Hans
കഥ: ഹാന്‍സ് രചന: ശ്രീരാഗ് പി എസ് "അളിയാ, ഒരു നുള്ള് പൊടിയെടുത്ത് ഇടതുകൈയിലിട്ട് ഒന്ന് ഞെരടി എടുത്ത് താഴെ ചുണ്ടിൽ വച്ചാ കിട്ടുന്ന ആ ഒരു സുഖമുണ്ടല്ലോ, അതൊന്നു വേറെ തന്നെയാ" "ഒരു രൂപ പിന്നെ രണ്ട്, മൂന്ന്, അങ്ങനെ വിലയിൽ തുടങ്ങിയതാണ് ദേ ഈ സാധനം. എം.ആർ.പി വച്ച് നോക്കി പറയുകയാണെങ്കിൽ അഞ്ചു രൂപ തന്നെയാണ് ഇപ്പോഴും. പക്ഷെ കടക്കാരൻ അമ്പതും നൂറിനും വരെ വിറ്റു തുടങ്ങി. സാധാരണക്കാരനൊക്കെ എങ്ങനെ ഈ വിലക്കയറ്റത്തിൽ വാങ്ങും? എന്തു വന്നാലും വാങ്ങാതിരിക്കാനും പറ്റാത്ത അവസ്ഥയാണല്ലോ, അത്രയ്ക്ക് അങ്ങു സ്നേഹിച്ചു പോയല്ലോ!" എവിടെയോ ഉള്ള ഏതോ രണ്ടുപേർ പറഞ്ഞതാണ് ഇത്. 'ഹാൻസ്' എന്ന പാൻമസാലയെ സ്നേഹിച്ച ഒരുപാട് ആളുകളുടെ കഥയിൽ ടോണി എന്ന ഒരു നാട്ടിൻ പുറത്തുകാരന്റെ കഥയാണ് ഇത്. പാൻമസാലകളിൽ എന്നും ഒരുപറ്റം യുവാക്കൾക്ക് പ്രിയപ്പെട്ടത് ഹാൻസ് തന്നെയായിരുന്നു. അത് അന്നും ഇന്നും എന്നും ഒരു ഹരം തന്നെയായിരുന്നു ആ മഞ്ഞ നിറമുള്ള കവർ. ഒരു സായാഹ്ന നേരം, തന്റെ ജീവിതത്തിലെ ഒരു സുപ്രധാന ദിവസം. ടോണി, "എന്റെ പൊന്നു വല്യപ്പാ (കവറിന് പുറത്തുള്ള പടം) നിങ്ങൾ ഒരു സംഭവം തന്നെയാണ്, നിങ്ങളാണ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ