Kaala Ravi
കഥ: കാള രവി രചന: ശ്രീരാഗ് പി എസ് ആ നാറിയെ മാത്രമേ നിനക്ക് കിട്ടിയുള്ളൂ? വല്യ ഗുണ്ട ആണത്രേ ഗുണ്ട. ഉണ്ടയാ അവൻ വെറും ഉണ്ട. ദേ, അമ്മേ രവി ചേട്ടനെ പറ്റി അനാവശ്യം പറയരുത്, എന്നെ കെട്ടാൻ പോകുന്ന ചെറുക്കനാ അങ്ങേര്. മാസ്സാ മാസ്സ്. തേങ്ങാക്കൊലയാ, ദേ സുലോചനേ എന്റെ കയ്യിൽ നിന്ന് മേടിക്കും നീ. മക്കളെ നിങ്ങൾക്ക് വളർന്നു വലുതാകുമ്പോൾ ആരെ പോലെ ആകണം? എനിക്ക് രവി ചേട്ടനെ പോലെ ആയാൽ മതി. എനിക്കും. കണ്ടോ അമ്മേ ദേ അതാണ് രവിച്ചേട്ടൻ. പിള്ളേര് മൊത്തം ഇപ്പോൾ അവന്റെ ആരാധകരാണല്ലൊ ദൈവമേ. നീ കേൾക്കണം രാജി, വർഷങ്ങൾക്ക് മുമ്പ് ജാതിത്തോട്ടത്തിൽ വർക്കിച്ചൻ എന്ന നസ്രാണി തന്റെ വികൃതി തരങ്ങൾക്കായി പുഞ്ചപ്പുരം കാട്ടിൽ മേയുന്ന കാലം. പലതും കണ്ട് രുചിച്ച് നടന്ന അവിടെ ഒരിക്കൽ അതി സുന്ദരിയായ ഒരു യുവതിയെ കണ്ടു മുട്ടി. ആ കാട്ടിലെ മൂപ്പന്റെ മകൾ, സുമതി കൊച്ച്. കല്യാണം ചെയ്യാം എന്ന് മോഹിപ്പിച്ച് കൊച്ചിനെകൊണ്ട് വർക്കിക്ക് നേടാനുള്ളത് നേടിയപ്പോൾ, ഇനി അവിടെ നിന്നാൽ ശരിയാകില്ല, കാട് വിടാനുദ്ദേശിച്ച വർക്കിയെ മൂപ്പന്റെ സംഘം പിടികൂടി സുമതി കൊച്ചിനെ അയാളെ കൊണ്ട് വിവാഹം കഴിപ്പിച്ചു. വീട്ടിലെത്തിയ വർക്കിയോട് അപ്പനു