Pakkarante Thirodhanam
കഥ: പാക്കരന്റെ തിരോധാനം രചന: ശ്രീരാഗ് പി എസ് ജനമൈത്രി പോലീസ് സ്റ്റേഷനിൽ എസ് ഐ വരുന്നതും നോക്കിയിരിക്കുകയായിരുന്നു അമ്മിണിയമ്മ. എന്താണ് അമ്മൂമ്മേ രാവിലെ തന്നെ സ്റ്റേഷനിലേക്ക്? എസ് ഐ സാറിനെ ഒന്നു കാണണം ഒരു പരാതികൊടുക്കണം. ഹും, എന്താ കേസ്? എന്റെ പാക്കരനെ കാണാനില്ല. രണ്ട് ദിവസമായി. എവിടെപ്പോയെന്ന് അറിയില്ല. വിഷമിക്കാതെ നമുക്ക് പരിഹാരം ഉണ്ടാക്കാം. ദേ, സർ വന്നല്ലോ! സാറിന്റെ റൂമിലേക്ക് ചെന്നോളൂ. ശരി. ഹാ, എന്താണ് അമ്മൂമ്മെ? സാറേ, എന്റെ പാക്കരനെ കാണാനില്ല. രണ്ട് ദിവസമായി ഒരു വിവരവുമില്ല. ശരി, എന്തെങ്കിലും പ്രശ്നമുണ്ടായിട്ടുണ്ടോ പാക്കരനുമായി ഈ അടുത്ത്? ഇല്ല സാർ, അങ്ങനെ ഒന്നുമില്ല. ഏതായാലും ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാം. ആട്ടെ, ആളുടെ ഫോട്ടോ എന്തെങ്കിലും? ഹയ്യോ! ഇല്ല സാർ. എന്താണ് അമ്മൂമ്മേ, ഒരു ഫോട്ടോ പോലുമില്ല? എന്തിനാ സാറേ ഫോട്ടോയൊക്കെ, എന്റെ പാക്കരനെ കണ്ടാൽ എനിക്കറിയില്ലേ! ഞങ്ങൾക്ക് അറിയണ്ടേ അമ്മൂമ്മേ? ശരി, ശരി എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാം. പൊയ്ക്കോളൂ. സാറേ, എത്രയും വേഗം കണ്ട് പിടിച്ച് തരണം. എനിക്ക് അവൻ മാ