Shankaran Marichu?
കഥ: ശങ്കരന്‍ മരിച്ചു?
രചന: ശ്രീരാഗ് പി എസ്
"മരിച്ചതല്ല കൊന്നതാ ശങ്കരേട്ടനെ"
"അയാൾ അത്ര നല്ല ആളൊന്നുമല്ലായിരുന്നു"
"ദേ, ചെറ്റത്തരം പറയരുത് കേട്ടോ, ശങ്കരേട്ടൻ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ഒരാളല്ല"
"അതെന്താ അയാൾക്ക് കൊമ്പ് ഉണ്ടോ, ഒന്നു പോടോ"
"എടാ നാറി ശങ്കരേട്ടനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ കുത്തി കീറും ഞാൻ നിന്നെ"
"അയാളാര്, നിന്റെ തന്തയോ?"
"എടാ തന്തക്ക് പറഞ്ഞാലുണ്ടല്ലോ"
"നീർത്തട പട്ടികളെ ഒരാൾ അവിടെ മരിച്ചു കിടക്കുമ്പോഴാ അവന്മാരുടെ ഓരോ തർക്കം, പോകിനെടാ"
"ഏതുനേരവും കൂടെ ഒരു കാര്യസ്ഥൻ കേശവൻ ഉണ്ടായിരുന്നല്ലോ, അയാളെ ആണെങ്കിൽ കാണാനുമില്ല ഇപ്പോൾ"
അവിടെ ഇവിടെയായി പല ചർച്ചകളും വാക്ക് തർക്കങ്ങളും നടന്നു.
"എന്തു വന്നാലും നമ്മൾ പൗരമുന്നണിക്കാർ കേസ് കൊടുക്കണം. അങ്ങനെ വെറുതെ വിടാൻ പാടില്ല. എത്ര നല്ല മനുഷ്യനായിരുന്നു അദ്ദേഹം. എല്ലാവർക്കും ഒരു മാതൃക ആകേണ്ട ആളായിരുന്നു. മൂന്ന് ദിവസം മുമ്പ് കാണാതെ പോയ ശങ്കരേട്ടൻ പിന്നെ വന്നത് ഡെഡ് ബോഡി ആയിട്ടാണ്"
"എന്താണ് ഇതിന് പിന്നിൽ രഹസ്യം?"
പോസ്റ്റ്മാർട്ടത്തിന് ശേഷം ശരീരം വീട്ടുകാർക്ക് വിട്ടുകൊടുത്തു. ബന്ധുക്കളുടെ രോദനം ആ വീട്ടിൽ പല താളവും തെറ്റിച്ചു. ശങ്കരന്റെ ഭാര്യ ഒരു തുള്ളി കണ്ണുനീരും പോലും വരാത്ത അവസ്ഥയിൽ നിലച്ചുപോയിരിക്കുന്നു. മൃതശരീരം ദഹിപ്പിക്കുവാൻ പൂജാരിയും മറ്റും എത്തി. വികൃതമായ ശരീരം. പേടിപ്പെടുത്തുന്ന രൂപം. കുട്ടികളും സ്ത്രീകളും ആ രൂപം കണ്ട് വല്ലാതെ ഭയന്നു. ചടങ്ങുകളെല്ലാം പെട്ടന്ന് കഴിഞ്ഞു.
ശങ്കരന്റെ ഭാര്യയോട്,
"ഭവാനി ചേച്ചി, ശങ്കരേട്ടൻ നമ്മളെ വിട്ട് പോയി. ഇത്രക്ക് പക ആർക്കാ അദ്ദേഹത്തോട് ഉള്ളതെന്ന് അറിയില്ല. എല്ലാവരോടും നല്ല രീതിയിൽ പെരുമാറിയ ശങ്കരേട്ടന് തന്നെ ഈ ഗതി വന്നല്ലോ. ഏതായാലും ഞങ്ങൾ പൗരമുന്നണിക്കാർ രണ്ടും കൽപ്പിച്ചു കേസ് കൊടുക്കുന്നുണ്ട്. ഇത് ചെയ്തത് ആരെന്ന് പുറം ലോകം അറിയണം. ചേച്ചി ഒരു ഒപ്പിട്ട് തരണം പരാതിയിൽ"
ഒന്ന് മൂളി ഭവാനി അകത്തേക്ക് കയറിപ്പോയി.
"ചേച്ചിക് ആ ഷോക്ക് അങ്ങനെ മാറിയിട്ടില്ല എന്നു തോന്നുന്നു"
"പിന്നെയല്ല, സ്വന്തം ഭർത്താവ് വികൃതമായി മരിച്ചു കിടക്കുന്നതു കണ്ടാൽ ആരാ സഹിക്കാത്തത്?, വരൂ നമുക്ക് പോകാം"
"ഉം"
അടുത്ത ദിവസം, പോലീസ് സ്റ്റേഷനിൽ
"സർ, നമസ്കാരം ഞങ്ങൾ ശങ്കരൻ നായർ കൊലപാതകത്തെ പറ്റിയുള്ള കേസ് കൊടുക്കുവാൻ വന്നതാണ്"
"വരൂ, ഇരിക്കൂ, പോലീസിന്റെ ഭാഗത്ത് നിന്ന് തീർച്ചയായും നിങ്ങൾക്ക് പ്രതി ആരാണെന്നും അയാളുടെ ഉദ്ദേശം എന്താണെന്നും തെളിയിക്കാൻ സാധിക്കും, ധൈര്യമായി പോകൂ"
"ശരി സർ"
പൗരമുന്നണിക്കാർ ഇറങ്ങിയതും.
"സർ ഇതൊരു വല്ലാതെ കേസ് ആണല്ലേ, തല പൊകയും"
"എന്തു ചെയ്യാനാടോ പോലീസ് ആയിപോയില്ലേ അന്വേഷിക്കണം, കൊലയാളി ആരായാലും അവന്റെ അടുത്തെതാനുള്ള എന്റെ യാത്ര ഇവിടെ തുടങ്ങുന്നു"
"എസ് സർ"
"എടോ പി സി ആ കേസ് ഫയൽ എടുക്കു"
"ശരി സർ"
"മരിക്കുന്നതിന് മൂന്ന് ദിവസങ്ങൾക്കു മുമ്പ് ആയിരുന്നു ശങ്കരേട്ടൻ എന്ന ശങ്കരൻ നായരുടെ തിരോധാനം, കൂടെ കാവലാളായി ഉണ്ടായിരുന്ന കാര്യസ്ഥൻ കേശവൻ. വരൂ നമുക്കു അയാളുടെ വീട്ടിലേക്ക് പോകാം"
ആദ്യ ദിവസം പോലീസ് ശങ്കരന്റെ വീട്ടിൽ,
"ശങ്കരന്റെ കേസ് അന്വേഷിക്കുന്ന ടീം ആണ് ഞങ്ങൾ, ശങ്കരന്റെ ഭാര്യ ആണല്ലേ, എന്താ പേര്?"
"ഭവാനി"
"അദ്ദേഹം, എങ്ങോട്ട് പോകുന്നു എന്ന് പറഞ്ഞിട്ടാണ് 20 ആം തിയതി പോയത്?"
"സ്‌ഥിരമായി എല്ല ദിവസവും പോകുന്നതാണ് വരുമ്പോൾ വൈകിയേ വരൂ, പിന്നെ കൂടെ കാര്യസ്ഥൻ കേശവനും ഉണ്ടായിരുന്നു"
"ഈ മരണത്തിന് ശേഷം അയാൾ മിസ്സിങ് ആണ്. വിശ്വസ്ഥൻ ആയിരുന്നോ"
"26 വർഷമായി കൂടെ തന്നെ ഉണ്ടായിരുന്ന ആളാണ്. ഒരിക്കലും കേശവൻ അങ്ങനെ ചെയ്യില്ല"
"അതൊക്കെ പോലീസ് തീരുമാനിച്ചോളാം, അന്ന് വീട്ടിൽ നിന്നും പോകുമ്പോൾ പ്രത്യേകിച്ചു ഭാവങ്ങൾ എന്തെങ്കിലും തോന്നിയിരുന്നോ?"
"അങ്ങനെ ഒന്നും തന്നെ തോന്നിയില്ല, സാധാരണ പോകാറുള്ളതുകൊണ്ട് ഞാൻ അങ്ങനെ ശ്രദ്ധിച്ചതുമില്ല"
"ശരി, ഇപ്പോൾ ഞങ്ങൾ പോകുന്നു. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാം. ഏതു നിമിഷവും പോലീസ് വിളിപ്പിക്കും സ്റ്റേഷനിൽ വരേണ്ടിവരും"
"ശരി സർ"
"തനിക്ക് എന്തു തോന്നുന്നു പി സി"
"ആ സ്ത്രീ എന്തൊക്കെയോ ഒളിക്കുന്നതുപോലെ എന്തോ നിഗൂഢതകൾ ഉണ്ട് സർ"
"ഉം, എനിക്കും തോന്നി, ഏതായാലും വരൂ, പോസ്റ്റ്മാർട്ടം നടത്തിലെ ഹോസ്പിറ്റലിൽ പോകാം"
രണ്ടാം ദിവസം, കെ ജി ഹോസ്പിറ്റൽ റിസപ്ഷനിൽ,
"എസ്ക്യൂസ്‌മീ, ഈ കഴിഞ്ഞ ദിവസം അതായത് 24 തിയതി നടന്ന പോസ്റ്റ്മാർട്ടം, മിസ്റ്റർ ശങ്കരൻ നായർ, അയാളുടെ പോസ്റ്റ്മാർട്ടം നടത്തിയത് ഏതു ഡോക്ടർ ആണ്?"
"ഐസക്ക് സാമുവൽ സർ, ആണ്"
"അദ്ദേഹത്തെ ഒന്ന് കാണാണമായിരുന്നു"
"തീർച്ചയായും നേരെ ചെന്നാൽ ലൈഫ്റ് സൈഡിലെ ഓഫീസിൽ ആണ്"
"താങ്ക്സ്"
"ഡോക്ടർ ഐസക്ക് സാമുവൽ?"
"അതേ, ആരാണ്?"
"ഞങ്ങൾ ശങ്കരൻ നായർന്റെ കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ആണ്"
"ശരി പറയു?"
ഡോക്ടർ പറഞ്ഞതിൽ നിന്നും ശങ്കരന്റെ ബോഡിയിൽ കുറെയധികം ആഴത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. കത്തിയിൽ നിന്നും ഉണ്ടായിരിക്കുന്ന മുറിവുകൾ ആയിരുന്നു. മുഖം പോലും വികൃതമായ രീതിയിൽ ആയിരിക്കുന്നു എന്ന് വ്യക്തമായിരുന്നു. ബോഡി ഐഡന്റിഫി ചെയ്തത് പോലും ബ്ലഡ് ഗ്രൂപ്പ് വച്ചിട്ടും ദേഹത്തുണ്ടായിരുന്ന ഒരു രുദ്രാക്ഷ മാലയും വച്ചിട്ടാണ്.
"ഒരുപക്ഷേ മരിച്ചത് ശങ്കരൻ തന്നെയാകുമോ?, സംശയിക്കേണ്ടിയിരിക്കുന്നു"
മൂന്നാം ദിവസം പോലീസ് സ്റ്റേഷനിൽ
"ബോഡിയുടെ ഫോട്ടോഗ്രാഫ്‌സ് എടുക്കു"
"ഈ ഫോട്ടോസിൽ ഇടത് കയ്യിൽ ഒരു പച്ച കുതിയിട്ട് ഉള്ളത് കാണുന്നുണ്ടല്ലോ, ശങ്കരന്റെ ശരീരത് എന്തെങ്കിലും മാർക് ഉള്ളതായിട്ട് സൂചിപ്പിച്ചിട്ടിണ്ടോ?"
"ഹലോ ശങ്കരൻ നായരുടെ വീടല്ലേ കേസ് വിഷയമായി പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്. ഒന്ന് ഇവിടെ വരെ വരാമോ?"
"ശരി സർ"
"ശങ്കരന്റെ ശരീരത് എന്തെങ്കിലും പച്ച കുത്തിയ പാടുകൾ ഉള്ളതായി അറിയാമോ?"
"ഇല്ല സർ"
"ഒന്നൂടെ ഒന്ന് ആലോചിച്ചു നോക്കൂ"
"ഇല്ല സർ അദ്ദേഹം അങ്ങനെ ഒന്നും ചെയ്യാറില്ല. പക്ഷെ"
"എന്താണ്?"
"കേശവന്റെ ഇടത് കയ്യിൽ എന്തോ ഒരു പച്ച നിറത്തിൽ ഉണ്ടായിരുന്നു"
"അയാൾക്ക് കുടുംബം ഒന്നുമില്ലായിരുന്നു അല്ലെ?"
"ഇല്ല, അയാൾ കല്യാണം കഴിച്ചിട്ടില്ല, പണ്ടുമുതലേ ശങ്കരേട്ടന്റെ കൂടെ തന്നെയുണ്ടായിരുന്നു നിഴലുപോലെ"
"താങ്ക്സ് നിങ്ങൾക്ക് പോകാം"
"എസ്, മനസിലായില്ലേ പി സി, കൊല്ലപ്പെട്ടത് ശങ്കരൻ അല്ല"
"കേശവൻ"
"ഒരു നിമിഷം ഒന്ന് നില്ക്കു മിസിസ് ശങ്കരൻ"
"പറയു സർ"
"സ്വന്തം ഭർത്താവ് മരിച്ചതിൽ ഒരു തുള്ളി കണ്ണുനീര് പോലും വീഴ്ത്താത്ത നിങ്ങൾക്ക് തോന്നുന്നുണ്ടോ ഇത് നിങ്ങളുടെ ഭർത്താവിന്റെ തന്നെ മൃതശരീരമാണെന്ന്?"
ദേഷ്യ ഭാവത്തോടെ ഭവാനി
"ഇല്ല അയാൾ ചത്തിട്ടില്ല, അങ്ങനെ ഒന്നും ചാവില്ല അയാൾ"
"മിസിസ് ശങ്കരൻ നിങ്ങൾ എന്താണീ പറയുന്നത്?"
"നാട്ടുകാർ പലതും പറയും പക്ഷെ സത്യം ഞാൻ പറയാം സർ, അയാൾ അത്ര നല്ല ആളല്ലായിരുന്നു, ഒരുപാട് പെൺകുട്ടികളുടെ ശാപം ഉണ്ട് അയാൾക്ക്, പുഴുത്തെ ചാവൂ, നിങ്ങൾ ആരും ഉദ്ദേശിക്കുന്ന പോലെ അല്ല അയാൾ. പല പെൺകുട്ടികളെയും മാനസികവും ശാരീരകവുമായി പീഡിപ്പിക്കുന്ന ഒരു തരം മൃഗമാണ് അയാൾ, എനിക്ക് അനുഭവം ഉണ്ടായിട്ടുള്ളതാണ് സർ. അയാളുടെ എന്തു തോന്നിവാസത്തിനും കൂട്ടായിരുന്നു കേശവൻ, 20 തിയതി രാത്രി ഇറങ്ങിയ അയാൾ ഏകദേശം രാത്രി 1 മണിയോടെ തിരിച്ചെത്തി. എന്നോട് പറഞ്ഞു. അത്യാവശ്യമായി ചെന്നൈയിൽ പോകുന്നു വരാൻ കുറച്ച് ദിവസം വൈകും എന്നും, കൂടുതൽ വിഭ്രാന്തിയോടെയാണ് സംസാരിച്ചത്, എന്തൊക്കെയോ പന്തികേടുകൾ തോന്നിയിരുന്നു. പിന്നീട് ആണ് ബോഡി കിട്ടുന്നത്, ആ പച്ച കുത്തിയത്തിൽ നിന്നുമാണ് അത് കേശവന്റെ ബോഡി ആയിരുന്നു എന്ന് ഞാനും തിരിച്ചറിയുന്നത്. അതുവരെ വിചാരിച്ചിരുന്നത് ശങ്കരൻ മരിച്ചു എന്നു തന്നെയാണ്. പക്ഷെ കൊന്നത്?"
"എന്തോകൊണ്ട് നിങ്ങൾ നേരത്തെ ഇതൊന്നും പോലീസിനെ അറിയിച്ചില്ല?"
"അയാൾ മരിക്കണ്ടത് എന്റെ കൂടെ ആവശ്യം ആയിരുന്നു, അയാൾ ചെന്നൈയിൽ ഉണ്ട് സർ"
"പക്ഷെ, എങ്കിൽ ആരായിരിക്കും കേശവനെ കൊന്നത്?"
"പി സി രാത്രി ആ പ്രദേശത്തു എന്തെങ്ങിക്കും കടയോ ആളുകളോ നിൽക്കുന്നതായിട്ട് വല്ലതും അറിഞ്ഞിട്ടുണ്ടോ?"
"ഇല്ല സർ പക്ഷെ, അവിടെ കടത്തിണ്ണയിൽ രാത്രി കുറച്ച് ഭിക്ഷക്കാർ കിടക്കുന്നുണ്ട്"
"ഇന്ന് രാത്രി അവിടെ വരെ പോകണം"
ഇതേ ദിവസം രാത്രി
കടത്തിണ്ണയിൽ കിടക്കുന്നവരോട്
"കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അതായത് 20 ആം തിയതി ഇവിടെ ഒരു കൊലപാതകം നടന്നിരുന്നു. ആർക്കെങ്കിലും എന്തെങ്കിലും അറിയുമോ? അവിചാരിച്ചമായി എന്തെങ്കിലും കണ്ടിരുന്നോ?"
"അപ്പടി ഒന്നുമേ പാക്കല സർ"
"തമിഴ് ആണോ"
"ആമ സർ"
"ഓക്കേ, ഓക്കേ"
പെട്ടന്ന് പോലീസ് ഇൻസ്‌പെക്ടറിനെ ഒരു വയസ്സായ സ്ത്രീ കരഞ്ഞുകൊണ്ട് വിളിച്ചു,
"സർ"
"എസ്"
"ഇത് എൻ പുള്ള സെൽവി, ഒരു കൺ കാണാത കുഴന്ത സർ. 4 ദിവസത്ക്ക് മുന്നാടി ഒരു വയസാനവർ ഇവളെ റേപ് പന്നിട്ടെൻ സർ"
"എന്താ, സത്യമാണോ ഇത്? കണ്ടാൽ ഒരു അൻപത് അറുപത് വയസ്സ് പ്രായം. ഫോട്ടോ നോക്കു ഇതാണോ ആൾ?"
"ആമ സർ ഇന്ത ആള് താൻ"
ആ കുട്ടി അന്നത്തെ ഷോക്കിൽ
"അണ്ണാ സെൽവണ്ണാ. അണ്ണാ സിൽവണ്ണ വേണാ" എന്നു പറയുന്നുണ്ടായിരുന്നു.
"ആരാ ഈ സെൽവൻ?"
"ഇവളുടെ അണ്ണൻ, 3 നാൾ അവനെയും കാണോം"
"എസ്, പി സി അപ്പോൾ സെൽവനെ പൊക്കിയാൽ എന്താണ് നടന്നത് എന്നറിയാം"
"അതേ സർ അവനാണ് കേശവനെ കൊന്നത്"
"അത് സ്ഥിദ്ധീകരിക്കാൻ വരട്ടെ പി സി, ഭവാനി പറഞ്ഞത് ശരിയാണെങ്കിൽ നമുക്ക് ചെന്നൈ വരെ പോകണം അന്വേഷണവുമായി ബന്ധപ്പെട്ട്"
"'തീർച്ചയായും സർ, നാളെ തന്നെ പുറപ്പെടാം"
നാലാം ദിവസം, ചെന്നൈയിൽ
സെൽവനെ തേടിയുള്ള യാത്ര തുടങ്ങി. അവിചാരിതമായ കുറെ സ്ഥലങ്ങൾ പക്ഷെ കണ്ടെത്താനായില്ല. ദിവസങ്ങൾ കടന്ന് ഏകദേശം 8 ദിനങ്ങൾ. ചെന്നൈയിൽ ഉള്ള ഒരു ക്ഷേതത്തിന്റെ ഭാഗത്ത് ഒരു രാത്രിയിൽ സെൽവനെ പിടികൂടുന്നു.
"സെൽവാ, മോനെ നിന്നെ തിരിഞ്ഞാണ് ഞങ്ങൾ ഇത്ര ദൂരം അങ്ങ് കേരളത്തിൽ നിന്നും വന്നത്. പറ എന്താ നീ ഇവിടെ?"
"സർ അത് വന്ത്, തിരുവിഴ പാക്കറ്ത്ക്ക് താൻ"
"നിന്റെ പെങ്ങളെ ഞങ്ങൾ കണ്ടിട്ടാ വരുന്നത് അതുകൊണ്ട് നീ സത്യം പറ മോനെ"
"സർ നാൻ ഒരു സാധാരണമാന ആള്, നാനും തങ്കച്ചിയും പാട്ടിയും ഇരുന്ത ഒരു ചിന്ന വാഴ്ക, അപ്പാവും അമ്മാവും ചിന്ന വയസ്സിലേ എരന്തിട്ടേൻ. പാട്ടി താൻ എൻങ്ങളെ വളത്തിയത്, ചെന്നൈ വിട്ട് കേരളാവ്ക്ക് വന്തത് ഒരു വർഷം. നല്ല വേല ഒരു ഹോട്ടലിൽ. 20 തിയതി നൈറ്റ് വേല കഴിഞ്ജ് വന്തതും പാത്തത് എൻ സെൽവിയെ ഒരു വയസാനവർ....(കരയുന്നു)."
കഥയിലേക്ക്... ഹോട്ടൽ ജോലി കഴിഞ്ഞെത്തിയ സെൽവൻ കണ്ടത് തന്റെ പെങ്ങളെ പീഡിപ്പിക്കുന്ന ശങ്കരനെ ആയിരുന്നു. സെൽവൻ പെട്ടന്ന് അലറികൊണ്ട് അയാളുടെ അടുത്തേക്ക് എത്തി. അയാൾ ഓടി കൂടെ കേശവനും നിൽക്കുന്നുണ്ടായിരുന്നു. രണ്ടുപേരും ഓടി. പുറകെ സെൽവനും കുറച്ച് ദൂരം ഓടിയപ്പോൾ സെൽവനെ കാണാനില്ല. അവർ അവിടെ നിന്നു. പെട്ടന്ന് മുമ്പിൽ സെൽവൻ. മുന്നിൽ നിൽക്കുന്ന അവനെ കണ്ടിട്ട് കേശവൻ കയ്യിലിരുന്ന കത്തി എടുത്ത ശങ്കരന് നേരെ എറിഞ്ഞു.
"ശങ്കരേട്ടാ, കൊല്ലവനെ"
കേശവൻ സെൽവനെ വട്ടം പിടിച്ചു, ശങ്കരൻ കത്തികൊണ്ട് അടുത്തെത്തി പെട്ടന്ന് അവന്റെ നേരെ കുറെ വീശി. സെൽവൻ വേഗം തിരിഞ്ഞു നിന്നു. എല്ലാം കേശവന്റെ ദേഹത്തു കൊണ്ടു. ഇത് കണ്ടതും സെൽവൻ ഓടി. ഒരു മരത്തിന്റെ മറവിൽ ഒളിച്ചു. ശങ്കരൻ,
"കേശവാ"
എന്നു അലറി. കുറച്ച് നേരത്തിന് ശേഷം (അതിനുള്ളിൽ അയാൾ ഒരുപാട് ആലോചിച്ചു. തന്റെയും കേശവന്റെയും ബ്ലഡ് ഗ്രൂപ്പ് ഒന്നാണെന്ന്) ശങ്കരൻ കേശവന്റെ ശരീരത്തിൽ ആഴത്തിൽ മറ്റ് മുറിവുകൾ കൂടി ഉണ്ടാക്കി. ശരീരം വികൃതമാക്കി ശങ്കരന്റെ കഴുത്തിലെ രുദ്രാക്ഷ മാല അവിടെ ഉപേക്ഷിച്ചു. ആ കത്തിയും. പിന്നെ അവിടെ നിന്നും ശങ്കരൻ പോയത് വീട്ടിലേക്കാണ് ഭാര്യയോട് പറഞ്ഞിട്ട് ചെന്നൈയിലേക്ക്.
"അങ്ങനെ ശങ്കരനെ അവിടെ നിന്നും കാണാതായി. അയാളുടെ ഒപ്പം ഞാനുമുണ്ടായിരുന്നു സർ. ഒരു നല്ല അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഞാൻ"
"നിയമം അതിന് അനുവദിക്കില്ല സെൽവാ, നിങ്ങൾ കുറ്റക്കാരനല്ല, ശങ്കരനുള്ള ശിക്ഷ അത് കോടതിയാണ് തീരുമാനിക്കുന്നത്"
"ഇല്ല സർ, ആയാൾ എന്റെ കൈ കൊണ്ട് മരിക്കണം, എനിക് തന്നെ അയാളെ കൊല്ലണം, പ്ളീസ് സർ"
"നോ, സെൽവൻ"
ക്ഷേത്രത്തിലെ പ്രദക്ഷിണം വന്നു തുടങ്ങി. ആളുകൾ കൂടുതലായി. പെട്ടന്ന് സെൽവൻ അവരുടെ പിടിയിൽ നിന്നും രക്ഷപ്പെടുന്നു. അവർ സെൽവനെ തേടി പുറകെ പോകുന്നു. സെൽവനെ കാണാനില്ല. ശങ്കരൻ ഇതൊന്നുമറിയാതെ ആ ക്ഷേത്തിലൂടെ നടക്കുന്നുണ്ടായിരുന്നു. എങ്ങും വല്ലാത്ത ജനക്കൂട്ടം വലിയ ശബ്‌ദം.
ശങ്കരൻ അവിചാരിതമായി പെട്ടന്ന് പുറകിലേക്ക് നോക്കിയപ്പോൾ സെൽവൻ തൊട്ട് പിറകിൽ. അതുകണ്ട് ശങ്കരൻ ഓടി പ്രദക്ഷിണം നടന്നുകൊണ്ടിരുന്നപ്പോൾ. പിന്നാലെ പിന്തുടർന്ന് സെൽവനും. പ്രദക്ഷിണത്തിലെ ആനയുടെ വരവ് ശങ്കരന് നേരെയായിരുന്നു. ഒരു നിമിഷം അവിടെ എല്ലാം നിച്ഛലമായി. പാട്ടും മേളവും ശബ്ദതങ്ങളും എല്ലാം നിലച്ചു. പൊലീസുകാർ സെൽവനെ തേടി പുറകെ എത്തിയതും, അവിടെ സെൽവനെ ഇനി കണ്ടു കിട്ടില്ല എന്ന രീതിയിൽ കാണാതെയാവുകയും, ശങ്കരൻ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്നും ഉറപ്പിച്ചുകൊണ്ടുള്ള ദൃശ്യം അവിടെ ആഗമിച്ചു. അതെ, ശങ്കരൻ മരിച്ചു!
ശുഭം!
a Thriller by Sreerag P S
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ