Kshanam
കഥ: ക്ഷണം
രചന: ശ്രീരാഗ് പി എസ്
"ആഹാ, നാളെയല്ലേ സുഗുണന്റെ കല്യാണം?, പോകുന്നില്ലേ?"
"ക്ഷണമില്ല"
"ഓ നിങ്ങൾ വല്യ ചങ്ങാതിമാരായിരുന്നല്ലോ എന്നിട്ട് എന്തു പറ്റി?"
"നേരത്തെ ഒരു ചെറിയ കാശപിശ ഉണ്ടായിരുന്നു, അതാവും"
"ഏതായാലും എനിക് ക്ഷണമുണ്ട്"
"ശരി"
കല്യാണദിവസം ചെറുക്കന്റെ വീട്ടിലെ ഒരുക്കങ്ങൾ.
"മോനെ സുഗുണാ നീ റെഡി ആയി കഴിഞ്ഞോ ദേ സമയം പോകുന്നുട്ടോ"
"ആ ഇപ്പൊ കഴിയും അമ്മേ"
"പെണ്ണിന്റെ വീട്ടിൽ നിന്നും അവർ അമ്പലത്തിലേക്ക് പുറപ്പെടാറായി എന്നാണ് പറഞ്ഞത്, വേഗം ആകട്ടെ മോനെ"
"ശരി അമ്മേ"
ഒരു മൂളിപ്പാട്ടും പാടി അയാൾ ഒരുങ്ങുകയാണ്
"സുഗുണൻ അളിയാ എന്തായി ഒരുക്കങ്ങൾ കഴിഞ്ഞോ?"
"കഴിഞ്ഞു അളിയാ, വണ്ടി വന്നോ?"
"ആം, ദേ എത്തി"
"ആ, ഭക്ഷണം കഴിക്കേണ്ട വേഗം വാ"
"അളിയൻ നടന്നോ ഞാൻ ദേ വരുന്നു"
"ആം"
ആൾക്കൂട്ടം പരിഹാസത്തോടെ പറയുന്നു
"ദേ, മണവാളൻ വരുന്നു എന്തെങ്കിലും കഴിക്കാൻ കൊടുക്ക്"
ഒരു ചെറുപുഞ്ചിരി കലർന്ന നാണത്തോടെ മണവാളൻ
"ഒന്നു പോ"
"ഭക്ഷണം മുഴുവൻ കഴിക്കു സുഗണേട്ടാ, വേസ്റ്റ് ആക്കി കളായരുതെ"
"സമയം പോയി മോളെ"
"ആ എല്ലാവരും വന്നു വണ്ടിയിൽ കേറ് പോകാറായി"
അമ്പലത്തിൽ എത്തി
മലവാളനെ പെണ്ണിന്റെ ആങ്ങള വരവേൽക്കുന്നു. മണ്ഡപത്തിലേക്ക് കൊണ്ടുപോകുന്നു. അമ്പലത്തിന്റെ നടയിൽ വച്ച് താലികെട്ട് വളരെ നന്നായി നടന്നു. ചുറ്റുമുള്ളവരെല്ലാം മംഗളങ്ങൾ നേർന്നു.
"ശാലിനി എന്തു ചൂടാണല്ലേ ഇവിടെ?"
"ശരിയാണ്, സുഗണേട്ടാ"
പുതു ദമ്പതികൾ അല്ലറ ചില്ലറ പിറുപിറുത്തു.
"ആ, സമയം 12:30 കഴിഞ്ഞു എല്ലാവരും വരൂ. ഭക്ഷണം ഓഡിറ്റോറിയത്തിൽ റെഡി ആയിട്ടുണ്ട്."
കുറെ ആളുകൾ അപ്പോൾ തന്നെ വേഗം സുഗുണന്റെ അമ്മാവൻ അങ്ങനെ പറഞ്ഞതും അങ്ങോട്ട് പോയി.
നവ ദമ്പതികളുടെ ഫോട്ടോ സെക്ഷൻ അപ്പോൾ ആരംഭിച്ചു. ഓരോരോ കുടുംബങ്ങൾ വന്നു ആദരങ്ങളും സമ്മാനങ്ങളും കൊടുത്തു ഒരു ചിരിയുള്ള മുഖവുമായി നീങ്ങി.
"ഭക്ഷണം കഴിച്ചോ? കഴിച്ചിട്ടെ പോകാവൂ കേട്ടോ"
എന്ന വാക്കുകൾ മാറി മാറി അവിടെ പറഞ്ഞുകൊണ്ടിരുന്നു.
"ആ, മതി മതി ഫോട്ടോ ഒക്കെ ഇനി പിന്നെ ചെക്കനും പെണ്ണും എന്തെങ്കിലും കഴിക്കട്ടെ"
"ശരി"
പപ്പടം പഴം രണ്ടുകൂട്ടം പായസം വിളമ്പി തരാൻ കാറ്ററിംഗ് കുട്ടികൾ
ചെക്കനും പെണ്ണും കഴിക്കാൻ ഇരുന്നതും ഏകദേശം എല്ലാവരും തന്നെ കഴിച്ചു കഴിയാറായിരുന്നു. അപ്പോഴാണ് ഒരു ക്ഷണിക്കാതെ വന്ന അതിഥി അവിടെ എത്തുന്നത്. പക്ഷികളും മൃഗങ്ങളും ബാക്കിയുള്ള ഭക്ഷണ അവശിഷ്ടങ്ങൾ എടുക്കാൻ വന്നപ്പോൾ കൂടെ രണ്ടു കാലുകൾ ഉള്ള ഒരു മനുഷ്യ ജന്മം കൂടി അവിടെ വന്നു. അതാണ് അയാൾ. ഭക്ഷണത്തെ ദൈവത്തെ പോലെ കാണുന്ന അയാൾക്ക് ദൈവത്തെ ഒന്നു തൊടാൻ പോലും കഴിയാഞ്ഞിട്ട് ഇന്ന് കുറെ ദിവസങ്ങൾ ആയിരിക്കുന്നു. ഒട്ടുമിക്ക എല്ലാവരും കഴിച്ചു കഴിഞ്ഞു എന്നറിഞ്ഞ അയാൾ സാവധാനം പോയി ഒരറ്റത്ത് ഇരുന്നു. വിളമ്പി തരാൻ വന്ന കാറ്ററിങ് പയ്യൻ ഒരു ഇലയിട്ടു. ഭക്ഷണം അയാളുടെ മുന്നിൽ കൊടുവന്നു. സന്തോഷത്തോടെ ഒരു ഒരുള എടുത്ത് വായിൽ വയ്ക്കുവാൻ തുടങ്ങിയതും ചെക്കന്റെ അമ്മാവൻ
"വയ്ക്കവിടെ, ആരാ നിങ്ങൾ? നിങ്ങളെ ഈ കല്യാണത്തിന് വിളിച്ചിട്ടുണ്ടോ? ശല്യങ്ങൾ എവിടുന്നേലും കേറി വന്നോളും" ഇറങ്ങി പോയി അതവിടെ വച്ചിട്ട്"
ആ ഭക്ഷണമാകുന്ന ദൈവത്തെ ഒന്നു രുചിക്കാൻ കൂടി അനുവദിക്കാതെ അയാൾ ഇറങ്ങി. കൈകളിൽ പറ്റിയ അവശിഷ്ടം പോലും ഒന്നു നുണയാതെ അയാൾ അവിടെ നിന്നും ഇറങ്ങി.
ആൾകൂട്ടം നോക്കിനിൽക്കുന്ന കണ്ട മണവാളൻ
"എന്താ ഇവിടെ പ്രശ്നം?"
"ഒരു തെണ്ടി വലിഞ്ഞു കേറി വന്നതാ, ഭക്ഷണം കഴിക്കാൻ, എന്നിട്ട് ഞാൻ അയാളെ ഓടിച്ചു വിട്ടു, മനുഷ്യരുടെ നാണം കെടുത്താൻ ഓരോന്ന്, ദേ ആ കാറ്ററിംഗ് പയ്യനാണ് ഭക്ഷണം വിളമ്പിയത്. ഇവനെ ഒക്കെ ആരാ പണിക്ക് വച്ചത്?"
"അമ്മാവൻ ഒന്നു നിർത്തിക്കെ, ഇത് എന്റെ കല്യാണമാണ്. ഞാൻ ക്ഷണിച്ചു എന്ന് തന്നെയിരിക്കട്ടെ ഞാൻ തീരുമാനിക്കും ഇവിടെ ആരെല്ലാം വരണമെന്നും പോകണമെന്നും കേട്ടോ"
"മോനെ സുഗുണാ, അതുപിന്നെ"
"വേണ്ട ഒന്നും പറയണ്ട, പോയി അയാളെ വിളിച്ചുകൊണ്ടു വാ, ചെല്ല് പോ"
"ടാ നിനക്കു ഞാൻ ആണോ അതോ ആ തെണ്ടിയാണോ വലുത്"
"ഒരിത്തിരി ഭക്ഷണതിനു വേണ്ടിയല്ലേ അയാൾ വന്നത് അല്ലാതെ കാശിനു വേണ്ടിയോ മറ്റോ ആണോ പറയു, എന്തു ചെയ്തിട്ടാണെങ്കിലും വേണ്ടില്ല, ചെന്നു വിളിച്ചുകൊണ്ട് വാ"
"മോനെ സുഗുണാ, നി എന്നെ അപമാനിച്ചു അല്ലെ?"
"അമ്മാവനോടാ പറഞ്ഞത് ചെല്ലാൻ"
"എടി ഇറങ്ങി വാടി ഈ കല്യാണതിന് നമുക്ക് കൂടേണ്ട. അവനു നമ്മളെക്കാൾ വലുത് ഏതോ ഒരു തെണ്ടിയാണ്, ഏതായാലും സന്തോഷണമായി മോനെ ഈ അമ്മാവന്"
അമ്മാവൻ കുടുംബത്തെ വിളിച്ചുകൊണ്ട് പന്തലിൽ നിന്നും ഇറങ്ങി പോയി.
സുഗുണൻ അയാളെ തേടി നടന്നു.
"സുഗണേട്ടാ നില്ക്കു ഞാനും വരാം" നവവധു പറഞ്ഞു.
"വരൂ"
അവർ രണ്ടുപേരും നടന്നു.
കല്യണം കൂടാൻ വന്നവരുടെ ഇടയിൽ പല പിറുപിറുക്കലും കേട്ടുതുടങ്ങി.
ഒരു പക്ഷം പറയുന്നത്
"ഓ എന്തു ചെക്കൻ ആണ് അവൻ സ്വന്തം അമ്മാവനേക്കാൾ വല്യതാണ് അവന് എവിടുന്നോ വന്ന ആ തെണ്ടി. അതിനു കൂടെ നിൽക്കാൻ പറ്റിയ ഒരു പെണ്ണും."
മറ്റുചിലർ
"ദൈവത്തിന്റെ നടയിൽ നിന്ന ഇതൊക്കെ കാണിക്കുന്നെ ആ കിളവൻ. ഏതായാലും അവൻ ചെയ്തത് തന്നെയാണ് ശരി"
അവർ രണ്ടുപേരും അയാളെ തേടി കുറെ നടന്നു. എതിർ വശമുള്ള റോഡിൽ ഒരാൾകൂട്ടം വേഗം അങ്ങോട്ടേക്ക് ചെന്നു.
ആൾക്കൂട്ടത്തെ മാറ്റി നോക്കിയപ്പോൾ ബോധം കേട്ട് കിടക്കുന്ന അയാളാണ് കണ്ടത്. ഓടിപ്പോയി ഒരു കുപ്പി വെള്ളം വാങ്ങി വന്നിട്ട് അയാൾക്ക് മുഖത്തേക്ക് നേരെ തളിച്ചു. അയാൾ ഒന്നു കണ്ണു തുറന്നു. അയാൾ വെള്ളം വെള്ളം എന്ന് പറഞ്ഞു. സുഗുണൻ വെള്ളം ഒഴിച്ചുകൊടുത്തു. നടക്കാൻ കൂടി വയ്യാത്ത അയാളെ സുഗുണൻ എടുത്തു വീട്ടിലേക്ക് നടന്നു. വിറക്കുന്നുണ്ടായിരുന്നു അയാൾ. വീട്ടിലേക്ക് ഓടിയെത്തി. ഭക്ഷണം കഴിക്കാൻ വേണ്ടി ഇരുന്നു. വീണ്ടും അയാളുടെ മുന്നിലേക്ക് ഭക്ഷണം വിളംബി. വീണ്ടും ആദ്യ ഉരുള ഉരുട്ടി വായിൽ വയ്ക്കാൻ തുടങ്ങിയതും ദൂരെ ദിശയിൽ നിന്നും വീശിയ ഒരു കാറ്റ് ആ ശരീരത്തു നിന്നും ഉണ്ടായ അവസാന പ്രാണനും കൊണ്ട് മറ്റെങ്ങോ പാറിപോയി. ഒന്നു സഹായിക്കാൻ പറ്റിയില്ലല്ലോ എന്നോർത്തു അവിടുള്ള എല്ലാവരും ഒരു നിമിഷം ആ മരണം നോക്കിനിന്നു.
ഇനിയാണ് അയാൾക്ക് "ക്ഷണം"
A SREERAG STORY
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ