പോസ്റ്റുകള്‍

Kaala Ravi

ഇമേജ്
കഥ: കാള രവി രചന: ശ്രീരാഗ് പി എസ് ആ നാറിയെ മാത്രമേ നിനക്ക് കിട്ടിയുള്ളൂ? വല്യ ഗുണ്ട ആണത്രേ ഗുണ്ട. ഉണ്ടയാ അവൻ വെറും ഉണ്ട. ദേ, അമ്മേ രവി ചേട്ടനെ പറ്റി അനാവശ്യം പറയരുത്‌, എന്നെ കെട്ടാൻ പോകുന്ന ചെറുക്കനാ അങ്ങേര്. മാസ്സാ മാസ്സ്. തേങ്ങാക്കൊലയാ, ദേ സുലോചനേ എന്റെ കയ്യിൽ നിന്ന് മേടിക്കും നീ. മക്കളെ നിങ്ങൾക്ക് വളർന്നു വലുതാകുമ്പോൾ ആരെ പോലെ ആകണം? എനിക്ക് രവി ചേട്ടനെ പോലെ ആയാൽ മതി. എനിക്കും. കണ്ടോ അമ്മേ ദേ അതാണ് രവിച്ചേട്ടൻ. പിള്ളേര് മൊത്തം ഇപ്പോൾ അവന്റെ ആരാധകരാണല്ലൊ ദൈവമേ. നീ കേൾക്കണം രാജി, വർഷങ്ങൾക്ക് മുമ്പ് ജാതിത്തോട്ടത്തിൽ വർക്കിച്ചൻ എന്ന നസ്രാണി തന്റെ വികൃതി തരങ്ങൾക്കായി പുഞ്ചപ്പുരം കാട്ടിൽ മേയുന്ന കാലം. പലതും കണ്ട് രുചിച്ച് നടന്ന അവിടെ ഒരിക്കൽ അതി സുന്ദരിയായ ഒരു യുവതിയെ കണ്ടു മുട്ടി. ആ കാട്ടിലെ മൂപ്പന്റെ മകൾ, സുമതി കൊച്ച്. കല്യാണം ചെയ്യാം എന്ന് മോഹിപ്പിച്ച് കൊച്ചിനെകൊണ്ട് വർക്കിക്ക് നേടാനുള്ളത് നേടിയപ്പോൾ, ഇനി അവിടെ നിന്നാൽ ശരിയാകില്ല, കാട് വിടാനുദ്ദേശിച്ച വർക്കിയെ മൂപ്പന്റെ സംഘം പിടികൂടി സുമതി കൊച്ചിനെ അയാളെ കൊണ്ട് വിവാഹം കഴിപ്പിച്ചു. വീട്ടിലെത്തിയ വർക്കിയോട് അപ്പനു

Pakkarante Thirodhanam

ഇമേജ്
കഥ: പാക്കരന്റെ തിരോധാനം രചന: ശ്രീരാഗ് പി എസ് ജനമൈത്രി പോലീസ് സ്റ്റേഷനിൽ എസ് ഐ വരുന്നതും നോക്കിയിരിക്കുകയായിരുന്നു അമ്മിണിയമ്മ. എന്താണ് അമ്മൂമ്മേ രാവിലെ തന്നെ സ്റ്റേഷനിലേക്ക്? എസ് ഐ സാറിനെ ഒന്നു കാണണം ഒരു പരാതികൊടുക്കണം. ഹും, എന്താ കേസ്? എന്റെ പാക്കരനെ കാണാനില്ല. രണ്ട് ദിവസമായി. എവിടെപ്പോയെന്ന് അറിയില്ല. വിഷമിക്കാതെ നമുക്ക് പരിഹാരം ഉണ്ടാക്കാം. ദേ, സർ വന്നല്ലോ! സാറിന്റെ റൂമിലേക്ക് ചെന്നോളൂ. ശരി. ഹാ, എന്താണ് അമ്മൂമ്മെ? സാറേ, എന്റെ പാക്കരനെ കാണാനില്ല. രണ്ട് ദിവസമായി ഒരു വിവരവുമില്ല. ശരി, എന്തെങ്കിലും പ്രശ്നമുണ്ടായിട്ടുണ്ടോ പാക്കരനുമായി ഈ അടുത്ത്? ഇല്ല സാർ, അങ്ങനെ ഒന്നുമില്ല. ഏതായാലും ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാം. ആട്ടെ, ആളുടെ ഫോട്ടോ എന്തെങ്കിലും? ഹയ്യോ! ഇല്ല സാർ. എന്താണ് അമ്മൂമ്മേ, ഒരു ഫോട്ടോ പോലുമില്ല? എന്തിനാ സാറേ ഫോട്ടോയൊക്കെ, എന്റെ പാക്കരനെ കണ്ടാൽ എനിക്കറിയില്ലേ! ഞങ്ങൾക്ക് അറിയണ്ടേ അമ്മൂമ്മേ? ശരി, ശരി എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാം. പൊയ്ക്കോളൂ. സാറേ, എത്രയും വേഗം കണ്ട് പിടിച്ച് തരണം. എനിക്ക് അവൻ മാ

Moonnam Nilayile Mruthadeham

ഇമേജ്
കഥ: മൂന്നാം നിലയിലെ മൃതദേഹം രചന: ശ്രീരാഗ് പി എസ് സായാഹ്നനേരത്ത് ഹോസ്പിറ്റലിൽ എത്തിയ ആംബുലൻസിൽ നഗരത്തിൽ വച്ച് ആക്സിഡന്റ് ആയ ഒരാളെ കൊണ്ടുവന്നു. തികച്ചും വികൃതമായ മുഖം. എത്രയും പെട്ടന്ന് അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുന്ന സമയത്ത് അയാൾ പറഞ്ഞു, ഇന്ന് ഞാൻ മരിക്കും, അവർ എന്നെ വെറുതെ വിടില്ല. ദയവായി എന്റെ ശവം നിങ്ങൾ കത്തിച്ചു കളയണം. എന്റെ അപേക്ഷയാണ്. മൂന്നാം നിലയിലാണ് ഓപ്പറേഷൻ തീയേറ്റർ. പക്ഷെ എത്തിക്കും മുമ്പേ അയാൾ മരിച്ചിരുന്നു. ഡോക്ടറോട് കാര്യം പറഞ്ഞു. അയാൾ, തന്നെ കത്തിച്ചു കളയണം എന്ന് ആവശ്യപ്പെട്ടു. അങ്ങനെ പറഞ്ഞു എന്നോർത്ത് നമുക്ക് ചെയ്യാൻ പറ്റുമോ സിസ്റ്റർ. ഡോക്ടർ, ഇതിനുള്ളിൽ എന്തൊക്കെയോ ഉണ്ട്, അതാണ് അയാൾ അങ്ങനെ പറഞ്ഞത്. തീർച്ചയായും നമ്മൾ എന്തെങ്കിലും ചെയ്യണം. നോ, നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ല. ഇത് അപകട മരണമാണ്. പോലീസിനെ അറിയിക്കാതിരിക്കാൻ കഴിയില്ല. ഇയാൾ ആരാണെന്നും എങ്ങനെ ഇവിടെ എത്തി എന്നും അവർ അന്വേഷിക്കട്ടെ. ഡോക്ടർ പ്ളീസ്, ഇത് എന്റെ അപേക്ഷയാണ്. എനിക്ക് ഇതിൽ എന്തൊക്കെയോ ചെയ്യാൻ ഉള്ളതുപോലെ മനസ്സ് പറയുന്നു. നിർത്തൂ നിങ്ങളുടെ ഫൂളിഷ്നെസ്. ദിവസവും എ

Oppu

ഇമേജ്
കഥ: ഒപ്പ് രചന: ശ്രീരാഗ് പി എസ് ചാരൂ, ഭക്ഷണം എടുക്ക്. ദാ, ഇപ്പോൾ എടുക്കാം ബാലു. കഴിച്ചിട്ട് പോകണ്ടേ നമുക്ക്. വേഗമാകട്ടെ, എനിക്കാണെങ്കിൽ നല്ല വിശപ്പ്. ഹേ, എങ്ങോട്ട്? ഇന്നെന്താ വല്ലാത്ത വിശപ്പ്. ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ലാത്തപോലെ. ഒന്ന് ക്ഷമിക്ക് മാഷേ ഇത് ഒന്ന് ഉണ്ടാകട്ടെ. അതൊക്കെയുണ്ട് മോളെ, കഴിയാറായോ? അത് പറ. ഇപ്പോൾ തീരും ഒന്ന്‌ തിളച്ചാൽ മതി തീർന്നു. ബാലു ഇതൊന്ന് നോക്കു ഞാൻ ഒന്ന് കുളിച്ചിട്ട് വരാം. ശരി. ഹോ, ഇന്നും ഇതുതന്നെയാണല്ലേ കറി! ::::::::::5 വർഷങ്ങൾക്ക് മുമ്പ്:::::::::::::::::::::::: ഞാനും അവളും ഒരുപാട് സ്നേഹിച്ചിരുന്നു. കാലമേറെ കഴിഞ്ഞെങ്കിലും ഞങ്ങളുടെ പ്രണയത്തിന് എന്നും മധുരമേറയാണ്. നമ്മുടെ കല്യാണത്തിന് വീട്ടുകാർ സമ്മതിക്കില്ല എന്നു തോന്നുന്നു ബാലു. എനിക്ക് നീയില്ലാത്ത ജീവിക്കാൻ പറ്റില്ല. ചാരു, എന്താ ഇങ്ങനെയൊക്കെ, എല്ലാം ശരിയാകും. ഞാനല്ലേ പറയുന്നത്. നമുക്ക് സംസാരിക്കാം. എന്റെ മനസ്സ് പറയുന്നു എല്ലാം നന്നായി നടക്കുമെന്ന്. വീട്ടിൽ ചെല്ലാൻ സമയമായില്ലേ നീ പോയിട്ട് വാ. ശരി, ലൗ യൂ ബൈ! ലൗ യൂ ടൂ. :::::::::::::::::::::::::::::::::::::::::::::::::::::

Vazhiyorathe Aparichithan

ഇമേജ്
കഥ: വഴിയോരത്തെ അപരിചിതൻ രചന: ശ്രീരാഗ് പി എസ് ഒരു ചെറിയ യാത്രക്ക് പോകാൻ ഇറങ്ങിയതാണ് ഞാൻ. കൂടെ എന്റെ ബൈക്കുമുണ്ട്. ബൈക്ക് എനിക്ക് നല്ല ഒരു ഫ്രണ്ട് കൂടിയാണ്. ആരും വിചാരിക്കുന്നപോലെ വല്യ വിലയുള്ള നല്ല സ്റ്റൈൽ ഉള്ള ബൈക്ക് ഒന്നുമല്ല, സാധാരണ ഒന്ന്. എങ്കിലും അത് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അങ്ങനെയിരിക്കെ ആ യാത്രയിൽ തികച്ചും അസന്തോഷവാൻ ആയിരുന്നു ഞാൻ. പ്രതേകിച്ചു അങ്ങനെ കാരണം ഒന്നുമില്ലെങ്കിലും എന്റെ ഒരു പ്രകൃതം അങ്ങനെ ആണ്. ഏകദേശം 40-50 കിലോമീറ്റർ സ്പീഡിൽ ആണ് യാത്ര മിക്കപ്പോഴും. പെട്ടന്ന് ഒരു വളവു കഴിഞ്ഞു തിരിഞ്ഞു വരുന്ന വഴിയിൽ റോഡിന്റെ സൈഡിൽ ഒരു ചെറിയ ആൺകുട്ടി നിൽക്കുന്നത് കണ്ടു. എനിക്ക് തോന്നിയത് അവൻ ബസ്സിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ്. കയ്യിൽ ഒരു കവറും അതിനുള്ളിൽ എന്തോ സാധനങ്ങളും ഉണ്ടായിരുന്നു. പ്രായം ഒരു 10-12 വയസ്സ്. ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ബൈകിനു നേരെ അവൻ കൈനീട്ടി. ഞാൻ വണ്ടി നിർത്തി. എന്നോട് ചോദിച്ചു, ചേട്ടാ ശേഖരപുരം വഴിയാണോ പോകുന്നത്? അല്ലട ഞാൻ രാമപുരത്തേക്കാണ്. എനിക്ക് അറിയില്ലായിരുന്നു ശേഖരപുരം വഴിയാണ് രാമപുരത്തേക്ക് പോകുന്നതെന്ന്. രാമപുരം എത്തുന്നതിനു മു

Madhume

ഇമേജ്
കഥ: മദുമേ രചന: ശ്രീരാഗ് പി എസ് ഭീകരതയുള്ള കാസർഗോഡൻ കാട് പ്രദേശം അതിന്റെ ഒരുവശത്ത് പാട്ടും മേളവും മംഗല്യം തന്തുനാനേന... ബദിയടുക്ക പഞ്ചായത്തിൽ ചീനവീട്ടിൽ രവിയുടെയും ഉഷയുടെയും മകൻ സുമേഷും മുളകുംകുന്ന് കൃഷ്ണന്റെയും പഞ്ചമിയുടെയും മകൾ സുകന്യയും വിവാഹം ഈ വരുന്ന മാർച്ച് 25 ന് നടത്തപ്പെടുന്നു. നിങ്ങളെവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു. ഒരു കല്യാണകുറിയോടെ ആ വാർത്ത കാടെങ്ങും പരന്നു. ഇവരുടെ കല്യാണം പ്രണയവിവാഹമായിരുന്നില്ല. അതിനാൽ മാതാപിതാക്കൾ തീരുമാനിച്ചതിനു ശേഷം മാത്രമായിരുന്നു ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. ബാല്യകാലം വിട്ടു വളർന്ന് പക്വതയായ ഇരുവരും വാർത്തയറിഞ്ഞു സ്വപ്നങ്ങൾ നെയ്യ് തുടങ്ങി. കല്യാണ ഒരുക്കങ്ങൾ അതി കെങ്കേമമായി ആരംഭിച്ചു. ഇവർ മൊഗേർ സമുദായക്കാരാണ്. കർണാടക അതിർത്തി ഗ്രാമങ്ങളിലിപ്പോഴുമുള്ള തുളു സംസ്കാരപാരമ്പര്യത്തിന്റെ അവശേഷിപ്പുകൾ. ഭൗതികവും ഭൗതികാതീതമായ ജീവിതത്തെ കൂട്ടിയിണക്കുന്ന ആചാരങ്ങൾ അവർ ഇന്നും പിന്തുടരുന്നു. തുളുഭാഷയും സംസ്കാരവും അന്യം നിന്നുപോയെങ്കിലും അതിന്റെ പരമ്പര്യത്തിലും വിശ്വാസത്തിലും നിലനിർത്തിപോകുന്നവരാണ് ഈ സമുദായം. വരനെയും വധുവിനെയും വീട്ടുകാർ

Bhayam 3

ഇമേജ്
കഥ: ഭയം 3 രചന: ശ്രീരാഗ് പി എസ് ഭയം നിന്നെ കീഴ്പെടുത്തുമ്പോൾ നിനക്കു തുല്യമായത് ഞാൻ എടുക്കും - W പ്രതിയെ റിമാന്റിലാക്കി. പത്താമത്തെ ദിവസം കോടതി വധശിക്ഷക്ക് വിധിച്ചു. പോലീസുകാർക്ക് ഒരു വല്ലാത്ത തലവേദന തന്നെ ഒഴിവായി. അന്ന് ഞാൻ പറഞ്ഞതെല്ലാം നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? സാം ചോദിച്ചു. പന്ന നായിന്റെ മോനെ ചിലക്കാണ്ട് കേറിപ്പോടാ ഞാൻ തിരിച്ചുവരും മരണത്തിനുമപ്പുറം ഒന്നാം ദിവസം ജയിൽ അന്ധേവാസികൾക്ക് ഒപ്പം ഹും, നീയാണല്ലേ ആ സൈക്കോ കള്ളനാറി. എത്ര കുട്ടികളുടെ ജീവനാടാ നീ എടുത്തത്. പിന്നീടുള്ള ദിവസങ്ങളിൽ ജയിലിൽ സംഘർഷാവസ്ഥ തുടർന്ന്കൊണ്ടിരുന്നു. അങ്ങനെ ഒമ്പതാമത്തെ ദിവസം രാത്രി എട്ട് മണിക്ക് അത്താഴത്തിനു ശേഷം പ്രതികളെല്ലാം സാധാരണ ദിവസങ്ങളിലേത് പോലെ തന്നെ അവരവരുടെ സെല്ലുകളിലേക്ക് മടങ്ങിപ്പോയി. നാളെ രാവിലെ ആണ് സാമിന്റെ വധശിക്ഷ. രാവിലെ 5 മണിക്ക്. പത്താം ദിവസം രാവിലെ 5 മണി. വിജനമായ റെയിൽവേ ട്രാക്കിൽ ഒരു ചിന്നിച്ചിതറിയ ശരീരം. പുലർചെയുള്ള ജനശബ്ദത്തിൽ ആ പ്രദേശത്താകെ വാർത്ത പടർന്നു. മാധ്യമവും ജനപ്രതിനിധികളും ഓരോരുത്തരായി എത്തുവാൻ തുടങ്ങി. അപകടം നടന്ന റെയിൽവേ ട്രാക്കിൽ പിന്നീട് തീവണ്ടികളൊ