Moonnam Nilayile Mruthadeham
കഥ: മൂന്നാം നിലയിലെ മൃതദേഹം
രചന: ശ്രീരാഗ് പി എസ്
സായാഹ്നനേരത്ത് ഹോസ്പിറ്റലിൽ എത്തിയ ആംബുലൻസിൽ നഗരത്തിൽ വച്ച് ആക്സിഡന്റ് ആയ ഒരാളെ കൊണ്ടുവന്നു. തികച്ചും വികൃതമായ മുഖം. എത്രയും പെട്ടന്ന് അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുന്ന സമയത്ത് അയാൾ പറഞ്ഞു,
ഇന്ന് ഞാൻ മരിക്കും, അവർ എന്നെ വെറുതെ വിടില്ല. ദയവായി എന്റെ ശവം നിങ്ങൾ കത്തിച്ചു കളയണം. എന്റെ അപേക്ഷയാണ്.
മൂന്നാം നിലയിലാണ് ഓപ്പറേഷൻ തീയേറ്റർ. പക്ഷെ എത്തിക്കും മുമ്പേ അയാൾ മരിച്ചിരുന്നു. ഡോക്ടറോട് കാര്യം പറഞ്ഞു. അയാൾ, തന്നെ കത്തിച്ചു കളയണം എന്ന് ആവശ്യപ്പെട്ടു.
അങ്ങനെ പറഞ്ഞു എന്നോർത്ത് നമുക്ക് ചെയ്യാൻ പറ്റുമോ സിസ്റ്റർ.
ഡോക്ടർ, ഇതിനുള്ളിൽ എന്തൊക്കെയോ ഉണ്ട്, അതാണ് അയാൾ അങ്ങനെ പറഞ്ഞത്. തീർച്ചയായും നമ്മൾ എന്തെങ്കിലും ചെയ്യണം.
നോ, നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ല. ഇത് അപകട മരണമാണ്. പോലീസിനെ അറിയിക്കാതിരിക്കാൻ കഴിയില്ല. ഇയാൾ ആരാണെന്നും എങ്ങനെ ഇവിടെ എത്തി എന്നും അവർ അന്വേഷിക്കട്ടെ.
ഡോക്ടർ പ്ളീസ്, ഇത് എന്റെ അപേക്ഷയാണ്. എനിക്ക് ഇതിൽ എന്തൊക്കെയോ ചെയ്യാൻ ഉള്ളതുപോലെ മനസ്സ് പറയുന്നു.
നിർത്തൂ നിങ്ങളുടെ ഫൂളിഷ്നെസ്. ദിവസവും എത്രയേറെ കേസുകൾ ഇങ്ങനെ കാണുന്നു. അപ്പോഴൊന്നും തോന്നിയില്ലല്ലോ തനിക്ക്. പോകൂ, എത്രയും വേഗം പോസ്റ്റുമോർട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കൂ.
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ഹോസ്പിറ്റലിൽ നിന്നും സ്റ്റേഷനിലേക്ക്,
ഹലോ, പോലീസ് സ്റ്റേഷൻ, സർ സിറ്റി ഹോസ്പിറ്റലിൽ ഒരു ആക്സിഡന്റ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ശരി ഞങ്ങൾ വരുന്നു.
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
എസ്, ഡോക്ടർ. മൂന്നാം നിലയിലെ ആ ശവം താഴെ പോസ്റ്റ്മാർട്ടത്തിന് എത്തിച്ചു.
പോസ്റ്റ്മാർട്ടം തുടങ്ങി. ശരീരം മുറിച്ചു നോക്കിയപ്പോൾ ഉള്ളിൽ നിന്നും കറുത്ത തിളക്കമുള്ള എന്തോ ഒന്ന് ശ്രദ്ധയിൽപ്പെട്ടു.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഹോസ്പിറ്റലിലേക്ക് ഒരു സംഘം ആളുകളെത്തി.
റിസെപ്‌ഷനിൽ,
ഇപ്പോൾ എന്തെങ്കിലും ആക്‌സിഡന്റ് കേസുമായി ആരെങ്കിലും വന്നിരുന്നോ?
എസ്, ഉവ്വ് മൂന്നാം നിലയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. നേരെ ചെന്ന് വലത്തേക്ക് തിരിഞ്ഞാൽ സ്റ്റെപ് ഉണ്ട്.
ഓക്കേ.
സിസ്റ്റർ ഇപ്പോൾ കൊണ്ടുവന്ന ഒരു ആക്സിഡന്റ് കേസ്?
ഹീ ഈസ് നോ മോർ.
ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ബോഡി വിട്ടുകൊടുക്കാമായിരുന്നു.
എസ്, ഞങ്ങൾ അവന്റെ ഫ്രണ്ട്സ് ആണ്. ഞങ്ങൾ മതിയോ?
ഇല്ല അതുപറ്റില്ല. ഫാമിലി മെമ്പേഴ്‌സ് ആരെങ്കിലും കൂടിയേ തീരൂ.
മാറി നിൽക്കടീ,
പ്രസ്തുത ഹോസ്പിറ്റൽ സന്നാഹങ്ങൾ എത്തും മുമ്പേ സിസ്റ്ററിനെ തള്ളിയിട്ട് ബോഡിയുമായി അവർ ഹോസ്പിറ്റലിൽ നിന്ന് കടന്നു.
ഡോക്ടർ, ഡോക്ടർ, ആ ബോഡിയുമായി കുറച്ചു പേർ കടന്ന് കളഞ്ഞിരിക്കുന്നു.
വാട്ട് ഈസ് ദിസ് സിസ്റ്റർ? നിങ്ങൾക്ക് ഇത് എന്നോട് എങ്ങനെ പറയാൻ തോന്നുന്നു. ഒരു ഉത്തരവാദിത്തവും നിങ്ങൾക്കില്ലേ? ഫൂൾ.
അയാം സോറി ഡോക്ടർ.
എനിക്ക് ഒന്നും അറിയണ്ട. പോലീസ് ഇപ്പൊൾ വരും. എന്താണെന്ന് വച്ചാൽ നേരിട്ട് പറഞ്ഞോ! ഓരോരോ മണ്ടത്തരങ്ങൾ കാണിച്ചോളും. ഹോസ്പിറ്റലിന്റെ പേര് കളയാൻ. ഇനി നോക്കിക്കോ എത്രയും വേഗം ഇത് മീഡിയ അറിയും. പിന്നെ എല്ലാവർക്കും കുശാലായി. എത്രയും വേഗം എന്തെങ്കിലും ചെയ്യണം. ഇതിപ്പോൾ ഡോക്ടർ എന്ന നിലയിൽ എന്നെ കൂടി ബാധിച്ചിട്ടുണ്ട്. നിങ്ങൾ ആലോചിച്ചു നിൽക്കാതെ സിസ്റ്റർ.
സോറി ഡോക്ടർ.
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
മൃതദേഹവുമായി കടന്ന് കളഞ്ഞ സംഘം ഒരു ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തി.
എടുക്ക് വേഗം. ബോഡി വലിച്ച് കീറൂ.
ഭായ്, ശരീരത്തിനുള്ളിൽ ഒന്നും കാണുന്നില്ല.
വാട്ട്? ശരിക്കും നോക്കടാ
ഇല്ല, ഭായ്
അങ്ങനെ വരാൻ വഴിയില്ലല്ലോ! എസ്, പോസ്റ്റ്മാർട്ടം. അവർ ബോഡി പോസ്റ്റ്മാർട്ടം ചെയ്തിരുന്നു. എങ്കിൽ തീർച്ചയായും അത് കണ്ടിട്ടുണ്ടാകും. അവരുടെ കയ്യിൽ ഉണ്ട് അത്, കം ഓൺ.
എസ്, അപ്പോൾ ഈ ബോഡി?
കത്തിച്ചു കള.
വീണ്ടും അവർ സിറ്റി ഹോസ്പിറ്റലിലേക്ക്,
പോലീസ് സിസ്റ്ററിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. വരുന്ന സംഘം അന്വേഷണസംഘത്തെ ഭിത്തിയുടെ മറവിൽ നിൽക്കുന്നതായി ശ്രദ്ധിച്ചില്ല.
എവിടേടീ ഞങ്ങളുടെ......?
സർ, ഇവരാണ് ആ ബോഡി തട്ടിക്കൊണ്ട് പോയത്.
എന്ത്? വന്ന് വണ്ടിയിൽ കേറടാ പന്ന കഴുവേറികളെ. ബോഡി എവിടെയാടാ ഒളിപ്പിച്ചിരിക്കുന്നെ?
സർ അത് ഞങ്ങൾ!
വന്ന് കേറടാ,
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
സിസ്റ്റർ ചിഞ്ചു. ഒരു നിമിഷം!
എസ് ഡോക്ടർ,
സാധാരണ ദിവസങ്ങളിലെ പോസ്റ്റ്മാർട്ടം നടക്കുമ്പോൾ സിസ്റ്ററിന് യാതൊരുവിധ ടെൻഷൻ ഉള്ളതായി കണ്ടിട്ടില്ല. പക്ഷെ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾ മുമ്പ്. വല്ലാതെ നിങ്ങൾ ഭയപ്പെട്ടിരുന്നു. എന്താണ് അത്?
ഹേയ്, ഡോക്ടർ വെറുതെ! വീട്ടിലെ അവസ്ഥകൾ ഒക്കെ ഓർത്ത്..
ശരി പൊയ്‌ക്കോളൂ.
സിസ്റ്റർ ഇത് നിങ്ങളുടെയാണോ? ദേ, അവിടുന്ന് കിട്ടിയതാണ്.
അത് ഡോക്ടർ.
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ബ്ലാക്ക് ഡയമണ്ട്സ്. വിദേശത്തു നിന്നും ഡയമണ്ട്സുമായി ആഴച്ചതോറും ഏജന്റ് നാട്ടിലേക്ക് എത്തും. എത്തുന്ന രീതി, ഭക്ഷണത്തോടൊപ്പം ഓരോ ഡയമണ്ട്സ് കഴിച്ച് 10 എണ്ണം വച്ച് ഒരാളിൽ ഒരു ആഴ്ച വീതം. അവർ അത് ഭായിയുടെ എസ്റ്റേറ്റിൽ എത്തിക്കും അവിടെ വച്ച് ആളെ മയക്കി അവർ അതെടുക്കും. അവരുടെ കൂടെയുണ്ടായിരുന്ന സുരേഷ് ആണ് അവരുടെ ഡീറ്റിയൽസ് പറഞ്ഞത്. സുരേഷ് സിറ്റി ഹോസ്പിറ്റലിൽ മോർച്ചറിയിൽ വർക് ചെയ്യുന്നു. ഭായിയുടെ വിശ്വസ്തനായവൻ. ഇനി നമ്മുടെ പ്ലാൻ, നമ്മൾ ഒരു ആക്സിഡന്റ് ക്രിയേറ്റ് ചെയുന്നു. അവരുടെ രീതിയിൽ എങ്ങനെയെങ്കിലും പിടിക്കപ്പെട്ടാൽ ബോഡി കത്തിച്ചു കളയാൻ പറയും വിക്ടിം. ആക്സിഡന്റ് പ്ലാൻ ചെയ്തിരിക്കുന്നത് വൈകിട്ട് 4 മണിക്കാണ്. കൃത്യം 3.30ന് വണ്ടികൾ ഷെഡിൽ നിന്നും പുറപ്പെടും. കാര്യങ്ങളെല്ലാം പറഞ്ഞതുപോലെ. ശ്രദ്ധിക്കുക, നമ്മൾ കളിക്കുന്നത് ഭായ് ആയിട്ടാണ്. ബോഡി ഹോസ്പിറ്റലിൽ എത്തിച്ച് കഴിഞ്ഞാൽ പോസ്റ്റ്മാർട്ടത്തിന് നമ്മുടെ പിള്ളേരുണ്ട്. എല്ലാം പ്ലാൻ പോലെ നടക്കണം.
ശരി ചിഞ്ചു.
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
പോലീസ് സ്റ്റേഷനിൽ;
എന്തായിരുന്നു നിങ്ങളുടെ ഉദ്ദേശം? ആരുടെയാണ് ആ ബോഡി? പറയട
ഫോൺ കോൾ:-
ഹലോ, സബ് ഇൻസ്‌പെക്ടർ
ഞാനാടോ ഭായ്. എന്റെ പിള്ളേരാ അവർ. അവരെ അങ്ങു വിട്ടേരേ.
ശരി, ഭായ്. ക്ഷമിക്കണം ആളറിയാതെ പറ്റിയ ഒരു പിഴ.
ഓക്കേ
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
സിസ്റ്റർ, നിങ്ങൾ കുടുംബത്തിന് വേണ്ടി ഒത്തിരി കഷ്ടപ്പെടുന്നുണ്ടെന്ന് അറിയാം. എങ്ങനെ തോന്നി ഭായിയുടെ റേഞ്ചിൽ കേറി കളിക്കാൻ. വേണമായിരുന്നോ ഇതൊക്കെ?
അത് പിന്നെ ഡോക്ടർ?
ക്ഷമിക്കാൻ പറ്റാത്ത തേറ്റാണല്ലോ ചിഞ്ചു നിങ്ങൾ ചെയ്തത്?
ഡോക്ടറിന് എന്താ വേണ്ടത് ഷെയർ ആണോ? തരാം. പക്ഷെ ആരും ഇതറിയരുത്.
എന്താണ് സിസ്റ്റർ ഭായിയുടെ മുതലിന് ഭായിക്ക് തന്നെ ഷെയർ! ഹ ഹ ഹ
ഭായ്???
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ഒരു ദിവസത്തിന് ശേഷം,
എന്തായാലും അവരുടെ കടങ്ങൾ എല്ലാം തീർന്നു. ആ കൊച്ച് ഒത്തിരി കഷ്ടപ്പെട്ടിരുന്നു അവരുടെ കുടുംബത്തിന് വേണ്ടി. ഏതായാലും എല്ലാം നേരയാക്കിയിട്ടാണ് അത് പോയത്.
ആരാ അവരെ സഹായിച്ചേ?
ഏതോ ഒരു ഭായ്!
[ ആദരാഞ്ജലികൾ ചിഞ്ചു തോമസ് (26 വയസ്സ്) ]
A SREERAG Story
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ