൾ വേഗം വാതിൽ തുറന്നു. പുറത്ത്
നിൽക്കുന്നു അയാളുടെ സ്റ്റൈല്ല. അവളെ അകത്തേക്ക് കൂട്ടികൊണ്ടു വന്നു. ദൈവം പറഞ്ഞു.

"സ്റ്റെല്ല, നീ ക്രിസ്റ്റഫറോട് പറയാൻ വന്ന സർപ്രൈസ് പറഞ്ഞോളൂ."

"ക്രിസ്റ്റഫർ ഞാൻ പ്രെഗ്നന്റ് ആണ്. അത് പറയാൻ വന്നപ്പോൾ ആണ് ഞാൻ."

അയാളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീർ മൂടി. അവളെ കെട്ടിപിടിച്ചു.

"ലവ് യു സ്റ്റെല്ല'', ഭൂമിയിൽ ജീവിക്കാൻ ആകാത്ത നമുക് സ്വർഗത്തിൽ നമ്മുടെ പ്രിയപെട്ടവരുമൊത്തെ ജീവിക്കാം"

ദൈവത്തിന്റെ മുഖത്തുള്ള പുഞ്ചിരിയിൽ മുമ്പോട്ടുള്ള ജീവിതം തുടങ്ങുകയായിരുന്നു അവർ.

അതെ, സ്നേഹം മനുഷ്യരുടെ മരണത്തിനു മുകളിൽ ജീവിക്കുന്നു എന്നതിനുള്ള അടയാളമാണ് ക്രിസ്റ്റഫറുടെയും സ്റ്റെല്ലയുടെയും അധ്യായം...

true love never ends...

a SREERAG story

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Hans

Pakkarante Thirodhanam

Oppu