Parayathe Poya Pranayam
കഥ: പറയാതെ പോയ പ്രണയം
രചന: ശ്രീരാഗ് പി എസ്
മനസ്സിൽ തോന്നിയ പ്രണയം അത് തുറന്നു തന്നെ
പറയണം ചങ്കൂറ്റത്തോടെ. പക്ഷെ അങ്ങനെ പറയാൻ
കഴിയാത്തവർ നട്ടെട്ടില്ല എന്നല്ല. കാരണം അവരുടെ
ആ പേടിയോളം സ്നേഹം തൊട്ടറിയാൻ കഴിഞ്ഞവരല്ല
മറ്റാരും. ഉഴുകട്ടെ സ്നേഹം ഒരു പുഴപോലെ.
ഇന്ന് എന്റെ ഉള്ളിലെ പ്രണയം ഞാൻ അവളോട്
തുറന്നു പറയും. ദൈവമേ കാത്തുകൊള്ളണേ. പ്രണവ്
മനസ്സിൽ ചിന്തിച്ചു. മഴയും വെയിലും കാറ്റും എല്ലാം
വന്നുപോയിക്കൊണ്ടിരുന്നു. പ്രകൃതിയുടെ ഭംഗി വല്ലാതെ
അന്ന് ഒരു അനുഭൂതിയായി. അവന്റെ ഐശ്വര്യ എത്ര
സുന്ദരിയാണവൾ. ചങ്ങാതിമാരും പ്രണവിനൊപ്പം
കൂടെ നിന്നു. അവന്റെ ഉള്ളിലെ പ്രണയം കുറെയേറെ
വർഷങ്ങൾ മുമ്പ് തോന്നിയതാണ്. പ്രത്യേക ഒരു
സ്വഭാവമായിരുന്നു. ഐശ്വര്യയോടുള്ള പ്രണയംപോലും
ഉള്ളിൽ തന്നെ കൊണ്ടുനടക്കുകയായിരുന്നു.
ചങ്ങാതിമാരിൽ ഒരാൾ തന്നെയാണ് അത് കണ്ടുപിടിച്ച്
എല്ലാവരോടും പറഞ്ഞു ഇന്നൊരു ദിവസത്തേക്ക്
എത്തിച്ചത്. വൈകുന്നേരമാണ് സമയം എല്ലാം കൊണ്ടും
ഒരുപാട് നാളായി കത്തുകൊണ്ട് നടന്നിരുന്ന ആ
വാക്കുകൾ ഇന്ന് അവൾക്കായി നേരും. ഈവനിംഗ്
ക്ലാസ് കഴിഞ്ഞു വരുന്ന വഴിയിൽ ചങ്ങാതിമാരുമൊത്തു
കാത്തിരിപ്പ് തുടങ്ങി. അവളും അവളുടെ ചങ്ങാതിമാരും
വരുന്ന കണ്ട പ്രണവിന്റെ കൂട്ടുകാരൻ ശ്രീജിത്ത്
പറഞ്ഞു "എടാ, അവർ വരുന്നു, വേഗം റെഡി ആയിക്കോ
പറയാൻ" അവന്റെ നെഞ്ചിനുള്ളിൽ ബാന്റടി മേളം
തുടങ്ങി. എങ്കിലും കണ്ടോൾ ചെയ്ത് ഒന്നു മൂളി.
ആ കുഞ്ഞു കൊലുസ്സുകളുടെ കിലുക്കംപോലും
അവന്റെ ഉള്ളിലെ പേടിയെ ക്ഷണിച്ചു. "ഈശ്വരാ
കൂടെയുണ്ടാകണേ". അടുത്ത് അവളെത്തി. അവൻ
കൂട്ടുകാരുടെ അടുത്തു നിന്നും കുറച്ച് മാറി നിന്നു.
"ഐശ്വര്യാ, എനിക് ഒരു കാര്യം പറയാനുണ്ട്", "എന്താ
പ്രണവ്
"അതുപിന്നെ", "എന്താണേലും പറയടാ, നിങ്ങൾ
പൊയ്ക്കോളൂ ഞാൻ ഇപ്പോൾ വരാം" അവൾ
കൂട്ടുകാരികളെ പറഞ്ഞു വിട്ടു എന്താണ് കാര്യം എന്നു
അവൾക്ക് മനസിലായി. അവനിൽ നിന്നും കേൾക്കുവാൻ
തന്നെ അവൾ അത് കാത്തിരുന്നു. "ഇനി പറയു
പ്രണവ്" "അതുപിന്നെ ഐശ്വര്യ എനിക് നിന്നെ.."
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അതിഥി അവിടെ എത്തി.
"ഐശ്വര്യാ വേഗം വരൂ" അവളുടെ കൂട്ടുകാരികൾ വിളിച്ചു
അവന്റെ മുഖത്തേക്ക് നോക്കി അവൾ മെല്ലെ നടന്നു.
അവന്റെ കണ്ണുനീരിനൊപ്പം ആ അതിഥിയും മണ്ണിൽ
ലയിച്ചുകൊണ്ടിരുന്നു. വിധിയുടെ രൂപത്തിൽ അത്
മഴയായി പ്രവഹിച്ചു. കൂട്ടുകാർ അവന്റെ അടുക്കിലേക്
ചെന്നു. "എന്താ പ്രണവ് അവൾ എന്തു പറഞ്ഞു നിന്നെ
ഇഷ്ടമല്ല എന്നു പറഞ്ഞാ? മഴയും കണ്ണുനീരും കൊണ്ട്
കൂട്ടുകാർക്ക് മനസിലായത് അവൾ അവനോട് ഇഷ്ടമല്ല.
ചീത്ത വാക്കുകൾ പറഞ്ഞു എന്നൊക്കെയായിരുന്നു.
പ്രണവിന്റെ പറയാതെ പോയ പ്രണയം. അന്ന്
രാത്രിയിലെ അവന്റെ മനസ്സിലുള്ളതെല്ലാം
ഇതായിരുന്നു. ആദ്യമായി ഇഷ്ടം തോന്നിയ പെൺകുട്ടി,
കൂട്ടുകാരെ കൂട്ടാതെ പിറ്റേദിവസവും അതേ സ്ഥലത്തു
"എന്റെ ഐശ്വര്യ" എല്ലാം ഒരു നിമിഷം കൊണ്ട് വിധി.
അവൻ ഒറ്റക്ക് കാത്തിരുന്നു.
അന്നുമുതൽ അവളെ ആ വഴിയിലൂടെ പോകുന്നത്
കണ്ടിട്ടില്ല അവളുടെ കൂട്ടുകാരോട് ചോദിച്ചപ്പോൾ
അവൾക്ക് സുഖമില്ല എന്നു പറഞ്ഞു. പിന്നീടുള്ള
ദിവസങ്ങളിൽ എന്നും അതൊരു പതിവായിരുന്നു
കാത്തിരിക്കുവാൻ. കാലങ്ങൾ ഒത്തിരി
കടന്നുപോയാലും വൈകുന്നേരം ഈ സമയം
അവൾ ഇപ്പോൾ എവിടെയാണെങ്കിലും ആ വഴി
വരുമെന്ന വിശ്വാസത്തോടെ ആ കാത്തിരിപ്പുകൾ
തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒരുദിവസം
ആ വഴിയിൽ അവൾ വന്നു. സ്വപ്നമാണോ
എന്നൊന്നുമറിയാതെ കണ്ണുകൾ പല തവണ ചിമ്മി
ചിമ്മി നോക്കി. "അതേ അവൾ തന്നെ എന്റെ ഐശ്വര്യ"
അവൾ ചോദിച്ചു "സുഗമാണോ", "അതെ", "കല്യാണം
കഴിഞ്ഞാ?" ഇല്ല കാത്തിരിപ്പായിരുന്നു ഈ നീണ്ട
വർഷങ്ങൾ നിനക്ക് വേണ്ടി". അവൾ വിഷമത്തോടെ
തല താഴ്തി. അവൾ ഒരു ലെറ്റർ അവന് കൊടുത്തിട്ട്
മിണ്ടാതെ പോയി. "ഐശ്വര്വാ" അവൻ വിളിച്ചു. അവൾ
തിരിഞ്ഞു നോക്കാതെ പോയി. അവൻ ആ ലെറ്റർ
തുറന്നു. "Aiswarya weds Sreejith, On March 20, 2018" അവൻ അത് വായിച്ച് ഉള്ളിന്റെ ഉള്ളിലേക്ക്
നോക്കി വിതുമ്പി. ഫോണിലേക്ക് ഒരു കോൾ വന്നു.
അത് അറ്റൻഡ് ചെയ്തപ്പോൾ "അളിയാ ഞാനാണ് Sreejith, എന്റെ കല്യാണമാണ് നമ്മുടെ പണ്ടത്തെ ഐശ്വര്യ ഇല്ലേ, അവളാണ് വധു. നീ തീർച്ചയായും വരണം", ഓഹ്,
കൺഗ്രാജുലേഷൻസ്","ഓക്കേ".
ഇഷ്ടം അത് രണ്ടുപേർക്കും ഉണ്ടായിരുന്നു എങ്കിലും
വിധിയുടെ തീരുമാനത്തിൽ അതെല്ലാം വെറും
കിനാക്കളായിരുന്നു. അന്നത്തെ അതിഥിയിൽ
മഴയല്ലാതെ ഒരു വക്തികൂടി അവിടെയുണ്ടായിരുന്നു.
അവളുടെ ചേട്ടൻ ദൂരെ നിന്ന് എല്ലാം
കാണുന്നുണ്ടായിരുന്നു എന്ന് ഒരുപക്ഷെ അവരാരും
അതറിഞ്ഞില്ല ശ്രീജിത്ത് ഒഴികെ, ശ്രീജിത്തിന്റെ
മറ്റൊരു വല്യ സുഹൃത്ത് തന്നെയായിരുന്നു ഐശ്വര്യയുടെ
ചേട്ടൻ എന്നത്. എല്ലാം ഒരു വിധിയുടെ വിളയാട്ടത്തിൽ
ഉണ്ടാക്കിയെടുത്ത വെറും കെട്ടുകഥകളിൽ പ്രണവും
ഐശ്വര്യയും ഒന്നാകതെ പോയി.
അങ്ങനെ ആ ദിവസമെത്തി മാർച്ച് 20. കല്യാണം
കൂടാൻ അവനെത്തി. എല്ലാം അതി ഗംഭീരമായി നടന്നു.
ഇരുവർക്കും മംഗളങ്ങൾ നൽകി. ഇനി അവളെ
ഒരിക്കലും മറ്റൊരു കണ്ണിൽ കാണുവാൻ തനിക്കു
കഴിയില്ല എന്ന പരിപൂർണ വിശ്വാസം അവനിൽ ഉണ്ട്. ഒരു
തരത്തിലുള്ള ദേഷ്യമോ വെറുപ്പോ ഒന്നും തന്നെയില്ല.
സന്തോഷത്തോടെ ജീവിക്കട്ടെ അവർ. ദൈവം എല്ലാ
നന്മകളും അവർക്കേകട്ടെ. ഒരു ചെറുചിരിയോടെ
എല്ലാം ഉപേക്ഷിച്ച് ഒരു മറ്റൊരാളായി പടിയിറങ്ങുമ്പോൾ
മനസ്സിൽ മുഴുവനും പറഞ്ഞത് ഒന്നു മാത്രം.
"ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കിൽ..!"
ശുഭം
A
ശ്രീരാഗ്
STORY
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ