Kore
കഥ: കൊറേ
രചന: ശ്രീരാഗ് പി എസ്
ചില ചിത്രങ്ങൾക്ക് എന്തെങ്ങിലും ഒന്ന് പറയാനുണ്ടാകും. അത് ഒരിക്കലും മറക്കുകയുമില്ല. യാത്രാ വഴിയിലെ കാഴ്ചകളിൽ പെട്ടന്ന് ശ്രദ്ധിച്ച ഒരു കാര്യമായിരുന്നു വൃദ്ധദമ്പതിമാരുടെ പ്രണയം. കൈത്താങ്ങായി കൂടെ എന്നും കൂട്ടായി മുന്നോട്ട് പോകുന്നവർ. ജീവിതത്തിലെ പല ബാധ്യതകളും തീർത്ത് അവരുടെ ലോകത്തേക്ക്. ബൈക്ക് യാത്രയിൽ പ്രിയമുള്ള ഒത്തിരി കാര്യങ്ങൾ ചിന്തിക്കുന്ന ഒരാളാണ് ഇത് എഴുതുന്ന ആരോ ഒരാൾ. ഇത് ഒരു കഥയല്ല. ഒരു വളരെ ചെറിയ അനുഭവം. ഒരു ട്വിസ്റ്റോ വല്യ നീട്ടിവലിച്ചുള്ള പറച്ചിലോ അല്ല. ഒരു നേരത്തെ കാഴ്ചയിൽ ഒതുങ്ങിയ സാധാരണ ജീവിതം. കൂടുതൽ അവരെപ്പറ്റി ഒന്നും അറിയില്ല. കൂടുതൽ എഴുതാനും ഒന്നുമില്ല. എങ്കിലും കണ്ടത് വെറും ഒന്നോ രണ്ടോ നിമിഷം ഒരുമിച്ച് നടന്നു പോയ അവരെ മാത്രം. വണ്ടിയുടെ സ്പീഡിൽ വേഗം മായുന്ന പ്രപഞ്ചത്തെ പോലെ അവരും പിന്നീട് ബൈക്കിലെ ചെറിയ കണ്ണാടിയ്ക്കുള്ളിൽ ഒതുങ്ങി പോയി. ദൃശ്യം കണ്ടത് കണ്ണുകൾ. പറഞ്ഞ കഥകൾ കണ്ണുകൾ തമ്മിൽ. മൗനം പറയുന്നുണ്ട് അവരുടെ കോർത്ത കൈകളിലെ മിടുപ്പുകൾ. വീട്ടിലേക്ക് ആവശ്യമായുള്ള ഏതാനും കുറച്ച് വിറകുകൾ എടുത്ത് വരുന്ന ദമ്പതിമാർ. ഏത് അവസ്ഥയിലും ആ രണ്ടുപേരുടെ കൈകളും തമ്മിൽ ചേർന്നിരിക്കുന്നത് ദൈവത്തിനു പോലും അഹങ്കാരത്തിന് വഴിയൊരുക്കുന്നു.
നിങ്ങൾ ഒരുനിമിഷം കണ്ണുകൾ അടച്ച് ഈ ദൃശ്യം ഒന്ന് കാണൂ. അയാൾ കണ്ടെതേക്കാൾ ഒരുപിടി കൂടുതൽ എന്തെങ്കിലും കാണാൻ സാധിക്കും.
കൊറേ കൊറേ കൊറേ ഇഷ്ടം.
ദൈവം തന്നിട്ടുള്ളത്തിൽ സ്നേഹമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സമ്മാനം. ഒന്നിൽ നിന്നു ഒന്നായി അത് നിറഞ്ഞൊഴുക്കും. ഈ ജീവിതം പ്രണയത്തിൽ അങ്ങനെ അങ്ങു തീരട്ടെ.
#കുറെ
a SREERAG writting
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ