Kaala Ravi
കഥ: കാള രവി
രചന: ശ്രീരാഗ് പി എസ്
ആ നാറിയെ മാത്രമേ നിനക്ക് കിട്ടിയുള്ളൂ?
വല്യ ഗുണ്ട ആണത്രേ ഗുണ്ട. ഉണ്ടയാ അവൻ വെറും ഉണ്ട.
ദേ, അമ്മേ രവി ചേട്ടനെ പറ്റി അനാവശ്യം പറയരുത്, എന്നെ കെട്ടാൻ പോകുന്ന ചെറുക്കനാ അങ്ങേര്. മാസ്സാ മാസ്സ്.
തേങ്ങാക്കൊലയാ, ദേ സുലോചനേ എന്റെ കയ്യിൽ നിന്ന് മേടിക്കും നീ.
മക്കളെ നിങ്ങൾക്ക് വളർന്നു വലുതാകുമ്പോൾ ആരെ പോലെ ആകണം?
എനിക്ക് രവി ചേട്ടനെ പോലെ ആയാൽ മതി.
എനിക്കും.
കണ്ടോ അമ്മേ ദേ അതാണ് രവിച്ചേട്ടൻ.
പിള്ളേര് മൊത്തം ഇപ്പോൾ അവന്റെ ആരാധകരാണല്ലൊ ദൈവമേ.
നീ കേൾക്കണം രാജി,
വർഷങ്ങൾക്ക് മുമ്പ് ജാതിത്തോട്ടത്തിൽ വർക്കിച്ചൻ എന്ന നസ്രാണി തന്റെ വികൃതി തരങ്ങൾക്കായി പുഞ്ചപ്പുരം കാട്ടിൽ മേയുന്ന കാലം. പലതും കണ്ട് രുചിച്ച് നടന്ന അവിടെ ഒരിക്കൽ അതി സുന്ദരിയായ ഒരു യുവതിയെ കണ്ടു മുട്ടി. ആ കാട്ടിലെ മൂപ്പന്റെ മകൾ, സുമതി കൊച്ച്. കല്യാണം ചെയ്യാം എന്ന് മോഹിപ്പിച്ച് കൊച്ചിനെകൊണ്ട് വർക്കിക്ക് നേടാനുള്ളത് നേടിയപ്പോൾ, ഇനി അവിടെ നിന്നാൽ ശരിയാകില്ല, കാട് വിടാനുദ്ദേശിച്ച വർക്കിയെ മൂപ്പന്റെ സംഘം പിടികൂടി സുമതി കൊച്ചിനെ അയാളെ കൊണ്ട് വിവാഹം കഴിപ്പിച്ചു. വീട്ടിലെത്തിയ വർക്കിയോട് അപ്പനും അമ്മയും ഒന്നും പറഞ്ഞില്ല. സുമതികൊച്ച് ഒരു പാവം പെണ്ണായിരുന്നു. വിവാഹശേഷവും അയാൾ തന്റെ വേട്ടകൾ തുടർന്നുകൊണ്ടേയിരുന്നു. എല്ലാം കൊച്ചിന് അറിയാമെങ്കിലും ഒന്നും മിണ്ടാറില്ല. ഒരുപാട് തവണ വർക്കിയുടെ സ്വഭാവം മാറ്റുവാൻ ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. പക്ഷെ വേട്ടയാടിക്കൊണ്ടിരുന്ന സിംഹത്തിന് ഒരിക്കൽ വേട്ടനിർത്തി കാലത്തിന് കീഴടങ്ങണമല്ലോ! അങ്ങനെ അവസാന ദിവസമായി ഒരു തുള്ളി വെള്ളം പോലും കിട്ടാതെ അയാൾ വളരെ ദാരുണമായി മരണത്തിന് കീഴടങ്ങി. ഒരുപാട് പെൺകുട്ടികളുടെ കണ്ണീരിന്റെ ശാപം. എങ്കിലും സുമതി കൊച്ച് അയാളെ ഒരുപാട് സ്നേഹിച്ചിരുന്നു. വർക്കിച്ചൻ മരിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് സുമതിക്ക് മകൻ രവി ജനിക്കുന്നത്. മരണത്തോടൊപ്പം കൂടെയുണ്ടായിരുന്ന സ്വത്തുക്കൾ എല്ലാം പല വഴിക്കായി കയ്യിൽ നിന്ന് പോയി. അങ്ങനെ അയാളുടെ ഭൂമി ആരുടെയൊക്കെയോ കയ്യിലായി. ജപ്തി നോട്ടീസ് വന്നതിനുശേഷം സുമതി കൊച്ചും രവിയും വീട് ഉപേക്ഷിക്കേണ്ടി വന്നു. ഒരു ജോലി ഇല്ലെങ്കിൽ മുമ്പോട്ട് പോകാൻ കഴിയില്ല എന്ന് അറിഞ്ഞ സുമതി നാട്ടിലെ മറ്റൊരു പ്രമാണിയുടെ വീട്ടിലെ അടുക്കള ജോലികളും മറ്റും ചെയ്യുവാനായി തുടങ്ങി. അതും അധികം വർഷങ്ങൾ ഇല്ലായിരുന്നു. അവസാനം സുമതി കൊച്ചും കാലത്തിന് പിടികൊടുത്തു. അപ്പോൾ രവിക്ക് പ്രായം പതിനെട്ട് വയസ്സ്. തന്റെ അമ്മ ചെയ്ത ജോലികൾ എല്ലാം മകനായ താനാണ് ചെയ്യേണ്ടത്. പ്രമാണി ചാണ്ടിയുടെ വീട്ടിൽ മുതിർന്നയിനം കാളകൾ ഉണ്ടായിരുന്നു. അവയെ പരിചരിക്കുന്നതും സുമതിയുടെ ജോലിയായിരുന്നു. പക്ഷെ അവൾ കഷ്ടപെട്ടതുപോലെ രവിക്ക് ഒന്നും സാധ്യമായിരുന്നില്ല. പല ആട്ടും തുപ്പും സഹിക്കേണ്ടിയും വന്നിട്ടുണ്ട്.
രവിയുടെ പത്തൊമ്പതാം വയസ്സിൽ,
ഒരു ദിവസം കാളയെ പരിചരിച്ചുകൊണ്ടിരുന്ന രവിയുടെ മുമ്പിലേക്ക് ചാണ്ടി എന്തോ ചോദിച്ചെത്തി. അത് ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ അയാൾ രവിയുടെ അമ്മയെ മോശമായ രീതിയിൽ പലതും പറഞ്ഞു. നന്നായിട്ട് പണികൾ ചെയ്യുന്നുണ്ടെങ്കിലും അവൾ ആള് മോശമായിരുന്നു. കേൾക്കാൻ പാടില്ലാത്തത് കേട്ടപ്പോൾ രവിക്ക് പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ തൊട്ടടുത്തുള്ള കാളയുടെ വാലിൽ കടിച്ചു. കലിപൂണ്ട് കാള ചാണ്ടിക്ക് നേരെ പാഞ്ഞു. കൊണ്ട് നിമിഷങ്ങൾ കൊണ്ട് അയാളെ കൊലപ്പെടുത്തി. ഇത് കണ്ട രവി ഓടാൻ ശ്രമിച്ചെങ്കിലും വൈകാതെ നാട്ടുകൂട്ടം വളഞ്ഞ് പോലീസിന് കൈമാറി.
താൻ അനുഭവിക്കേണ്ട ഒരു നല്ല ജീവിതം പന്ത്രണ്ട് കൊല്ലം ജയിലിൽ അനുഭവിച്ചു തീർത്തു. അതിനുശേഷമാണ് രവി, കാള രവിയായി പുറത്തേക്ക് എത്തിയത്.
ജയിലിൽ നിന്ന് എത്തിയ രവിയെ കണ്ടു നാട്ടുകാർ വളരെ ഭയപ്പെട്ടിരുന്നു.
മറ്റൊരു രൂപത്തിലും ഭാവത്തിലും ആയിരുന്നു ആ പത്തൊമ്പത് വയസ്സുകാരൻ വീണ്ടും പുനർജനിച്ചത്.
രവിയുടെ തിരിച്ചുവരവിൽ ദുരുദ്ദേശമൊന്നുമില്ലായിരുന്നു. പക്ഷെ നാട്ടുകൂട്ടം അവനെ ഒരുപാട് ഭയന്നിരുന്നു. ഒരു ഗുണ്ട പോലെ എന്തിനെയും എതിർക്കാൻ കഴിവുള്ള ഒരു പക്കാ ലോക്കൽ ഗുണ്ട. അതാണ് ഇന്ന് കാള രവി.
ചേച്ചി പറയുന്നത് കേട്ടിട്ട് എനിക്കും അങ്ങേരെപ്പറ്റി എന്തോ പോലെ തോന്നുന്നുണ്ട്. എത്ര നാളായി ജയിലിൽ നിന്ന് ഇറങ്ങിയിട്ട്?
രണ്ട് മൂന്ന് മാസമായി, വേറെ പ്രശ്‌നമൊന്നുമില്ല. വന്നിട്ട് ഇതുവരെ കുഴപ്പത്തിനൊന്നും പോയിട്ടില്ല. പക്ഷെ ദേ കണ്ടോ പിള്ളേരൊക്കെ കടുത്ത ആരാധകരാണ്. എന്തുകണ്ടിട്ടാണെന്ന് അറിയില്ല.
ഹാ, ഈ സിനിമായിലൊക്കെ മാസ്സ് എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ അതേപോലെ.
നാട്ടിലാകെ രവിയുടെ കഥകളെ ആളുകൾക്ക് പറയുവാനുള്ളൂ. സുലോചനേ, മോളുടെ ആ മോഹം ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല. ആ വെള്ളം അങ്ങു വാങ്ങി വച്ചേരേ.
എനിക്ക് ജീവന്നുണ്ടെങ്കിൽ എന്റെ കഴുത്തിൽ താലികേട്ടുന്നത് അങ്ങേരാ എന്റെ രവി ചേട്ടൻ.
അടുത്ത ദിവസം
എടീ, സുലോചനേ നീ അങ്ങേരോട് ഇതുവരെ മരിയാദക്ക് ഒന്ന് മിണ്ടിയിട്ടുകൂടിയില്ല. എന്നിട്ടാണ് താലി കെട്ടിന്റെ കാര്യം പറഞ്ഞു സ്വന്തം അമ്മയോട് എതിർക്കുന്നത്.
ദേ, ജാനകി ഇന്നല്ലെങ്കിൽ നാളെ ഞാൻ പറയും എല്ലാം രവിച്ചേട്ടനോട്. ജയിലിൽ നിന്ന് വന്നിട്ട് അദ്ദേഹത്തെ നന്നായി ഒന്ന് കാണാൻ കൂടി പറ്റിയിട്ടില്ല.
ഹാ, ദേ വരുന്നു നിന്റെ നായകൻ. ഇപ്പോൾ തന്നെ അങ്ങോട്ട് പറഞ്ഞോളൂ.
അത് വേണോ. ഞാൻ ഒരു ആവേശത്തിന് പറഞ്ഞതാ.
എന്തെങ്കിലും തീരുമാനം ഉണ്ടെങ്കിൽ വേഗം പറയൂ. അമ്മയുടെ മുമ്പിൽ നിങ്ങൾ രണ്ടുപേരും ഇഷ്ടത്തിലെന്നല്ലേ നിന്റെ കഥ. ഈ കള്ളക്കളി അമ്മ കണ്ടുപിടിച്ചാൽ അതോടെ തീരും എല്ലാം. അതുകൊണ്ട് പോയി പറയുവാൻ നോക്കടീ.
പറയാമല്ലേ.
രവിച്ചേട്ടാ,
എനിക്ക് രവിച്ചേട്ടനെ... ഒരുപാട് ഇഷ്ടമാണ്. എന്നെ കല്യാണം കഴിക്കാമോ?
അതിന് നീ ഏതാ?
ഞാൻ സുലോചന, തെക്കുംപുറത്ത് ശങ്കരന്റെ മകളാണ്.
മോളെ സുലോചനേ അതൊന്നും ശരിയാകില്ല. എന്നെപോലെ ഒരു ഗുണ്ടക്ക് അതൊട്ടും ശരിയാകില്ല. നിനക്ക് ഒന്നുമറിയില്ല എന്നെ പറ്റി.
ഒരാളെ കൊന്നതും ജയിലിൽ കിടന്നതും എല്ലാം അറിയാം. എന്നിട്ടും നിങ്ങളെ ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നു. ഒരുപാട് ഇഷ്ടമാണ് ജീവിതകാലം മുഴുവൻ എനിക്ക് നിങ്ങളെ വേണം.
ഇല്ല സുലോചനേ, നിങ്ങൾ കാണുന്ന ആളല്ല ഞാൻ. ആർക്കുമറിയില്ല രവിയെ. നീ സ്നേഹിച്ചതും ഈ നാട്ടുകാർ ഭയന്നതും കാള രവിയെയാണ്. പക്ഷെ രവി ഒരിക്കലും ഒരാളെയും അറിഞ്ഞുകൊണ്ട് നോവിച്ചിട്ടില്ല. മറ്റൊരാൾക്ക് വേണ്ടിയാണ് എന്റെ പത്രണ്ട് വർഷം.
രവിച്ചേട്ടൻ പറഞ്ഞു വരുന്നത്?
രവിയെ കാള രവിയാക്കിയത് നീയാണ്. ഈ നാട്ടുകാരാണ്. ചാണ്ടിയുടെ നാല് മക്കളാണ്.
ചാണ്ടി മുതലാളി, അദ്ദേഹം വലിയ ഒരു മനുഷ്യനാണ്. പക്ഷെ മക്കൾ നാലുപേരും അദ്ദേഹത്തിന്റെ സ്വത്തിൽ ആയിരുന്നു നോട്ടം. കൊന്നതാണ്, നിങ്ങൾ കരുത്തുന്നപോലെ രവിയല്ല അത് ചെയ്തത്. പാവപ്പെട്ട കുട്ടികളെ സഹായിക്കാൻ പണികഴിപ്പിച്ച അനാഥമന്ദിരത്തിന് സ്വന്തം കാലശേഷം സ്വത്തുക്കൾ എല്ലാം എഴുതി വച്ച ചാണ്ടി മുതലാളിയെ കൊല്ലാൻ തീരുമാനിച്ച ദിവസം. എന്റെ സഹായം വേണ്ടി വരുമെന്നറിഞ്ഞ മക്കൾ എന്നെ കാര്യവുമായി സമീപിച്ചു.
രവീ, അപ്പനെ ഇനി ഞങ്ങൾക്ക് വേണ്ടടാ. നീ ഞങ്ങൾക്ക് വേണ്ടി ഇത് ചെയ്‌ത് തരണം. പ്രതിഫലം പത്ത് ലക്ഷം. ഞാൻ വിസ്സമ്മദിച്ചു. ഒരു തരത്തിൽ പറഞ്ഞാൽ പലപ്പോഴും മുതലാളിയോട് ദേഷ്യം തോന്നിയിട്ടുണ്ടെങ്കിലും അദ്ദേഹം എനിക്ക് കിടപ്പാടവും ഭക്ഷണവും മുടങ്ങാതെ ജോലി ചെയ്യുന്നതിനുള്ള ശമ്പളവും തന്നിരുന്നു. മക്കളുടെ ഗൂഢാലോചനകൾ ഒളിഞ്ഞു നിന്ന് കേട്ടു ചോദിക്കാൻ വന്ന ചാണ്ടിയെ ബലമായി കൊലപ്പെടുത്തിയത് ഇളയമകൻ ജോണിയാണ്. കാള കൊമ്പ് കുത്തിയല്ല അദ്ദേഹം മരിച്ചത് മൂർച്ചയുള്ള പിച്ചാത്തി പിടിയിലാണ്. ആ കുറ്റം ഏൽക്കുകയായിരുന്നു പിന്നീട് എനിക്ക് തന്ന ദൗത്യം. അങ്ങനെ പന്ത്രണ്ട് വർഷം.
എന്തേ, ഇനി പ്രേമിക്കാൻ തോന്നുന്നുണ്ടോ നിനക്ക് എന്നെ?
ജയിലിൽ നിന്ന് വന്നിട്ട് പിന്നെ ചാണ്ടിയുടെ മക്കൾ ചേട്ടനെ?
ഉം, തന്നു അന്ന് പറഞ്ഞതെല്ലാം. പിന്നെ നിമിഷനേരം കൊണ്ട് മറ്റൊരു കഥയുണ്ടാക്കി ഗുണ്ട എന്ന വിളിപ്പേരിട്ട് എന്നെ പുനർജനിപ്പിച്ചു. നാട്ടുകാരുടെ ഉള്ളിൽ ചാണ്ടിയുടെ ഘാതകൻ, മക്കളുടെ ശത്രു എന്നിങ്ങനെ. പക്ഷെ അവർ എന്നെ ഇതും പറഞ്ഞ് ഉപദ്രവിച്ചിട്ടില്ല.
ചേട്ടാ, നേരം വൈകി ഞാൻ പോകുന്നു.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ നാട്ടിൽ മുഴുവൻ രവിയുടെ കഥയറിഞ്ഞു. നാട്ടുകാർ ഒന്നടങ്കം പിന്നീട്,
അയ്യേ, ഇതാണോ കാള രവി. അവന്മാരുടെ വിശ്വസ്ഥൻ ആയിരുന്നല്ലേ.
ഈ ചെറ്റയെ ആണോ ഇത്രക്ക് നമ്മൾ ആരാധിച്ചേ? നാറി.
അതെങ്ങനെയാ ആ വർക്കിയുടെ വിത്തല്ലേ ഗുണംപിടിക്കില്ല.
തൂഫ്! കാർക്കിച്ചു തുപ്പിയായിരുന്നു പിന്നീടങ്ങോട്ട് ഏവരുടെയും മറുപടികൾ. ഭാഗം പറയാൻ ഒരു കുഞ്ഞുപോലും ഉണ്ടായില്ല.
യഥാർഥ കുറ്റവാളികളെ തൊടാൻ ആർക്കും സാധിച്ചില്ല. ഉയർന്ന സ്വാധീനം ഉപയോഗിച്ച് പച്ചയായി നാട്ടിൽ ചങ്കും വിരിച്ച് നടക്കുന്നു ഇന്നും. രവിയെ സ്നേഹിച്ച സുലോചന പിന്നീട് മറ്റെരാളുടെ ഭാര്യയായി. പക്ഷെ, കാള രവി ഒരു പരിഹാസ കഥാപാത്രമായി ഇന്നും ജീവിക്കുന്നു.
ചെറ്റ രവി! (കാർക്കിച്ചു തുപ്പികൊണ്ട്)
A SREERAG Story
Adipowliiiiiii
മറുപടിഇല്ലാതാക്കൂAdipowliiiiiii
മറുപടിഇല്ലാതാക്കൂ